Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 6

ഞാൻ അവളുടെ കയ്യിൽ പിടിച്ചു…പറ്റെ സോഫ്റ്റ് ആയിരുന്നു അവളുടെ കൈ..പോരാത്തതിന് ചെറിയ തണുപ്പും..പിന്നെ ചെറിയ ഒരു വിറയലും ഉണ്ടായിരുന്നു അവളുടെ കയ്യിന്..ഞാൻ അതിൽ അവളെ വേദനിപ്പിക്കാതെ മുറുകെ പിടിച്ചു…

“പ്ളീസ്…വേണ്ടന്നേ…”..അവൾ എന്നോട് കെഞ്ചി…
ഞാൻ അവളുടെ കൈകൂട്ടി പിടിച്ചിട്ട് ബാഷയുടെ നേരെ കൈനീട്ടി…അത് കണ്ടപ്പോൾ ബാഷയും അവന്റെ കൈനീട്ടി…ഞാൻ അവളുടെ കൈകൊണ്ട് ബാഷയ്ക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുപ്പിച്ചു..പക്ഷെ അവളെ കൊണ്ട് പിടി വിടുവിച്ചില്ല…അവൾ അവന്റെ കൈ പിടിച്ചു അവന്റെ മുഖത്തേക്ക് നോക്കി..അവൾക്ക് പേടി മാറിത്തുടങ്ങിയിരുന്നു..അവൾ ബാഷയുടെ മുഖത്ത് നോക്കി ചിരിച്ചു…പിന്നെ എന്റെ മുഖത്തേക്ക് നോക്കി…അവൾക്ക് അത് ഭയങ്കര ഇഷ്ടപ്പെട്ടിരുന്നു..അതിൽ ഞാൻ ഭയങ്കര ഹാപ്പിയായി..അവൾ എന്നെ നോക്കി ചിരിച്ചു..എന്റെ സന്തോഷം ഇരട്ടിയായി..ഞാനും അവൾക്ക് ഒരു ചിരി കൊടുത്തു…ശേഷം അവൾ റോക്കിക്കും ഷേക്ക് ഹാൻഡ് കൊടുത്തു…ഞാൻ അവളുടെ കൈ കൊണ്ട് മെല്ലെ അവരുടെ ശരീരത്തിൽ തലോടിപ്പിച്ചു..അവൾ വളരെ സന്തോഷത്തോടെയും അത്ഭുതത്തോടെയും റോക്കിയുടെയും ബാഷയുടെയും ശരീരത്തിൽ തലോടി..ഇടയ്ക്കിടയ്ക്ക് ഓരോ കുസൃതി ചിരി എനിക്ക് തരും..ആ ഒരു നിമിഷത്തിന് വേണ്ടി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി നിൽക്കും..കിട്ടി കഴിഞ്ഞാലോ പെരുത്ത് ഹാപ്പി…

“ഇനി വേറെ ഒരു പണി കൂടെ ഉണ്ട്..”..ഞാൻ പറഞ്ഞു..ഷാഹി എന്റെ മുഖത്തേക്ക് എന്താണെന്നറിയാതെ നോക്കി നിന്നു…

“റോക്കി..ബാഷാ..ഗിവ് ഹെർ എ ഹഗ്…”..ഞാൻ റോക്കിയോടും ബാഷയോടും അവളെ കെട്ടിപ്പിടിക്കാൻ പറഞ്ഞു…അവൾക്ക് എന്തേലും പറയാൻ കഴിയുന്നതിന് മുൻപ് റോക്കിയും ബാഷയും അവളെ കെട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു…അവൾ നിലത്തേക്ക് കിടന്നുപോയി അവരുടെ ഭാരത്താൽ…റോക്കിയും ബാഷയും അവളെ ശ്രദ്ധിച്ചു കെട്ടിപ്പിടിച്ചു..റോക്കിയുടെയും ബാഷയുടെയും പതുപതുത്ത ശരീരത്തിൽ അവൾ കിടന്നു..അവരുടെ രോമങ്ങളിൽ അവൾ തലോടിക്കൊണ്ടിരുന്നു..അവൾ നല്ലപോലെ ചിരിക്കുന്നുണ്ടായിരുന്നു..കുറച്ചുനേരം മുൻപ് അവളിൽ കണ്ട പേടി ഒക്കെ എവിടെയോ പോയ് മറഞ്ഞിരുന്നു…അവൾ ബാഷയോടും റോക്കിയോടും നല്ല കൂട്ടായി..എല്ലാത്തിനും മുകളിൽ അവൾ ചിരിക്കാൻ തുടങ്ങി…എല്ലാം മറന്ന്…സന്തോഷത്തോടെ…
കുറച്ചുകഴിഞ്ഞു ഞങ്ങൾ രണ്ടുപേരും ഉള്ളിലേക്ക് പോയി..അവൾ എനിക്ക് കാപ്പി ഇട്ടു തന്നു..തിരികെ അടുക്കളയിലേക്ക് പോയി..ഞാൻ കാപ്പി കുടിച്ചു.. എന്താ ടേസ്റ്റ്..ഇവൾ എല്ലാ കാര്യത്തിലും പുലി ആണല്ലോ..കുറച്ചുകഴിഞ്ഞു ഞാൻ കുളിക്കാൻ വേണ്ടി ഷവറിൽ കയറി…എന്റെ ചിന്ത മുഴുവനും അവളെക്കുറിച്ചായിരുന്നു..അവൾ എന്റെ നെഞ്ചിലേക്ക് വീണത്‌.അത് സ്ലോ മോഷനിൽ ഞാൻ ആലോചിച്ചു കണ്ടു..എത്ര മനോഹരമായിരുന്നു അത്..ശരിക്കും പ്രണയാർദ്രം… അവളോടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും എന്നിൽ പ്രണയം നിറച്ചു..എന്നും അതുപോലെ പോയിരുന്നെങ്കിൽ കൊതിച്ചു ഞാൻ..അവൾ എന്നെ പ്രേമിക്കുക ഒന്നും വേണ്ട..എന്റെ അടുത്ത് തന്നെ ഉണ്ടായാൽ മതി എന്നും എപ്പോഴും….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025