“ശരി ചേട്ടത്തി..”
അധികം വൈകാതെ സ്കൂൾ ബസ് വന്നു.. പിള്ളേരും ചേട്ടത്തിയും അതിൽ കയറി പോവുകയും ചെയ്തു..
ഞാൻ അകത്ത് കയറി വാതിൽ ലോക് ചെയ്ത് മുറിയിലേക്ക് നടന്നു.. ഫോൺ ചാർജറിൽ നിന്നും ഊരി വാട്ട്സ്ആപ് ഓപ്പൺ ആക്കി നോക്കി..
ജൂലി മെസേജ് അയച്ചിരിക്കുന്നു…
“ടാ.. നീ എവിടെ.. 11 മണിക്ക് കാണാം എന്ന് പറഞ്ഞിട്ട്.. നീ എന്നെ പറ്റിക്കുവോ..?”
“ഞാൻ വന്നോണ്ടിരിക്കുകയാ..”
അവൾക്ക് റീപ്ലേ കൊടുത്ത് ഡ്രസ്സ് മാറ്റി ഫോണും വണ്ടിയുടെ ചാവിയും എടുത്ത് താഴേക്ക് നടന്നു.. അയ്യോ പേഴ്സ് എടുത്തില്ല.. പേഴ്സ് എടുത്തപ്പോൾ ആണ് കൂളിംഗ് ഗ്ലാസും എടുത്തില്ല.. എല്ലാം എടുത്തെന്ന് ഉറപ്പ് വരുത്തി താഴേക്ക് നടന്നു.. ചേട്ടത്തി പറഞ്ഞ പോലെ വീട് പൂട്ടി ചാവി വണ്ടിയുടെ ചാവിയുടെ കൂടെ കൊളുത്തി വച്ചു..
പോർച്ചിൽ ഒരു മൂലക്ക് ഇരിക്കുകയായിരുന്നു എന്റെ സി ബി ആർ മോൻ.. മോളിലെ ഷീറ്റ് വലിച്ചൂരി വണ്ടിയിൽ കയറി.. ഏട്ടൻ ഇടക്കൊക്കെ എടുത്ത് ഓടിക്കാർ ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല.. വണ്ടി സ്റ്റാർട്ട് ആക്കി ഹെൽമറ്റും വച്ച് റോഡിലേക്ക് ഇറങ്ങി.. ഗേറ്റ് അടക്കാൻ ഉള്ള മടി ചില്ലറ ഒന്നും അല്ല.. വീണ്ടും ബൈക്കിൽ നിന്ന് ഇറങ്ങി ഗേറ്റ് അടച്ചു തിരികെ കയറി ജൂലിയോട് കാണാം എന്ന് പറഞ്ഞ കോഫീ ഷോപ്പ് നോക്കി വണ്ടി ഓടിച്ചു…
*********** ********** ***********
കറക്ട് 11 മണിക്ക് ഞാൻ എത്തിയിട്ടും ഇവളെ കാണാൻ ഇല്ലല്ലോ..
ഞാൻ ഫോൺ എടുത്ത് അവൾക്ക് ഡയൽ ചെയ്തു…
“ഹലോ.. ടാ.. നീ എത്തിയോ..??”
“ഞാൻ എത്തി.. നീ എവിടാ..??”
“ടാ ഒടുക്കത്തെ ട്രാഫിക് ആണെടാ.. ഒരു പത്തു മിനിറ്റ് ഞാൻ എത്താം..”
“ഓകെ നോ പ്രോബ്ലം.. നീ സൂക്ഷിച്ച് ഡ്രൈവ് ചെയ്ത് വന്നാൽ മതി.. തിരക്ക് പിടിക്കണ്ട..”
“ഓകെ ടാ..”
ജൂലി എന്റെ അമ്മയുടെ അനിയന്റെ മകൾ ആണ്.. എന്റെ കസിൻ..
ഞങ്ങൾ തമ്മിൽ ഒരു വയസ്സിന്റെ വിത്യാസം ഉണ്ട്.. ഞാൻ ആണ് അവളെക്കാൾ മൂത്തത്.. പക്ഷേ സ്കൂളിൽ ഞങ്ങളെ രണ്ടാളേം ഒരുമിച്ചാണ് ചേർത്തിയത്..
ഏഴാം ക്ലാസ്സ് വരെ പഠിച്ചതും ഒരുമിച്ച് ആയിരുന്നു..
അവള് എന്നും എനിക്ക് നല്ല ഒരു ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു..
പക്ഷേ ഞാൻ ബാംഗ്ലൂർ പോയത് മുതൽ അവൾടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒക്കെ ഒരു മാറ്റം വന്നത് പോലെ.. വേറെ രീതിയിൽ ഒന്നും അല്ല.. പക്ഷേ അവള് എന്നിൽ നിന്നും എന്തോ മറക്കുന്ന പോലെ.. ഞാൻ നാട്ടിൽ വന്ന് എന്ന് അറിഞ്ഞ് അവൾ തന്നെ ആണ് ഇപ്പൊ ഇങ്ങനെ ഒരു മീറ്റിംഗ് ഫിക്സ് ചെയ്തതും..
വെറുതെ ഫോണിൽ കളിച്ചൊണ്ടിരുന്നപോൾ ആണ് ഓർഡർ എടുക്കാൻ ആൾ വന്നത്…
