Kambikuttan Malayalam

Sex stories Kambikuttan kambikathakal

Will You Marry Me.?? Part 05

അത് എന്നിൽ വലിയ ഒരു നടുക്കം ആണ് ഉണ്ടാക്കിയത്.. കയ്യെത്തും ദൂരത്ത് എത്തിയിട്ട് വീണ്ടും…..

“വേക്കേറ്റ് ചെയ്തെന്നോ..?? എപ്പോൾ..??”

“ഇന്ന് രാവിലെ ആയിരുന്നു സാർ..”

എല്ലാം കൈ വിട്ട് പോവുകയാനല്ലോ കർത്താവേ.. ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അയാൾ എന്നെ വിളിച്ചു..

“സാർ.. സാർ പറഞ്ഞതനുസരിച്ച് അവർ വന്നപ്പോ ഞാൻ ഇന്നലെ നിങ്ങൾ കാണാൻ വന്ന കാര്യം പറഞ്ഞിരുന്നു.. അത്കൊണ്ട് പോകുന്നതിന് മുൻപ് നിങ്ങള് വരുകയാണെങ്കിൽ തരാൻ വേണ്ടി ഒരു കത്ത് അവർ ഇവിടെ ഏൽപ്പിച്ചിരുന്നു ഇതാ സാർ..”

ഞാൻ ഓടിച്ചെന്നു അയാളുടെ കയ്യിൽ നിന്നും ആ കത്ത് വാങ്ങിച്ചു.. സത്യത്തിൽ കത്തിലെ മടക്കുകൾ നിവർത്തുമ്പോൾ എന്റെ കൈ വി റക്കുകയായിരുന്നു….

ഞാൻ കത്ത് നിവർത്തി വായിക്കാൻ തുടങ്ങി…

“പ്രിയപ്പെട്ട ഷോൺ…
താൻ എന്നെ തേടി വരും എന്നും ഈ കത്ത് വായിക്കും എന്നും എനിക്കറിയാം..
അല്ലെങ്കിലും പണ്ട് മുതൽക്കേ താൻ എന്നെ ആണല്ലോ തേടി വന്നിട്ടുള്ളത് ഞാൻ ഒരിക്കൽ പോലും തന്നെ തേടി വന്നിട്ടില്ലല്ലോ….
കഴിഞ്ഞ ദിവസം യാധൃഷ്ചികം ആയാണ് തന്നെ ഹോട്ടലിൽ വച്ച് കണ്ടത്.. ആദ്യം ഒരു അമ്പരപ്പ് ആയിരുന്നു പിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷവും.. എന്താ പറയാ വർഷങ്ങൾ ആയി നഷ്ടപ്പെട്ട എന്തോ വിലപ്പെട്ട ഒന്ന് തിരിച്ച് കിട്ടിയ പോലെ… അതേ സന്തോഷത്തോടെ തന്നെ കാണാൻ വരാൻ ഇരുന്നപ്പോൾ ആണ് തന്റെ കൂടെ ഉള്ള തന്റെ കുടുംബത്തെ കണ്ടത്… അവരുടെ കൂടെ താൻ എത്ര സന്തോഷവാനാണ് എന്ന് കണ്ടത്.. എന്റെ ഒരു വരവ് കൊണ്ട് അതൊന്നും ഇല്ലാതാക്കരുത് എന്ന് തോന്നി…
താൻ എന്നോട് തുറന്ന് പറഞ്ഞില്ലെങ്കിലും എനിക്ക് ആദ്യം മുതലേ അറിയാമായിരുന്നു ഷോൺ തനിക്ക് എന്നെ ഇഷ്ടമാണ് എന്ന്..
പക്ഷേ താൻ ഒരിക്കലും അത് പറയാതെ മറച്ച് വെച്ച് എന്റെ സ്വപ്നങ്ങൾക്ക് എന്റെ കൂടെ നിന്നു.. ഞാൻ അത് വരെ വിവാഹം എന്നാൽ ഒരു ബദ്ധനം ആണ് എന്നാണ് കരുതിയിരുന്നത് പക്ഷേ തന്റെ കൂടെ കഴിഞ്ഞ ആ ഏതാനും ദിവസങ്ങൾ അതെല്ലാം തെറ്റാണ് എന്ന് എന്നെ പഠിപ്പിച്ചു.. പക്ഷേ ഒരു സ്വാർഥയെ പോലെ ഒന്നും കണ്ടില്ല എന്ന് നടിച് ഞാൻ അന്ന് എന്റെ സ്വപ്നങ്ങളുടെ പുറകെ പോയി.. പിന്നീട് തന്നെ കാണാനോ മിണ്ടാനോ കൂട്ടാക്കിയില്ല.. പക്ഷേ ഷോൺ ഇപ്പൊൾ സമയം വൈകിയിരിക്കുനു.. തനിക്ക് ഇപ്പൊൾ ഒരു ഭാര്യയും കുടുംബവും ഉണ്ട്..
എനിക്ക് തന്റെ ജീവിതത്തിൽ ഒരു സ്ഥാനവും ഇല്ല.. എന്നെ കുറിച്ച് ഓർത്ത് ഒരിക്കലും ദുക്കികരുത്…
എല്ലാം ഇവിടം കൊണ്ട് അവസാനിക്കട്ടെ…
ബൈ ഷോൺ…
സ്നേഹത്തോടെ ആഷിക….”

വായിച്ചു തീർന്നപ്പോലേക്കും എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ കടലാസിലേക്ക് വീണിരുന്നു…

ആഷികാ…..

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025