Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 3

ക്ലോക്കിൽ സമയം 9.00 അടിക്കുന്ന വരെ അവർ രണ്ടുപേരും അതേ ഇരിപ്പ് തുടർന്നു. ഇടയിൽ രണ്ടുപേരും പലപ്പോഴായി പരസ്പരം ചുംബിച്ചെങ്കിലും അതിൽ കാമത്തിന്റെ ഒരു കണിക പോലും ഇല്ലായിരുന്നു…. മുഴുവൻ പ്രണയം മാത്രമായിരുന്നു….

*** *** *** *** ***

“ഓഫീസിൽ എത്താൻ സമയമായി, പോട്ടെ” സോഫയിൽ നിന്നും തന്റെ ബാഗ് എടുക്കുന്നതിനൊപ്പം ചേച്ചി പറഞ്ഞു.

റോഷൻ തലയാട്ടി. ചേച്ചി പുഞ്ചിരിയോടെ അവന്റെ താടിയിൽ ഒരിക്കൽ കൂടി പതിയെ തലോടി. രേഷ്മ ചേച്ചി വെളിയിലേക്ക് ഇറങ്ങാൻ തുണിഞ്ഞതും,

റോഷൻ : “ചേച്ചീ….”

“എന്താടാ..?”, ചേച്ചി തിരിഞ്ഞുകൊണ്ട് ചോദിച്ചു.

ചോദ്യം അവസാനിച്ചതും റോഷൻ ചേച്ചിയുടെ കയ്യിൽ പിടിച്ചു തന്റെ ദേഹത്തോട്ട് അടുപ്പിച്ചു, ചേച്ചിയുടെ ചുണ്ടിൽ ഒരു സ്നേഹചുംബനം നൽകി. ആ ചുംബനം ആസ്വദിച്ചുകൊണ്ടു ചേച്ചി മെല്ലെ പുറകിലെ ചുമരിലേക്ക് ചാരിനിന്നു. റോഷൻ തന്റെ ചുണ്ടുകൾ മെല്ലെയനക്കി, അതിനിടയിൽ വച്ചു ചേച്ചിയുടെ കീഴ്ച്ചുണ്ട് നുണയാൻ തുടങ്ങി. ചേച്ചിയും അത് ആസ്വദിച്ചു നാവ് കൊണ്ട് അവന്റെ മേൽച്ചുണ്ടിൽ പതിയെ നക്കിക്കൊടുത്തു. ഈ പ്രവർത്തി തന്നെ റോഷൻ ചേച്ചിയുടെ മേൽച്ചുണ്ടിലും ആവർത്തിച്ചു. ചേച്ചിയപ്പോൾ തന്റെ ചുണ്ടുകൾക്കിടയിൽ വച്ച് അവന്റെ കീഴ്ച്ചുണ്ട് പതിയെ ഉറുഞ്ചിയെടുത്തു. മിനുട്ടുകൾ നീണ്ട സാവധാനത്തിലുള്ള സ്നേഹചുംബനത്തിന് ശേഷം റോഷൻ ചേച്ചിയോടായി പറഞ്ഞു.

റോഷൻ : ” ഇനി എന്റെ ചേച്ചി സങ്കടപ്പെടരുത്. ഒന്നിന്റെ പേരിലും. സങ്കടപ്പെടാൻ ഞാൻ സമ്മതിക്കില്ല…”

റോഷൻ അതു പറഞ്ഞതും സന്തോഷത്താൽ നനഞ്ഞ കണ്ണുകളുമായി ചേച്ചി ഒരിക്കൽ കൂടി അവനെ മുറുകെ കെട്ടിപ്പിടിച്ചു. അവന്റെ നെറ്റിയിൽ, മൂക്കിൽ, കവിളിൽ, ചുണ്ടിൽ, കഴുത്തിൽ അങ്ങനെ കഴിയുന്നിടത്തെല്ലാം ചേച്ചി ഉമ്മകൾ വച്ചു കൂട്ടി….

പോകും മുൻപ് പരസ്പരം കവിളിൽ പിടിച്ചുകൊണ്ടു, അവർ രണ്ടുപേരും തങ്ങളുടെ മുഖം മുഖത്തോട് ചേർത്ത്, പുഞ്ചിരിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹൃദയം പ്രണയത്താൽ മദിച്ചു…

“ജോലിക്ക് കേറണം.. പോട്ടെടാ..” ചേച്ചി യാത്ര പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി നടന്നു.

റോഡിന്റെ വളവിലേക്ക്, രേഷ്മ ചേച്ചി നടന്നു മറയും വരെ അവനാ വാതിൽപ്പടിയിൽ ചേച്ചിയേയും നോക്കി നിന്നു…. _______________________________________________

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025