Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേട്ട 1

 

പ്രിയ…പ്രിയ തോമസ്…കേരളന്യൂസിന്റെ  മെയിൻ അവതാരക…കേരളത്തിൽ തന്നെ ഏറ്റവും ആരാധകർ ഉള്ള ഒരു ചാനൽ അവതാരക ആയിരുന്നു പ്രിയ..അതുകൊണ്ട് തന്നെ അവളോട്‌ അവിടെയുള്ള പലർക്കും ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിലും പ്രിയക്കെതിരെ എന്തെങ്കിലും ചെയ്താൽ അവരുടെ ജോലിക്ക് അത് വലിയ തല വേദന സൃഷ്ടിക്കും എന്ന കാര്യം അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു…

 

കേരളത്തിൽ ഉള്ള പല യുവാക്കളും പ്രിയയെ കാണാൻ വേണ്ടി മാത്രം അവൾ വരാറുള്ള രാത്രി ഡിബേറ്റുകൾ കാണാറുണ്ട്…

 

അവിടെ ചാനൽ ചർച്ചകൾക്ക് വരാറുള്ള പലരും അവളുടെ അടുത്തു ഇരിക്കാൻ ഉള്ള അവസരം തേടിയാണ് വരാറുള്ളത് എന്ന ഒരു സംസാരവും നാട്ടിൽ ഉണ്ട്…

 

എന്നാൽ ഇന്നത്തെ ബ്രേക്കിംഗ് ന്യൂസ് വായിക്കാൻ അവൾ എത്താത്തത് അവിടെ ഒരു പ്രശ്നം ആയി….ലൈറ്റ്‌ ആയി എത്തിയതുകൊണ്ടു അവളോട്‌ മെയിൻ എഡിറ്ററെ കണ്ടിട്ട് കയറിയാൽ മതി എന്നു പറഞ്ഞിരുന്നു…

 

അതുകൊണ്ട് തന്നെ അവൾ ഇപ്പോൾ എഡിറ്ററുടെ ക്യാബിനിന്റെ പുറത്തു നിൽക്കുകയായിരുന്നു…ഉള്ളിൽ ചാനൽ ആള്കാരുമായി തിരക്കിട്ട ചർച്ചകൾ ആണ്…

 

അവൾക്ക് അതിൽ നിന്നും മനസ്സിലായി അവൾ ലൈറ്റ്‌ ആയി വന്നതല്ല മറ്റെന്തോ ആണ് പ്രശ്നം എന്നു…

 

അപ്പോഴാണ് അവളെ അകത്തേക്ക് ക്ഷണിച്ചത്…അവൾ അകത്തെക്ക് കയറിയതും ചാനൽ മാനേജ്മെന്റ് മുഴുവൻ അകത്തുണ്ട്..അവൾക്ക് എന്താണ് പ്രശ്നം എന്നു മനസ്സിലായില്ല..

 

എന്നാൽ എഡിറ്റർ ജോസഫ് അവൾക്ക് പുറത്താക്കികൊണ്ടുള്ള ഓർഡർ കയ്യിൽ കൊടുത്തു..അത് കണ്ട അവൾ ഞെട്ടി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025