Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണ്ടും വസന്തകാലം

അച്ചു ആകെ പതറി. എല്ലാത്തിനും ജോഷി ഉണ്ടായിരുന്നു .. ഒന്നിനും തനിച്ചു പുറത്ത് പോയിട്ട് പോലുമില്ല ..ജോക്കുട്ടന്‍ ഉണടായിരുന്നപ്പോള്‍ അവന്‍ കാണുമായിരുന്നു .. അവള്‍ നിസഹായതയോടെ ജോജി ഇരിക്കുന്നിടത്തെക്ക് നോക്കി .. ഒരു താങ്ങ് കിട്ടുമോയെന്നറിയാന്‍

‘ ജോക്കുട്ടാ ..ഒന്ന് പറയെടാ മോനെ …ചേച്ചിയമ്മേനെ ഇറക്കി വിടല്ലന്നു … ആര്‍ക്കും ഒരുപദ്രവവും ഉണ്ടാക്കാതെ ഞാനിവിടെ കഴിഞ്ഞോളാം..ഒന്ന് പറയടാ കുട്ടാ..” ജോജിയെ നോക്കി അച്ചുവത് പറഞ്ഞപ്പോള്‍ അലീസിന്റെ കൈകള്‍ അയഞ്ഞു , മാത്തച്ച്നറെയും…അച്ചു ഓടി അവന്‍റെ അരികിലെത്തി .

” ചേച്ചിയമ്മ അങ്ങോട്ട്‌ വന്നാല്‍ ഞാന്‍ പറയാം ‘ അച്ചുവിന്‍റെ കൈകള്‍ പിടിച്ചു ജോജി പതുക്കെ പറഞ്ഞു .

‘ ഞാന്‍ വരാം … എങ്ങോട്ട് വേണേലും വരാം … വേറെ കെട്ടാന്‍ പറയരുത് ” അച്ചു തിരിഞ്ഞു അവരോടായി പറഞ്ഞു

” നിന്നെ ജോക്കുട്ടന്‍ നോക്കുവോ ? എത്ര നാള്‍ … എന്റേം മാത്തച്ചന്റെം കാലം കഴിഞ്ഞാ പിന്നെ ഈ ഒരുമേം ഒക്കെ കാണുവോന്നാര്‍ക്കറിയാം … നമ്മുടെ മക്കള്‍ നോക്കുവാരിക്കും … മരൂമക്കളോ ? ങേ ?’

” ഇവന്‍റെ കൂടെ കഴിഞ്ഞോlളാം ഞാന്‍ …ഇല്ലേ ..പറയടാ കുട്ടാ … പറ ..ചെച്ചിയമ്മേനെ നീ ഇറക്കി വിടുവോ ? ങേ … ഇല്ല … ഞാനാ ഇവനെ വളര്‍ത്തിയെ … ഇവനെന്നെ ഇറക്കി വിടത്തില്ല ”

വിജയിയുടെ ഭാവത്തോടെ അവന്‍റെ കൈകളില്‍ മുറുകെ പിടിച്ചു അച്ചു അവരെ ഓരോരുത്തരേയായി നോക്കി …

” അറിയാം … അവന്‍ നിന്നെ നോക്കൂന്ന്…പോന്നു പോലെ നോക്കൂന്ന് …അതറിയവുന്നോണ്ടു ഞങ്ങളൊരു തീരുമാനം എടുത്തു ….നാളെ … നാളെ തന്നെ നിങ്ങളുടെ രെജിസ്റര്‍ മാര്യേജ്’..നിന്റെം ജോക്കുട്ടന്റേം ”

ബോംബു പോട്ടിയന്നത് പോലെ അച്ചുവിന്‍റെ മുന്നില്‍ ഭൂമി കിടന്നു കറങ്ങി ..

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025