“ഹലോ…മക്കളെ ഇവിടെ ഒന്ന് വന്നെ..”…ആരോ അവരെ വിളിച്ചു…അവർ വിളിച്ചഭാഗത്തേക്ക് നോക്കി…ടീനയും കൂട്ടരും ആയിരുന്നു അത്…ഷാഹിയും അനുവും ഗായത്രിയും അവരുടെ അടുത്തേക്ക് നടന്നു…
“എന്താണ് മക്കളെ ഒരു ചിരിയും കളിയുമൊക്കെ…”…ടീന ചോദിച്ചു…
“ഒന്നുമില്ല…”…അനു മറുപടി നൽകി…
“ഉണ്ടാവരുത്…”…ടീന ഒരു താക്കീതുപോലെ അവരോട് പറഞ്ഞു…
“എന്താ നിങ്ങളെ പേര് ഒക്കെ…”..
അവർ അവരുടെ പേര് അവരോട് പറഞ്ഞു…
“ഏതാണീ തട്ടമിട്ട സുന്ദരി…”…ടീന ഷാഹിയോട് ചോദിച്ചു…ഷാഹി അവളെ നോക്കി…ടീന അനുവിനോടും ഗായത്രിയോടും പോകാൻ പറഞ്ഞു…ഷാഹിയോട് അവിടെ നിൽക്കാനും…അനുവും ഗായത്രിയും കുറച്ചു മുന്നോട്ട് നടന്ന് ഷാഹിക്കുവേണ്ടി വെയിറ്റ് ചെയ്തു…
“മോളുസ്…ഇതേതാ നാട് എന്നറിയാമോ…”…ടീന അവളോട് ചോദിച്ചു…
“ബാംഗ്ലൂർ…”…ഷാഹി മറുപടി നൽകി…
“ഹാവൂ…അതെങ്കിലും അവൾക്ക് അറിയാം…”..ടീനയുടെ കൂട്ടുകാരികളിൽ ഒരുവൾ പറഞ്ഞു…
“എന്നിട്ടാണോ മോളുസെ നീ ഈ തുണി ഒക്കെ വാരി ചുറ്റി വന്നിരിക്കുന്നെ…”…ടീന അവളോട് ചോദിച്ചു… ഷാഹി ഒന്നും പറഞ്ഞില്ല…
“എന്താടീ വായിൽ നാവില്ലേ…”..ടീന പെട്ടെന്ന് ദേഷ്യത്തോടെ ചോദിച്ചു…
