Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 7

ഷാഹി അവിടെനിന്ന് മുങ്ങി പെട്ടെന്ന് ബ്രേക്ഫാസ്റ്റും ഫുഡും ഉണ്ടാക്കി ബ്രേക്ഫാസ്റ് എടുത്ത് മേശമേൽ വെച്ചു കുളിക്കാൻ കയറി…അവൾ കുളി കഴിഞ്ഞു ഡ്രസ്സ് ചെയ്തു…സമർ വാങ്ങിത്തന്ന ഡ്രെസ്സാണ് അവൾ ഉടുത്തത്….. അതിൽ അവൾ വളരെ സുന്ദരിയായിരുന്നു….അവൾ കണ്ണാടിക്ക് മുന്നിൽ വന്ന് ചൊറുക്ക് നോക്കി…..പിന്നെ പുറത്തേക്കിറങ്ങി……

അവൾ വന്നപ്പോഴേക്കും സമർ ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ചിരുന്നു…അവൾ ബ്രേക്ഫാസ്റ്റ് കഴിച്ചു ഫുഡൊക്കെ ബാഗിൽ എടുത്ത് വെച്ച് പുറത്തേക്കിറങ്ങി…അപ്പോൾ പുറത്ത് സമർ ബുള്ളെറ്റിന്മേൽ നിൽക്കുന്നുണ്ട്….

അവൾക്ക് തന്നെയും ഒപ്പം കൊണ്ട്‌പോയ്ക്കൂടെ ചോദിക്കണം എന്നുണ്ട് പക്ഷെ അവൾ ചോദിക്കാതെ പുറത്തേക്ക് നടന്നു…

“ഹേയ്…”..അവൾ പിന്നിൽ നിന്ന് വിളി കേട്ടു.. അവൾ തിരിഞ്ഞു അവനെ നോക്കി…

“വാ…”..സമർ അവളെ വിളിച്ചു…അവൾ അവന്റെ അടുത്തെത്തി…

“നമുക്കൊന്നിച്ചു പോകാം…”…സമർ പറഞ്ഞു…

“അത് വേണ്ടാ..”…ഞാൻ ഉള്ളിൽ അതിയായ ആഗ്രഹമുണ്ടെങ്കിലും പതിയെ അവനോട് പറഞ്ഞു…

“കയറ്…”..സമർ ബുള്ളറ്റ് സ്റ്റാർട്ടാക്കി… പറഞ്ഞു…
ഞാൻ ഒന്ന് മടിച്ചെങ്കിലും പിന്നെ പതിയെ കയറി…അവന്റെ തോളിൽ പിടിച്ചു ഞാൻ വണ്ടിയിൽ കയറി ഇരുന്നു…അവൻ വണ്ടി മുന്നോട്ടെടുത്തു…ഞാൻ ഒരു മായാലോകത്തിലെന്നപോലെ അവന്റെ പിന്നിൽ ഇരുന്നു..അവൻ സ്പീഡ് കുറച്ചാണ് ബുള്ളറ്റ് ഓടിച്ചത്…

കാറ്റ് ഞങ്ങളുടെ മേൽ തത്തിക്കളിച്ചുകൊണ്ടിരുന്നു…സമറിന്റെ മുടിയിഴകളെ കാറ്റ് മെല്ലെ തലോടി…ആ തലോടലിൽ മുടിയിഴകൾ മെല്ലെ പാറിക്കളിച്ചു..ഞാൻ അത് വളരെ രസത്തോടെ നോക്കിക്കണ്ടു…അവന് നല്ല മുടിയുണ്ട് അതുപോലെ നല്ല കട്ടതാടിയും…ഏതൊരു പെണ്ണും അവനെയൊന്ന് നോക്കിപോകും..അത്രയ്ക്ക് ചൊറുക്കാണ് ന്റെ ചെക്കന്…

പറഞ്ഞുതീർന്നില്ല അപ്പോയേക്കും…ദാ ഒരു കുരിപ്പ് അവനെ തന്നെ നോക്കുന്നു…അവളുടെ ഒപ്പം അവളുടെ ചെക്കൻ ഉണ്ട് പക്ഷെ അവൾക്ക് അവൻ മാത്രം പോരാ…അവൾ സമറിനെ കണ്ണ് കൊണ്ട് എറിഞ്ഞുകൊണ്ടിരുന്നു…ഞാൻ പയ്യെ സമർ കാണാതെ കൈ സൈഡിലേക്ക് വീശിയിട്ട് അവളുടെ ശ്രദ്ധ ആകർഷിച്ചു…അവൾ എന്നെ നോക്കി…ഞാൻ എന്റെ കൈ കഴുത്തിന് കുറുകെ വീശിക്കൊണ്ട് കൊന്നുകളയും എന്ന് ദേഷ്യത്തോടെ ആംഗ്യം കാണിച്ചു…മാത്രമല്ല സമറിനെ ചൂണ്ടിയിട്ട് അവൻ എന്റെയാണെന്ന് ആംഗ്യത്തിലൂടെ കാണിച്ചു…അതോടെ അവൾ പിന്മാറി…അവൾ പിന്നെ സമറിന്റെ വഴിക്ക് നോക്കിയത് പോലുമില്ല……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025