“എനിക്കൊരു ഐഡിയയും കിട്ടുന്നില്ല….”
“എന്തായിരുന്നു നിങ്ങളുടെ പ്ലാൻ…??
“അത്…”
“ഇവിടെ വന്ന് അയാളെ കൊണ്ട് ചെയ്യിച്ച് കൊന്നുകളയുക എന്നിട്ട് സുഖമായി തിരിച്ചു വീട്ടിലേക്ക് പോവുക അല്ലെ….??
“ഉം..”
“ആ ബെസ്റ്റ്….”
“എന്തേ…??
“നിങ്ങൾ വീട് എത്തുമ്പോഴേക്കും അവിടെ പോലീസ് എത്തി കാണും…”
“പിന്നെ എന്ത് ചെയ്യാനാ….”
“എന്തായാലും രാത്രി ആവട്ടെ….”
“അത് വരെ…??
“ഇവിടെ ഇരിക്കണം”
ഞാൻ കുടിച്ച ഗ്ലാസ്സ് ടേബിളിൽ നിന്നെടുത്ത് അവൾ വീണ്ടും ഒഴിച്ചു കുടിച്ചു… ഞാൻ എണീറ്റ് കിച്ചനിലേക്ക് ചെന്ന് അവിടെയെല്ലാം നോക്കി… കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി താമസം ഇല്ലാത്ത വീടാണ് എന്ന്… തിരിച്ചു നടക്കാൻ തുടങ്ങിയ എന്റെ കണ്ണുകളിൽ റാക്കായിൽ ഇരുന്ന താർ പായ തടഞ്ഞു .. അവിടെ കിടന്ന കസേരയിൽ കയറി നിന്ന് അതെടുത്ത് പുറത്തേക്ക് വന്നു… എന്നിട്ടവളെയും വിളിച്ച് അകത്തെ മുറിയിൽ നിലത്ത് കൊണ്ട് വിരിച്ചു … കെട്ടഴിക്കാൻ നേരം അവളെന്നെ തടഞ്ഞു…..
“ചേട്ടാ വേണ്ട…. “
“എന്തേ….??
“അയാൾക്ക് ജീവനുണ്ട്…. ഒച്ചവെക്കും….”
അവൾ പറഞ്ഞതും ശരിയാണെന്ന് എനിക്ക് തോന്നി… എങ്ങാനും ഒച്ച വെച്ചാൽ എല്ലാം കഴിഞ്ഞു…. ബെഡിന്റെ അരികിൽ ഇരുന്ന പ്രവീണയെ എഴുനേല്പിച്ച് ഞാൻ ഹാളിലേക്ക് കൊണ്ട് പോയി… രണ്ട് പെഗ്ഗ് അകത്താക്കിയിട്ടും ഒരു കൂസലുമില്ലാതെ അവൾ നടന്നപ്പോൾ ഞാൻ അതിശയിച്ചു പോയി…. ചെറുതായി തലക്ക് കനം വെച്ച് തുടങ്ങിയ എനിക്ക് ഭയം ഇല്ലാതായി വരുന്നത് ഞാൻ അറിഞ്ഞു..
