Kambikuttan Malayalam

Sex stories Kambikuttan kambikathakal

Will You Marry Me.?? Part 3

“ഇതെന്താ വീഡിയോ ആണോ.. അല്ലല്ലോ.. ഈശോയെ ഫേസ്ബുക് ലൈവ്..”

ഞാൻ ഫോൺ വാങ്ങാൻ ആയി അവളുടെ അടുത്തേക്ക് ചെന്നതും അവൾ തരില്ല എന്ന് പറഞ്ഞു കൈ ബാക്കിലോട്ട്‌ ഉയർത്തി… ആ ഒരു നിമിഷത്തിൽ അവളുടെ കുഞ്ഞി കയ്യിൽ നിന്നും എന്റെ ഫോൺ.. എത്രയോ അടി താഴ്ചയുള്ള ആ കൊക്കയുടെ ആഴങ്ങളിലേക്ക് പോകുന്നത് ഞാൻ കണ്ടു..

അടിപൊളി… അങ്ങനെ അതും പോയി…
ശാലിനി രണ്ടും കൈ കൊണ്ടും വാ പൊത്തി പിടിച്ചു…

“സോറി അങ്കിൽ… അമ്മയോട് പറയല്ലേ.. അമ്മ എന്നെ കൊല്ലും…”

അവളെ പറഞ്ഞിട്ടും കാര്യം ഇല്ല.. അറിയാതെ പറ്റിയത് അല്ലേ… എന്നാലും ആ ലൈവ് എല്ലാവരും കണ്ടുകാണും.. ശേ.. ആഷികയുടെ കഴുത്തിൽ താലിയും ഉണ്ട് നെറ്റിയിൽ സിന്ദൂരം ഉണ്ട്.. നിൽപ്പ് കണ്ടാലേ മനസ്സിലാകും കപ്പിൾസ് ആണെന്ന്..

ആഷിക എന്റെ അടുത്തേക്ക് വന്നു ചോദിച്ചു..

“ആരുടെയും നമ്പർ ഓർമയില്ലല്ലോ..”

അയ്യോ അതും ശരിയാണല്ലോ..

“ഇല്ല..”

“നന്നായി.. അന്നെ ഓർത്തു വച്ചിരുന്നെങ്കിൽ ഇപ്പൊ ഉപകാരം ആവുമായിരുന്നു…”

“അത് പോട്ടെടോ.. സാരമില്ല.. ”

പിന്നെയും ഒരുപാട് നേരം ഞങൾ അവിടെ ചിലവഴിച്ചു… തിരികെ പൊന്നപോൾ കേബിൾ കാറിൽ ആണ് പോന്നത്.. ഹോ അത് ഒരു ഒന്നൊന്നര അനുഭവം ആയിരുന്നു…

തിരികെ വീട്ടിൽ എത്തി ഞാൻ ആഷികയുടെ ലാപ്ടോപ് വാങ്ങി അതിൽ ഫേസ്ബുക്ക് എടുക്കാൻ നോക്കി.. പക്ഷേ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഉള്ളത് കൊണ്ട് മെസ്സേജ് പോകുന്നത് എന്റെ ഫോൺ നമ്പറിൽ ആയിരുന്നു..
നമ്പർ ബൈപാസ് ചെയ്ത് റീഡയറക്റ്റ് ചെയ്ത് അക്കൗണ്ടിൽ കേറാം.. ഏതായാലും വേണ്ട.. ഇനി കേറിയാൽ പിന്നെ ആളുകളുടെ ശല്ല്യം ആവും.. ഞാൻ ഫേസ്ബുക്ക് ക്ലോസ് ചെയ്ത് ജിമൈൽ ഓപ്പൺ ആക്കി…

കമ്പനിയിൽ നിന്നും മെയിൽ ഉണ്ടല്ലോ..
ജോയിനിങ് ഡേറ്റ് കുറച്ചു എന്നും ഉടനെ ജോയിൻ ചെയ്യണം എന്നും ആണ്..
ഇൗ തിരക്കിന്റെ ഇടയിൽ ഞാൻ ഫോണും മെയിലും ഒന്നും നോക്കാതെ ഇട്ടിരിക്കുക ആയിരുന്നു..

ഞാൻ ഡേറ്റ് വച്ച് നോക്കിയപ്പോൾ ഇന്നാണ് ഡേറ്റ്… ഹേ… ഇന്നാണ് എന്റെ ജോയിനിങ് ഡേറ്റ്… ഇത് തിങ്കളാഴ്ച വന്ന മെയിൽ ആണല്ലോ.. ശേ… ഇനിയിപ്പോ എന്ത് ചെയ്യും.. ഒന്നും ചെയ്യാൻ ഇല്ല.. അങ്ങനെ അത് പോയി… ട്രെയിനിങ് കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞതാണ് എപ്പോൾ ജോയിൻ ചെയ്യാനും അവൈലബിൽ ആകണം എന്ന്… സാരല്ല ഒന്ന് പോയാൽ അടുത്തത്…

ആഷിക മുറിയിലേക്ക് വന്നപ്പോൾ ഞാൻ എല്ലാം ക്ലോസ് ചെയ്ത് ലാപ്ടോപ് അവൾക്ക് തിരികെ നൽകി..

*********** ************** **********

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025