Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 5

“കാര്യം നമ്മൾ കള്ള നായി  ആണെങ്കിലും ഒരു തവണ കാര്യം മുഖത്തുനോക്കി പറയും…അതിന് സമ്മതിക്കാത്തവന്മാരെയെ ഞാൻ സ്നേഹിക്കാറുള്ളൂ…ഏത്…”…അസീസ് ചിരിച്ചുകൊണ്ട് പറഞ്ഞു…

“അപ്പോ നിന്റെ പരിപാടി നടക്കട്ടെ…കണ്ണായ സ്ഥലവും ബോണസിന് ഒരു പതിനൊന്ന് നില കെട്ടിടവും…അടിച്ചുവാരെന്റെ മുത്തേ…”…അശോകൻ പറഞ്ഞു…

“ഹ ഹാ…അപ്പൊ ഞാൻ ഡീൽ കഴിഞ്ഞിട്ടു വിളിക്കാം…ശെരി ന്നാ”…അസീസ് ഫോൺ കട്ട് ചെയ്തു…

“ബോയ്സ് ഗെറ്റ് ഇൻ”…അസീസ് തൻറെ ഒപ്പം ഉള്ള നാല് ബോഡിഗാർട്സിനോട് വണ്ടിയിൽ കയറാൻ പറഞ്ഞു…എന്നിട്ട് അവർ ആ സ്ഥലത്തേക്ക് നീങ്ങി…

നഗരവീഥികളിലൂടെ ആ വണ്ടി പാഞ്ഞു…ഒടുവിൽ അത് അതിന്റെ ലക്ഷ്യസ്ഥാനത്ത് വന്നെത്തി…അവർ പുറത്തിറങ്ങി…ആ പതിനൊന്ന്നില കെട്ടിടത്തെ നോക്കി… ഏറ്റവും മുകളിലെ നിലയിൽ വെളിച്ചം കണ്ടു അവർ…

“ഇതെന്താ പ്രേതാലയമാണോ…മൈരന് രണ്ടാംനിലയിൽ വല്ലോം മീറ്റിംഗ് വെച്ചാൽ പോരെ…”…അസീസ് സ്വയം പറഞ്ഞു…

“കമോൺ ഗയ്സ്…”…അസീസ് ബോഡിഗാർഡ്സിനെ വിളിച്ചിട്ട് മുന്നിൽ നടന്നു…പെട്ടെന്ന് അസീസിന്റെ ഫോൺ ശബ്‌ദിച്ചു…അവന്റെ ഭാര്യ ആയിരുന്നു കാളിൽ…

“എന്താടീ…”…അസീസ് കാൾ അറ്റൻഡ് ചെയ്തിട്ട് അവളോട് ചോദിച്ചു കൊണ്ട് കെട്ടിടത്തിലേക്ക് നടന്നു…

“നിങ്ങൾ ഇത് എവിടെയാ…”…അവൾ തിരിച്ചു ചോദിച്ചു…അസീസ് കെട്ടിടത്തിന് ഉള്ളിൽ എത്തിയിരുന്നു…ലിഫ്റ്റ് ന് വേണ്ടി നോക്കിയപ്പോ അത് ഇല്ലായിരുന്നു…

“മലര്…ലിഫ്റ്റും ഇല്ലേ…പണ്ടാരമടങ്ങാൻ…”…അസീസ് പല്ലിറുമ്മിക്കൊണ്ട് സ്വയം പറഞ്ഞു…അവർ സ്റ്റെപ് വഴി മുകളിലേക്ക് നടക്കാൻ തുടങ്ങി

“നിങ്ങൾ ഇതെവിടാ മനുഷ്യാ..”…അവൾ പിന്നേം ചോദിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025