Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 3

അവരെല്ലാവരും അവനെ നോക്കി…

സമർ ആയിരുന്നു അത്..സമർ ഒരു ചെറിയ ബാഗും ഇട്ട് കോളേജ് കവാടത്തിന്റെ അടുത്തുനിന്ന് നടന്നുവരികയായിരുന്നു…

സമർ..ആറടി ഉയരത്തിൽ ഉള്ള വെളുത്ത ശരീരം…അവന്റെ ഉയരത്തിന് അനുസരിച്ചു നല്ല തടിയും അവന് ഉണ്ടായിരുന്നു…കരുത്തുറ്റവൻ…ജിമ്മിൽ പോയി ഉണ്ടാക്കിയ ബോഡി അല്ല…മസിലുകൾ ഒക്കെ നല്ല കട്ടിയിൽ വിരിഞ്ഞുനിന്നു…നല്ലവെളുത്ത മുഖം..ചൊറുക്കുള്ള മുഖം എന്നതിലുപരി ഹാൻഡ്‌സം…നല്ല കട്ടിമീശ… ചെറുതായി ട്രിം ചെയ്ത് നിർത്തിയ കുറ്റിത്താടി…നല്ല ഇടതൂർന്ന മുടി…നീളന്മുടി …സൈഡ് കുറ്റിയാക്കിയിട്ടിരുന്നു…അവന്റെ ഇടത്തെ പുരികത്തിന്മേൽ ചെറിയ ഒരു വെട്ടുണ്ടായിരുന്നു…മൂർച്ചയേറിയ കണ്ണുകൾ…

അവൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു വന്നു….

“ഡാ മോനെ…ഇങ്ങ് വന്നേ…”…നവാസ് അവനെ വിളിച്ചു

സമർ അവരുടെ ഇടയിലേക്ക് ചെന്നു…

“ജൂനിയറാണോ…”..അർജുൻ ചോദിച്ചു..സമർ അതെയെന്ന് തലയാട്ടി…

“നീ ഈ ചുന്ദരികുട്ടിയെ കണ്ടോ…”…എന്ന് പറഞ്ഞിട്ട് ആൽബി ആനിയെ സമറിന്റെ മുന്നിലേക്ക് തള്ളി…

“ഇവൾക്ക് നിന്നെ ചുംബിക്കണം എന്ന് വല്ലാത്ത ആശ…”..അർജുൻ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു…സമർ ആനിയെ നോക്കി..ആനി സമറിനെ നോക്കി വേണ്ടായെന്ന അർത്ഥത്തിൽ തലയാട്ടി…

“എന്നാ തുടങ്ങിക്കോ…”…നവാസ് അവളെ ഒന്നുകൂടെ അവന്റെ മുന്നിലേക്ക് തള്ളി…

“വേണ്ട..ഒന്നും ചെയ്യല്ലേ…”..ആനി അവരോട് അപേക്ഷിച്ചു…സമർ ഇതൊക്കെ കണ്ടിട്ടും മിണ്ടാതെ നിന്നതെ ഒള്ളൂ…

“വേണ്ടയെന്നോ…ഓകെ… എന്നാൽ നീ ഉമ്മ വെക്കണ്ടാ… നിന്റെ ഡ്രസ്സ് മൊത്തമായി ഒന്ന് അഴിച്ചാൽ മതി…”…നവാസ് ഒരു വളിച്ച ചിരിയോടെ അവളോട് പറഞ്ഞു…എല്ലാവരും അത് കേട്ട് അവനെ സപ്പോർട്ട് ചെയ്തു കയ്യടിച്ചു…

“പ്ളീസ്…എന്നെ ഒന്നും ചെയ്യല്ലേ…”..ആനി കരഞ്ഞുകൊണ്ട് അവരോട് അപേക്ഷിച്ചു…

നവാസ് അവളുടെ തുണിയഴിക്കാൻ അവളുടെ അടുത്തേക്ക് ചെന്നു…മറ്റുള്ളവർ അവനെ ചിരിച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചു…ആനി അവനെ പിന്നിലേക്ക് മാറി…നവാസ് അവളുടെ മുൻപിൽ എത്തി…അവൾ കൈകൂപ്പിക്കൊണ്ട് അവളെ ഒന്നും ചെയ്യാതിരിക്കാൻ അവനോട് അപേക്ഷിച്ചു…നവാസ് അവളുടെ ശരീരത്തിലേക്ക് തന്റെ കൈനീട്ടി..നവാസിന്റെ കൈ അവളുടെ ശരീരം ലക്ഷ്യമാക്കി നീങ്ങി…പെട്ടെന്ന് ഒരു കൈ നവാസിന്റെ കയ്യിന്മേൽ പിടിച്ചു…നവാസ് തന്റെ കയ്യിന്മേൽ പിടിച്ചവനെ നോക്കി…സമറായിരുന്നു അത്…നവാസ് ചോദ്യഭാവത്തോടെ സമറിനെ നോക്കി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025