ഏട്ടത്തിയെ ഇങ്ങനെ ഇട്ടാൽ ശെരി ആക്കില്ല പെണ്ണ് അല്ലെ അതിന്റെതായ വികാരം കടിച്ചു പിടിച്ചു നില്കുവായിരിക്കും. എന്തായാലും അടുത്ത ഒരു കല്യാണതിന് പറ്റുമോ എന്ന് ചോദികം. എന്തായാലും ഒരു തീരുമാനം ഏട്ടത്തി ന്ന് വേണം.
നാളെ നല്ല ഒരു ദിവസം ആണ് രേഖയെ അമ്പലത്തിൽ കൊണ്ട് പോകേണ്ടി വരും.
ഒരു ബൈക്ക്ഉം വാങ്ങിയേ പറ്റു.
ജയേച്ചി യുടെ വീട്ടിൽ നിന്നാണേൽ രാജപ്പൻ സ്ഥിരം കലാപരിപാടി കൾ തുടങ്ങി ഒച്ചയും ബെഹളവും പക്ഷേ എന്നും പതിവ് ആയത് കൊണ്ട് ഞങ്ങൾക് കുഴപ്പമില്ല. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ രാജാപ്പന്റ ഫ്യൂസ് പോയി എന്ന് മനസിലായി
അങ്ങനെ ആലോചിച്ചു ഇരുന്നോപെഴക്കും ഒരു ഓട്ടോറിക്ഷ വന്ന് രേഖയും ദീപ്തി യും ആയിരുന്നു. രേഖ ഓട്ടോക് പൈസ കൊടുത്തു.
രണ്ടാളെയും കണ്ട് ഞാൻ എഴുന്നേറ്റു.
“എന്തുവാടി ഇത് കട മൊത്തം വാങ്ങാൻ പോയത് ആണോ.”
രേഖ അപ്പൊ തന്നെ പറഞ്ഞു.
“ഒരു ചെറിയ ഷോപ്പിങ്ങും പിന്നെ ഞങ്ങൾ ഒന്ന് ബ്യൂട്ടിപറലറിൽ കയറി.
ഇപ്പൊ എങ്ങനെ ഉണ്ട് ഏട്ടാ ദീപ്തി ചേച്ചി.”
ഞാൻ ഏട്ടത്തിയെ ഒന്ന് നോക്കി. പുരികം ഒക്കെ ത്രെഡ് ചെയ്തു നന്നാക്കി എന്റെ പഴയ ശിവ ചേട്ടൻ ചേച്ചിയെ കൊണ്ട് പോയി നടന്നപോലെ ആക്കി എടുത്തു രേഖ.
“ഇത് ഞാൻ എപ്പോഴും പറയുന്നത് അല്ലെ ഒന്ന് ബ്യൂട്ടിപആർ ലറിൽ ഒക്കെ പോയി സുന്ദരി കുട്ടി അവൻ. ഇല്ലേ ചേട്ടൻ എന്നെ മുകളിലേക്കു ചെല്ലുമ്പോൾ വാഴക് പറയും എന്നൊക്കെ.”
ദീപ്തി ചേച്ചി ഒന്ന് ചിരിച്ചിട്ട് എന്നെ ഒന്ന് തട്ടിട്ട് ഉള്ളിലേക്ക് കയറി പോയി.
ചേച്ചിയെ ഒരു രാജകുമാരി പോലെ ആയിരുന്നു ചേട്ടൻ നോക്കി ഇരുന്നത് പക്ഷേ ഇപ്പൊ ചേച്ചി അതൊക്കെ ഒര്കുമ്പോൾ വിഷമം ആകും പക്ഷേ ഇന്ന് എനിക്ക് സന്തോഷം ആയി.
“അതേ.”
രേഖയുടെ വിളി കേട്ടാ ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.
“നാളെ നമുക്ക് അമ്പലത്തിൽ പോകണം ഏട്ടാ.
ഞാൻ ചേട്ടന് ഒരു ഷർട്ട് വാങ്ങിട്ട് ഉണ്ട്. മുണ്ട് ചേച്ചിയുടെ സെലെക്ഷൻ ആണ്.
ഇഷ്ടപ്പെട്ടോ എന്ന് നോക്കണേ.”
