Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 12

ചുറ്റികാണാൻ പുറപ്പെട്ടു.

എല്ലാവരും നിറഞ്ഞ മനസോടെ ആ നാലുകെട്ടിന്റെ തലയെടുപ്പ് നോക്കി കാണുകയായിരുന്നു.

ശിവജിത്തിന്റെ ഭാവി അമ്മായിഅച്ഛൻ നല്ലൊരു സംസാര പ്രിയനായിരുന്നു.

എല്ലാവരെയും അദ്ദേഹം നിർമലമായ സംസാരത്തിലൂടെ കയ്യിലെടുത്തു.

അല്ലെങ്കിലും രാഷ്ട്രീയക്കാർ പൊതുവെ അങ്ങനാണല്ലോ.

പിന്നീട് പുരുഷപ്രജകളുടെ ഇടയിലേക്ക് ഭൂമി പൂജയെ പറ്റി ചർച്ച തുടങ്ങി.

അങ്ങനെ ആ ചർച്ച ഒരു വിഷയത്തിൽ നിന്നും മറ്റൊരു വിഷയത്തിലേക്ക് തെന്നി മാറിക്കൊണ്ടിരുന്നു.

സീത അമ്മായിയുടെ നിർദേശ പ്രകാരം അനന്തു രണ്ടാം നിലയിലൂടെ നടക്കുകയായിരുന്നു.

അമ്മായിയുടെ മുറിയിലുള്ള ഒരു ആൽബം എടുക്കുവാനായിരുന്നു അവന്റെ ഉദ്ദേശ്യം.

അവിടെ വന്നിരിക്കുന്ന അഥിതികൾക്ക് മുന്നിൽ കാഴ്ച്ച വയ്ക്കാൻ.

തെക്കിനി ഭാഗത്തേക്കുള്ള ഇടനാഴിയിലൂടെ അവൻ നടക്കുകയാണ്.

അപ്പോഴാണ് അവിടെയുള്ള കൈ വരിയിൽ ചാരിയിരുന്നു താഴെ നടു മുറ്റത്തേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു പെണ്ണിനെ അവൻ കാണുന്നത്.

അത്‌ മാറ്റാരുമായിരുന്നില്ല മീനാക്ഷിയുടെ സുഹൃത്ത് രാധിക ആയിരുന്നു.

ഇടനാഴിയിലൂടെ നിശബ്ദം നടന്നു വരുന്ന അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകൾ വീണ്ടും തിളങ്ങി

അനന്തു തൊട്ടടുത്തെത്തിയതും രാധിക അവന് നേരെ കൈ വീശി.

“ഹായ് അനന്തു”

അപരിചിതയായിട്ടുള്ള ഒരു പെൺകുട്ടിയിൽ നിന്നും തന്റെ നാമം ഉച്ഛരിക്കപ്പെടുന്നതിന്റെ സാംഗത്യം അറിയാതെ അവൻ വായ് പൊളിച്ചു നിന്നു

എങ്കിലും അവൻ സംയമനം വീണ്ടെടുത്തു അവൾക്ക് നേരെ തിരിഞ്ഞു.

“എന്നെയെങ്ങനെ അറിയാം?”

അവന്റെ വാക്കുകളിലെ അമ്പരപ്പ് അവൾ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

“അതൊക്കെ അറിയാ ആനന്തൂ…………………..മീനാക്ഷി എന്നോട് പറഞ്ഞിട്ടുണ്ട്..”

രാധിക ഒരു മന്ദഹസത്തോടെ മുഖത്തേക്ക് ഉതിർന്ന അനുസരണംകെട്ട മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് മാടിയൊതുക്കി.

“എന്താ പേര്?”

“രാധിക”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025