Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 5

“ വിളിച്ചിട്ട് കിട്ടിയില്ലേ? എന്നാൽ ചെന്നിട്ട് വിളിക്കാം. വാ, കേറ്…”
“ വേണ്ട.. എന്നെ തിരിച്ചു കൊണ്ടുവിട്… ഞാൻ ബസ്സിന് തിരിച്ചു പോവുവാ…” മുഖത്ത് നോക്കാതെയാണ് ഞാനത് പറഞ്ഞതെങ്കിലും സ്വരത്തിന് ഒട്ടും പതർച്ചയുണ്ടായിരുന്നില്ല.
“ അതെന്താ…?”
“ ആ… അതങ്ങനാ.. നിന്റെയൊക്കെ കയ്യിലിരുപ്പ് കാരണം.” എന്റെ മറുപടി ഇടിവെട്ടറ്റവരെ പോലെയാണ് അവന്മാർ കേട്ടുനിന്നത്. ഒട്ടും പ്രതീക്ഷിച്ചുകാണില്ല.
“ ഒരു അധ്യാപികയോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാ നീയൊക്കെ ഈ ബൈക്കിലിരുന്ന് ചെയ്ത്. നല്ലവരെന്ന് കരുതി… സ്വന്തം അനിയന്മാരെന്ന് വിചാരിച്ച് കൂടെ വന്നു. എന്നിട്ടും ഇത്രയും ചെയ്തുകൂട്ടിയ നിങ്ങളെ ഇനിയും ഞാന്‍ വിശ്വസിക്കണോ?”
അവർ ഒന്നും മിണ്ടാതെ നിന്നു.
“ ഒന്നിങ്കിൽ എന്നെ ഹോസ്റ്റലില്‍ കൊണ്ടുവിട്… അല്ലെങ്കില്‍ ബസ്സ് സ്റ്റോപ്പിൽ… ഈ രാത്രി ഇനി നിങ്ങടെ കൂടെ കഴിയാൻ വയ്യ…”
“ എന്താ മിസ്സേ ഈ പറേണത്…? മറ്റൊരു വഴിയും ഇല്ലാത്തോണ്ടല്ലേ? ഹോസ്റ്റലിലോട്ടുള്ള വഴി ബ്ലോക്ക് ചെയ്തേക്കുവാ… നമ്മൾ നിന്നിടത്തെ കാര്യം അറിയാവുന്നതും അല്ലേ? വാ…. ഷിയാസിന്റെ ഉമ്മയുണ്ട് അവിടെ…” വിനോദ് പറഞ്ഞു.
“ ഒരുമ്മയും വേണ്ട ബാപ്പയും വേണ്ട… എനിക്ക് നിങ്ങടെ കൂടെ വരികേം വേണ്ട!” ഞാൻ കട്ടായം പറഞ്ഞു. അവന്മാർ എന്ത് പറയണമെന്നറിയാതെ നിന്നു.
“ ശരി… കൊണ്ടുവിടുന്നില്ലേൽ വേണ്ട. ഞാനൊറ്റക്ക് പൊയ്ക്കോളാം.” അത്രയും പറഞ്ഞുകൊണ്ട് ഞാന്‍ എതിർദിശയിലേക്ക് നടന്നു. രണ്ട് കിലോമീറ്ററൊക്കെ എപ്പഴേ കഴിഞ്ഞുകാണും. തിരിച്ച് എപ്പൊ നടന്നെത്തുമെന്നറിയില്ല. ഒരു പെണ്ണ് ഒറ്റയ്ക്കീ വഴിയിലൂടെ നടന്നാൽ എന്തൊക്കെ സംഭവിക്കുമെന്നും. എന്നാലും ഈ നാറികളുടെ തോന്നിവാസത്തിന് നിന്നുകൊടുക്കാനില്ല.
ഒരു നിമിഷം സ്തബ്ധരായി നിന്ന അവർ ബൈക്കുമായി പുറകെയെത്തി. സ്ലോ ചെയ്ത് ഞാൻ നടക്കുന്നതിനൊപ്പം വണ്ടിയുരുട്ടി.
“ ശരിയാ… തെറ്റ് ഞങ്ങളുടെയാ… ഒരു നിമിഷത്തേക്ക് മനസ്സൊന്ന് പാളിപ്പോയി. ചെറുപ്പക്കാരല്ലേ… അന്നേരം അങ്ങനെ പറ്റിപ്പോയി… സോറി… ഒരായിരം സോറി മിസ്സേ”
ഞാൻ മൈൻഡ് ചെയ്യാതെ നടന്നുകൊണ്ടിരുന്നു. അവന്മാർ ബൈക്ക് പിന്നെയും കൂടെയുരുട്ടി.
“ പക്ഷേ അതുകൊണ്ട് തിരിച്ചാ ബസ്സ് സ്റ്റോപ്പിൽ കൊണ്ടാക്കാൻ മാത്രം പറയരുത്… ഒറ്റയ്ക്ക് രണ്ടര മണിക്കൂര്‍ അവിടെ നിന്നിട്ട് ടീച്ചർക്ക് എന്തേലും ആയിപ്പോയാ ഞങ്ങള്‍ക്ക് പിന്നെ ജന്മത്ത് മനസമാധാനം കിട്ടില്ല.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025