Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 11

അവളുടെ തിളങ്ങുന്ന പൂച്ചക്കണ്ണുകളിൽ ആയിരുന്നു സീതയുടെ നോട്ടം ചെന്നു പതിച്ചത്.

അവളുടെ മുഖം കൂടുതൽ ദൃഢമായി തന്റെ മനസിൽ ആഴത്തിൽ പതിപ്പിക്കുമ്പോഴും സീതയുടെ ചുണ്ടുകൾ മന്ത്രിച്ചു.

“കല്യാണി”

കല്യാണി എന്ന പദം കേട്ടതും അരുണിമയിൽ ആകപ്പാടെ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി.

വല്ലാത്തൊരു കുളിരും വിറയലും അവൾക്ക് അനുഭവപ്പെട്ടു.

സീതയിൽ തന്നെയായിരുന്നു അവളുടെ കണ്ണുകളും.

ഈ സമയം സീത പതിയെ അവൾക്കരികിലേക്ക് നടന്നു വന്നു.

അതിനു ശേഷം അരുണിമയെ ഒന്നുകൂടി നോക്കി നിന്നു.

തുടർന്നു അവളുടെ മുഖത്ത് അനുസരക്കേടോടെ പറ്റി പിടിച്ച മുടിയിഴകളെ ശാസനയുടെ സ്വരത്തിൽ സീത കോതിയൊതുക്കി വച്ചു.

അരുണിമയുടെ കവിളിൽ പതിയെ പിച്ചി.

സീതയുടെ ആ പ്രവൃത്തി അവൾക്ക് നന്നേ ഇഷ്ട്ടായി.

കൂടാതെ അരുണിമയ്ക്ക് അരികിൽ നിൽക്കുന്ന കുറുമ്പിയെയും വാത്സല്യത്തോടെ സീത നോക്കി.

“ഇതാ എന്റെ മക്കള് ”

ആശ അവരെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു.

അവരുടെ പറച്ചിലിൽ നിന്നും മനസിലായെന്ന അർത്ഥത്തിൽ അവർ തലയാട്ടി.

ആശ പറഞ്ഞത് കേട്ട് അരുണിമയും അവളുടെ അനിയത്തിയും അവരെ ഒന്നാകെ വണങ്ങി.

” അയ്യോ മക്കളെ അതൊന്നും വേണ്ടാട്ടോ”

സീത അവരെ സ്നേഹപൂർവ്വം തടഞ്ഞു.

സീതയുടെ വിനയവും പെരുമാറ്റവും അരുണിമയ്ക്ക് നന്നേ ബോധിച്ചു.

“മോളെ കൈയ്ക്ക് ഇപ്പൊ എങ്ങനുണ്ട്?കുറവുണ്ടോ?

“കുറവുണ്ടമ്മേ ”

അറിയാതെ അമ്മ എന്ന പദം ഉച്ചരിച്ചതും അരുണിമ ഞെട്ടലോടെ വായ് പൊത്തി.

തേവക്കാട്ട് കുടുംബത്തിലെ മരുമകളെ അമ്മയെന്നു വിളിച്ചതിന് വേറെ പൊല്ലാപ്പുണ്ടാകുമോ എന്നവൾ ഭയന്നു.

“അയ്യോ അറിയാതെ വിളിച്ചു പോയതാണേ……….ക്ഷമിക്കണേ ”

അരുണിമ കൈകൾ കൂപ്പി തൊഴുതി.

“അതൊന്നും സാരമില്ല മോളെ…………ഞാനും ഒരമ്മ തന്നാ………….എന്നെ അങ്ങനെ തന്നെ വിളിച്ചോട്ടോ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025