Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 5

അവളെ ദേവൻ താങ്ങി നിർത്തി.ദേവന്റെ കൈ അവളുടെ ഇടുപ്പിൽ പതിഞ്ഞതും കല്യാണിയിൽ അപ്പൊ സ്ത്രീ സഹജമായ ഒരു നാണം ഉടലെടുത്തു.

അവളുടെ കവിളുകൾ ചുവന്നു തുടുത്തു.  വീഴ്ചയിൽ എവിടെയോ അവൾക്ക് കാൽമുട്ടിന് വേദന പറ്റിയിട്ടുണ്ടെന്ന് അവനു തോന്നി.ദേവനെ കണ്ടതും വൈദ്യൻ നാരായണ തമ്പി ബഹുമാനപൂർവ്വം എണീറ്റു വന്നു തൊഴുതു നിന്നു.

“വൈദ്യരെ ഈ കുട്ടി ഒന്നു വീണതാ പെട്ടെന്നു ഒന്നു നോക്കുമോ? ”

“അതിനെന്താ കുഞ്ഞേ ഇറയത്തേക്ക് കിടത്തിക്കോളൂ ”

നാരായണൻ തമ്പി ഉള്ളിലേക്ക് വിരൽ ചൂണ്ടി. ദേവൻ കല്യാണിയെ തന്റെ കൈകളിൽ കോരിയെടുത്തു. ഒരു കുഞ്ഞിനെ എടുക്കുന്ന കരുതലോടെ അവളെയും കൊണ്ടു  നേരെ വീടിന്റെ ഇറയത്തേക്ക് ചെന്നു.

അവിടെ വിരിച്ചിട്ടിരുന്ന പുൽ പായയിൽ ദേവൻ കല്യാണിയെ കിടത്തി. അവൾ വേദന നിയന്ത്രണാതീതമായതിനാൽ ചുണ്ടുകൾ കടിച്ചു പിടിച്ചിരുന്നു. ഞരക്കത്തോടെ കല്യാണി നിലത്തു കിടന്നു.

ദേവൻ പരിഭ്രമത്തോടെ അവളുടെ കയ്യിൽ പിടിച്ചു അവളെ സമാധാനിപ്പിച്ചു.ദേവന്റെ നീല കണ്ണുകളിൽ വിരിയുന്ന കരുതൽ അവളുടെ വേദനയ്ക്ക് തെല്ല് ആശ്വാസം നൽകി. അവന്റെ നോട്ടത്തിന്റെ ശക്തി താങ്ങാൻ ആവാതെ അവൾ മുഖം താഴ്ത്തിയിരുന്നു.

വൈദ്യർ വിശദമായി തന്നെ കല്യാണിയെ പരിശോധിച്ചു.അവളുടെ കൈ പരിശോദിക്കുമ്പോൾ കല്യാണി വേദന കാരണം പുളഞ്ഞു . പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

ദേവൻ അതു കണ്ടതും ആ കണ്ണുനീർ അവന്റെ ഉള്ളിൽ കുത്തി കയറുന്ന പോലെ തോന്നി. കല്യാണി വേദന കൊണ്ടു പുളയുന്നതു അവനു കണ്ടു നിൽക്കാൻ ആയില്ല.

വലതു കൈയുടെ തള്ളവിരലിനു അസ്ഥിക്ക് ചെറിയ പൊട്ടൽ ഉണ്ടെന്നും കാലിനു വീണപ്പോൾ പറ്റിയ വേദന ആണെന്നും പെട്ടെന്നു തന്നെ മാറിക്കോളും എന്ന് വൈദ്യൻ ദേവനോട് പറഞ്ഞു.

അവൻ കല്യാണിയെ തന്നെ നോക്കി നിന്നു. അവൾ ഇതൊക്കെ കേട്ട് ചിരിക്കണോ കരയണോ എന്ന മാനസികാവസ്ഥയിൽ ആയിരുന്നു. ആവശ്യത്തിന് പച്ച മരുന്നുകളും മറ്റും എടുത്തു വൈദ്യർ കല്യാണിയുടെ തള്ള വിരലിൽ സൂക്ഷ്മതയോടെ വച്ചു കെട്ടി.10 ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു അവൾക്ക് ആവശ്യമായ ഗുളികകളും വേദനയ്ക്ക് കുഴമ്പും വൈദ്യർ  പൊതിഞ്ഞു നൽകി.

“വൈദ്യരെ ഒരുപാട് നന്ദി  ”

ദേവൻ അയാൾക്ക് നേരെ കൈകൾ  കൂപ്പി

“കുഞ്ഞേ ഇതെന്റെ കടമ മാത്രമാ “വൈദ്യൻ അവനെ നിരുത്സാഹപ്പെടുത്തി.

ദേവൻ ചിരിച്ചുകൊണ്ട് കല്യാണിയെ കൈകളിൽ കോരിയെടുത്ത് ബുള്ളറ്റിനു സമീപം നടന്നു. ബുള്ളെറ്റിലേക്ക് അവളെ പതിയെ ഇരുത്തിയ ശേഷം ദേവൻ മുൻപിൽ വലിഞ്ഞു കയറി ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്തു.

അവിടുണ്ടായിരുന്ന ആൾക്കാർ തന്നെ നോക്കുന്നതുകണ്ട് കല്യാണിക്ക് വല്ലാത്ത വിമ്മിഷ്ടം തോന്നി. ദേവൻ കല്യാണിയുടെ കൈയിൽ പിടിച്ചു അവന്റെ വയറിൽ ചുറ്റി വച്ചു.

അവന്റെ പ്രവൃത്തിയിൽ കല്യാണി ആദ്യം ഒന്ന് അമ്പരന്നെങ്കിലും വണ്ടിയിൽ നിന്നും വീഴാതിരിക്കാൻ വേറെ വഴിയില്ലെന്ന് അവൾക്ക് മനസ്സിലായി.

വൈദ്യരെ നോക്കി തലയാട്ടിയ ശേഷം ദേവൻ വണ്ടി വീടിനു പുറത്തേക്ക് എടുത്തു. കല്യാണിയോട് അവളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു ദേവൻ സാവധാനത്തിൽ വണ്ടി ഓടിച്ചു.

കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ദേശം ഗ്രാമത്തിന്റെ അതിർത്തിയിലേക്ക് അവർ എത്തി ചേർന്നു. അവിടെ ഒരു പാടത്തിനു അക്കരെയുള്ള സ്ഥലത്തേക്ക് കല്യാണി കൈ ചൂണ്ടി കാണിച്ചു.

ദേവൻ അങ്ങോട്ടേക്ക് നോക്കി. അവിടെ ഓല മേഞ്ഞ 4 കൂരകൾ അവനു കാണാൻ പറ്റി.ഒരുപക്ഷെ ഈ പാടത്തു പണിയെടുത്തു ജീവിക്കുന്നവർ ആവും ഇവരെന്ന് ദേവൻ കണക്ക് കൂട്ടി. ബുള്ളറ്റിൽ നിന്നും ഇറങ്ങി ദേവൻ കല്യാണിയെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025