ഓർക്കുമ്പോൾ തന്നെ ഉദ്ധാരണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു ഇവിടെ ഒരാൾ. ഈ ഒരു അവസ്ഥയിൽ വൈകുന്നേരം വരെ ഇവിടെ പിടിച്ചു നിൽക്കുന്നത് എങ്ങനെയാണ്. ഹാഫ് ഡേ ലീവ് എടുത്ത് വീട്ടിലേക്ക് പോയാൽ ഊണും കഴിച്ച് കിടക്കുന്ന സമയത്ത് ഒരു കലാപരിപാടി നടത്താനുള്ള ചാൻസ് ചിലപ്പോൾ കിട്ടിയേക്കും , ആര്യയുടെ മൂഡ് പോലെയിരിക്കും കാര്യങ്ങൾ ,രാവിലെ മര്യാദയ്ക്ക് കിച്ചനിൽ ജോലി ചെയ്തു കൊണ്ടിരുന്ന അവളെ ഒരു കാര്യവുമില്ലാതെ എരിവ് കയറ്റിതാണ്. ഉച്ചയ്ക്ക് ശേഷം ലീവ് തരണമെന്ന് സൂപ്രണ്ടിനോട് പറയാം എന്ന് മനസ്സിൽ കരുതി ജോലികൾ വളരെ വേഗത്തിൽ ചെയ്തു തീർക്കുന്നതിനിടയിലാണ് ഒരാൾ എനിക്ക് മുന്നിലേക്ക് എത്തിയത്.
“സാർ എൻ്റെ പേര് മഹേഷ് .. ഞാൻ ഒരു ആവശ്യവുമായി ഈ ഓഫീസിൽ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് മാസം നാലായി , എൻ്റെ കാര്യത്തിൽ എന്തെങ്കിലും നീക്കു പോക്ക് ഇന്ന് ഉണ്ടാക്കിയേ പറ്റൂ ”
മുന്നിലിരിക്കുന്ന ആളിൻ്റെ മുഖത്തേക്ക് ഞാനൊന്നു നോക്കി , അൻപത് വയസ്സിനു മുകളിൽ പ്രായമുണ്ട് ഒരുമാതിരി ഡാഡി ഗിരിജ രൂപത്തിൽ ഒരുത്തൻ. തൂ വെള്ള നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് വേഷം.
ധരിച്ചിരിക്കുന്ന മാസ്ക് പോലും വെളുത്ത നിറമാണ്. ഇത്തരത്തിൽ ഡ്രസ്സ് ചെയ്തു വരുന്ന ആളുകളെ കാണുമ്പോൾ ഒരു പേടിയാണ്, കാരണം സാധാരണക്കാരൻ അല്ല എന്ന് ഒറ്റ നോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാകും അതു കൊണ്ടു തന്നെ ഉന്നതങ്ങളിൽ പിടിപാട് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
“ഇരിക്കൂ .. എന്താണ് താങ്കളുടെ ആവശ്യം ?”
ചെയ്തിരുന്ന ജോലി മാറ്റി വെച്ച് അയാളോട് ഞാൻ വിനയത്തോടെ ചോദിച്ചു.
“എൻ്റെ ആവശ്യം പറയാൻ ഇനി ഈ ഓഫീസിൽ താങ്കൾ മാത്രമേ ബാക്കിയുള്ളൂ ”
വളരെ അക്ഷമനായി അയാൾ പറഞ്ഞു.
“സുഹൃത്തേ സമയം വളരെ വിലപ്പെട്ടതാണ് എനിക്കും താങ്കൾക്കും അതുകൊണ്ട് വേഗം കാര്യത്തിലേക്ക് കടക്കാം ”
അല്പം ഗൗരവത്തോടെ തന്നെ ഞാൻ അയാളോട് പറഞ്ഞു.
“സാർ….ഞാൻ ഒരു ഇൻഡസ്ട്രിയലിസ്റ്റാണ്.. ഒരു സ്റ്റീൽ മാനുഫാക്ചറിങ് കമ്പനി തുടങ്ങുന്നതിന് ഇവിടെ നിന്നും പെർമിഷൻ മേടിച്ചിരുന്നു , ഒന്ന് വന്ന് സൈറ്റ് ഇൻസ്പേക്ഷൻ നടത്തി സാങ്ഷൻ തന്നിരുന്നു എങ്കിൽ എനിക്ക് ബാക്കി കാര്യങ്ങള് നടത്താമായിരുന്നു ”
“നിങ്ങളുടെ അവസ്ഥ ഞാൻ മനസ്സിലാക്കുന്നു .. പക്ഷേ ഈ കൊറോണ സമയത്ത് ഞങ്ങൾക്ക് കാര്യങ്ങൾ ചെയ്യുന്നതിന് കുറച്ച് ലിമിറ്റേഷൻസ് ഉണ്ട്. മാത്രവുമല്ല ഇൻസ്പെക്ഷൻ നടത്തേണ്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോസഫ് സാർ കൊറോണ പോസിറ്റിവ് ആയത് കൊണ്ട് അവധിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു ”
ഞാൻ നിസ്സഹായതയോടെ അയാൾക്ക് മുൻപിൽ കൈ മലർത്തി.
“അങ്ങനെ പറയല്ലേ സർ ഞാൻ കാലു പിടിക്കാം .. നാലഞ്ചു ഏജൻസികൾ സപ്ലൈ എടുക്കാൻ റെഡിയായി നിൽക്കുകയാണ് ഇനി താമസിച്ചാൽ അവർ വേറെ വഴിക്ക് പോകും , മാത്രവുമല്ല ഇപ്പോൾ തന്നെ മൂന്നാല് ബാങ്ക് ഇഎംഐ അടച്ചിട്ടില്ല… നിങ്ങളുടെ സമീപനം ഇങ്ങനെയാണെങ്കിൽ ഈ നാട്ടിൽ എങ്ങനെയാണ് സാർ വ്യവസായങ്ങൾ വളരുന്നത് ? ”
അയാൾ കൂടുതൽ വികാരാധീനനായി മാറുന്നത് ഞാൻ കണ്ടു. അയാളുടെ താണു കേണുള്ള അപേക്ഷയിൽ എൻ്റെ മനസ്സ് അലിഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ ജോസഫ് സാറിനെ ഫോൺ വിളിച്ച് സൈറ്റ് ഇൻസ്പെക്ഷനുള്ള പെർമിഷൻ മേടിച്ചു .. കൊറോണ കാരണം ബെഡ് റെസ്റ്റ് ആയതിനാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും സാറിന് മനസ്സിലായിരുന്നില്ല.
വൈകിട്ട് ഒരു മൂന്നു മണിയോടെ സൈറ്റ് ഇൻസ്പെക്ഷന് വേണ്ടി എത്തുമെന്ന്
