” ജോക്കുട്ടാ … മോനെ … പക്ഷെ …. നിന്റെ ഭാവി … നീയെടുത്തോ … നിനക്ക് മതി വരുവോളം എന്നെ എടുത്തോ … നിന്റെ സ്നേഹോം , കരുതലും ഒക്കെയെനിക്കറിയാം … നിന്നെ ഞാന്‍ വന്നത് മുതലേ സങ്കടപ്പെടുത്തുന്നതാ … ഉള്ളില്‍ …ഉള്ളില്‍ കരഞ്ഞോണ്ട ഞാന്‍ … എന്റെ മോനെ ..എന്റെം പിള്ളേരേം ഓര്‍ത്താ നീ രെജിസ്ററിന് സമ്മതിച്ചെയെന്നറിയാം.. അന്ന് പാര്‍ട്ടിയില്‍ വെച്ചു നീയെന്നെ ഉമ്മ വെച്ചപ്പോള്‍ എനിക്ക് മനസിലായിരുന്നു എനിക്കെന്നെ തന്നെ നിയന്ത്രിക്കാന്‍ പറ്റില്ലാന്നു … എന്റെ ശര്ദ്ധിലും കോരി എന്നെ കുളിപ്പിച്ച് , .നീ …” അച്ചു കരയാന്‍ തുടങ്ങി ” ഞാന്‍ കാരണം നിന്റെ ഭാവി പോകുമല്ലോ എന്നോര്‍ത്തപ്പോള്‍ … അതോര്‍ത്താ ഞാന്‍ ഉള്ളില്‍ കരഞ്ഞോണ്ട് നിന്നോട് ദേഷ്യപ്പെട്ടെ…പിന്നെ നിനക്ക് മടുക്കുവോളം എന്നെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു , അതാ … ഞാന്‍ പൂസായത് പോലെ നീ വരുമ്പോള്‍ കിടന്നെ … ഒന്ന് നിന്നെ കെട്ടിപിടിക്കാന്‍ , ഒന്നുമ്മ വെക്കാനാവുന്നില്ലലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചു .. ” അച്ചു അവന്റെ മുഖത്താകമാനം വിരലോടിച്ചു … നെറ്റിയിലും കവിളിലും ഒക്കെയുമ്മ വെച്ചു
” പക്ഷെ … എനിക്കങ്ങനെ വേണ്ട … എന്നെ പഴയ പോലെ സ്നേഹിക്കാന്‍ … എനിക്ക് വിളബി തരാന്‍ … പക്ഷെ പഴയ ചേച്ചിയമ്മയായി അല്ല … എന്റെ അച്ചുവായി … എന്റെ ഭാര്യയായി …. ജീവിത കാലം മുഴുവന്‍ ”
” നീ ..നന്നായി ആലോചിചിട്ടാണോ മോനെ …”
” അന്ന് നാട്ടില്‍ വെച്ച് രെജിസ്റര്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞാനൊന്നു പതറി … പക്ഷെ … ആ .. രാത്രി കൊണ്ട് തന്നെ ഞാന്‍ തീരുമാനം എടുത്തിരുന്നു …. എനിക്കൊരു പെണ്ണുണ്ടങ്കില്‍ അതീ അച്ചു ആയിരിക്കുമെന്ന് … പക്ഷെ … എന്നോടുള്ള ദേഷ്യവും അവഗണനയും കണ്ടപ്പോള്‍ …”
” പോന്നുമോനെ … എന്നോട് ക്ഷമിക്കടാ” അച്ചു അവനെ കെട്ടി പിടിച്ചു … ജോജി അവളുടെ മുഖം കോരിയെടുത്തു ആ തുടുത്ത ചുണ്ടില്‍ ഉമ്മ വെച്ചു… അച്ചു നിര്‍വൃതിയില്‍ കണ്ണടച്ചു
” വൈന്‍ വേണോ … ഈ കണ്ണൊന്നു തുറക്കാന്‍ “
