ഞാനിക്കാര്യം നിങ്ങളോട് വെളിപ്പെടുത്തിയത്. എനിക്കിപ്പോഴതിനുള്ള ധൈര്യമുണ്ടായത്.ഇതും പറഞ്ഞു നിങ്ങളെന്നെ തേജോവധം ചെയ്യില്ലെന്നും ക്രൂശിക്കില്ലെന്നും ഞാൻ കരുതുന്നു…..”
“…തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് ശരിക്കും അതിശയമുണ്ട്.ഞാൻ ലോകത്തെ പല ഭാഷകളിൽ നിർമ്മിക്കപ്പെട്ട പതിനായിരത്തിലധികം പോൺ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു.കോടാനുകോടികൾ സമ്പാദിച്ചിരിക്കുന്നു.ഏറ്റവും കൂടുതൽ പോൺ സിനിമകളിൽ നായികയായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് എൻറെ പേരിലായിരിക്കുന്നു.അയ്യായിരത്തിലധികം പുരുഷന്മാരുമായും,മൂവായിരത്തിലധികം സ്ത്രീകളുമായും ഞാൻ കിടപ്പറ പങ്കിട്ടിരിക്കുന്നു.അതിൽ പല ഭാഷക്കാരും ദേശക്കാരുമൊക്കെയുണ്ട്.എന്നിട്ടും എനിക്ക് ലൈംഗീക രോഗങ്ങളൊന്നും പിടിപെട്ടില്ല.വേണ്ടത്ര സുരക്ഷ ഞാൻ ഉറപ്പാക്കാറുണ്ട് എന്നതുകൊണ്ടായിരിക്കും അത്.ഏതായാലും ഞാൻ ഭാഗ്യവതിയാണ്.ഞാൻ അനുഗ്രഹീതയാണ്.ഞാൻ സന്തുഷ്ടയും സംതൃപ്തയുമാണ്.മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി ഈ അവസരത്തിൽ ഞാൻ നിങ്ങളോട് പറയാം.ഒരു കൊല്ലം കൂടിയേ പോണോഗ്രാഫി മേഖലയിൽ ഞാനുണ്ടാവൂ.നിലവിൽ കമ്മിറ്റ് ചെയ്തിരിക്കുന്ന പ്രൊജെക്ടുകൾ ചെയ്തുതീർക്കാനുള്ള കാലയളവാണ് ഈ ഒരു കൊല്ലം.തുടർന്ന് ഞാനീ രംഗത്തോട് വിട പറയും.ശേഷം കുറെ കുടുംബ ചിത്രങ്ങളിൽ അഭിനയിക്കണമെന്നുണ്ട്.മുഖ്യധാരാ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യണമെന്നുണ്ട്.സംവിധായകരും നിർമ്മാതാക്കളും ക്ഷണിച്ചാൽ സഹകരിക്കും.പിന്നെ ഒരു വിവാഹം കഴിക്കണമെന്നുണ്ട്.വിവാഹത്തെക്കുറിച്ച് ഞാനിപ്പോൾ ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.കുടുംബവും കുട്ടികളുമൊക്കെയായി കഴിയാൻ എനിക്ക് കൊതിയുണ്ട്….”
“…ഇപ്പോൾ നമ്മൾ നോക്കൂ മുറിയിലേക്കുള്ള ഇടനാഴിയിലാണുള്ളത്.നമ്മൾ ചെങ്കല്ല് പാവിയ വഴിയും റിസപ്ഷനും എല്ലാം പിന്നിട്ട് ഇവിടെയെത്തിയിരിക്കുകയാണ്.ഞാൻ നടക്കുന്നതിനനുസരിച്ച് ബാക്ക്ഗ്രൗണ്ടുകൾ മാറിവന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു.ഇനി നമുക്ക് മുറി തുറക്കാം.ക്രിസ്റ്റഫറാണ് മുറി തുറക്കുന്നത്.കണ്ടോ…വുഡൻ ഫ്ളോറുള്ള വിശാലവും രാജകീയവുമായ മുറിയാണിത്.മൂന്നാളെ ഉൾക്കൊള്ളുന്ന ബെഡാണ് ഇവിടെ അറേഞ്ച് ചെയ്തിട്ടുള്ളത്.ബെഡിൽ ‘ഹാപ്പി ബെർത്ത്ഡേ നിലോഫർ ‘ എന്ന് പൂവിതളുകൾ കൊണ്ട് എഴുതിയിട്ടുണ്ട്.കണ്ണാടിജാലകങ്ങളിലും അലമാരച്ചില്ലിലുമെല്ലാം ആശംസാ വാചകങ്ങൾ എഴുതിയിട്ടിരിക്കുന്നു.ഇനി ഈ മുറിയുടെ ഏറ്റവും വലിയ പ്രത്യേകതയിലേക്ക് കടക്കാം.ചില്ലുവാതിലിനപ്പുറം ബാൽക്കണിയാണ്.ബാൽക്കണി കഴിഞ്ഞാൽ കടലാണ്.കണ്ടോ…മുറിയിലെ കിടക്കയിൽ കിടന്നാൽ പോലും കടൽ വ്യക്തമായി കാണാം.ബാൽക്കണിയിൽ നിന്നും കടലിലേക്കിറങ്ങാൻ ചെറിയ ഗോവണിയുണ്ട്. ഇനി മറ്റൊരു സവിഷേശതയിലേക്ക്…മുറിക്കുള്ളിൽ നിന്നും താഴേക്കുള്ള ഗോവണി കണ്ടോ…അതുവഴി നമ്മൾ താഴേക്കിറങ്ങുകയാണ്…നോക്കൂ…ശരിക്കുമിപ്പോൾ നമ്മൾ കടലിനടിയിലാണുള്ളത്.എന്തൊരു വിസ്മയം അല്ലേ…?!മുറിയുടെ
