കൊണ്ടുപോകത്തില്ലായിരുന്നു
” അതെനിക്കറിയാം അളിയാ നിനക്കിന്നലെ നല്ലപോലെ കിട്ടിയ??
” വലിയ തെറ്റില്ലാതെ കിട്ടി
” സോറിടാ അളിയാ
” എന്തിന് ഇതൊക്കെ സർവ്വസാധാരണം
” അവള് വളഞ്ഞോടെ??
” അവൾക്ക് ഇഷ്ടമാണ് പക്ഷെ പറയാനൊരു മടി
” നിന്നെ നോക്കി എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്
” നീയത് വിട് ഇന്നവന്മാര് വീണ്ടും ഇടിക്കേണങ്കിൽ നീയെന്തു ചെയ്യും
” എന്ത് ചെയ്യാൻ നമുക്ക് രണ്ടുപേർക്കും നിന്ന് കൊള്ളാനല്ലെ പ)റ്റു ഒരു നാല് പേരൊക്കെ ആണെങ്കിൽ നമുക്കൊരു കൈ നോക്കാം അതിൽ കൂടുതൽ ആണെങ്കിൽ പണിയാണ്
” ഫൈസലെ നീ ചിരിപ്പിക്കല്ലെ അളിയാ പണ്ട് നിന്നെ തല്ലിയ ആ മണ്ടൻ ജോയിയെ തിരികെ തല്ലാൻ പേടിച്ചവനാണ് നീ
” അതിനുപകരം നീയവനിട്ട് കൊടുത്തില്ലെ
” അപ്പൊ ഓർമ്മയുണ്ട്
” അതൊക്കെ എങ്ങനെ മറക്കാൻ പറ്റുമളിയാ..അവളിപ്പൊ ഇറങ്ങും അടുത്ത സ്റ്റോപ്പാ
‘ അവളിറങ്ങിയപ്പോൾ നോക്കി ചിരിച്ചു..മറ്റെ പയ്യന്മാരും അവിടെ ഉണ്ടായിരുന്നു
” അവന്മാര് നോക്കുന്ന പോലുമില്ലല്ലൊ
” എങ്ങനെ നോക്കും അമ്മാതിരി ഇടിയല്ലെ കൊടുത്തത്
” നീ വണ്ടിയെടുക്ക് പോകാം
‘ അവനെ കൊണ്ടാക്കിയിട്ട് ഞാനും വീട്ടിലേക്ക് വിട്ടു ഇടക്ക് വെച്ചാണ് ടാബ്ലറ്റിൻറെ കാര്യം ഓർമ്മ വന്നത് പിന്നെ അപ്പൂസ് നിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് വിട്ടു ഭാഗ്യം അവൻ മാത്രമെ ഉണ്ടായിരുന്നുള്ളു..എന്നെ കണ്ടപ്പോഴേ എന്തോ പന്തികേടാണെന്ന് അവന് മനസിലായി
” ഡാ അപ്പൂസെ അളിയാ അടുത്ത് വന്നേടാ
” നിന്നോട് ഞാനന്നെ പറഞ്ഞതല്ലേടാ അളിയാ നീയെന്റടുത്തു തന്നെ വരുമെന്ന് മ്മ് പറ ഇന്നെന്താണ് വേണ്ടത്??
” അളിയാ ഐപി**ന്റ ടാബ്ലറ്റ് വേണം
” എടാ അളിയാ നീയാ വക്കീലിന്റ മോക്കിട്ട് പണി കൊടുത്ത??
” അതൊക്കെ പൊട്ടിയെട നീയറിഞ്ഞില്ലെ??
” ശ്ശെ പൊട്ടിയ അയാളുടെ കയ്യിൽ പൂത്ത പണമുണ്ടായിരുന്നു
” നീ വല്ലപ്പോഴും കൂടി ക്ലബ്ബിലോട്ടൊക്കെ വരണം എന്നാലേ ഇങ്ങനത്തെ കാര്യങ്ങളൊക്കെ നീയറിയൂ
” പ്രാരാബ്ദങ്ങളൊക്കെ ആയില്ലെ അളിയാ പെണ്ണ്,കൊച്ച് നമ്മുടെ മുക്കിൽ പോലും ഇറങ്ങാൻ സമയം കിട്ടുന്നില്ല
” നിന്റടുത്ത് കടിയിളകി പോയി വിളിച്ചോണ്ട് വരാൻ നമ്മളാരും പറഞ്ഞില്ലല്ലൊ!
” ഡാ മൈരെ നീയും,കുട്ടായി മൈരനും കൂടിയല്ലേടാ അവള ചേട്ടൻമാര പോയി തല്ലിയിട്ട് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചെ
” ഡാ കള്ളപ്പറിയാ എന്നോട് വന്ന് കരഞ്ഞു പറഞ്ഞത് ഞാനിപ്പോഴും മറന്നിട്ടില്ല അളിയാ അവള നിശ്ചയം ഉറപ്പിക്കാൻ പോണ് ഞാനെന്തു ചെയ്യും എന്നൊക്കെ??
” അത് കള്ളിൻറെ പുറത്ത് അങ്ങനെ പറഞ്ഞുപോയി
