Kambikuttan Malayalam

Sex stories Kambikuttan kambikathakal

Will You Marry Me.?? Part 05

ജൂലിയുടെ ആത്മഹത്യാ ശ്രമം.. വീട്ടുകാരുടെയും കൂട്ടുകാരുടെയും എല്ലാം കുറ്റപ്പെടുത്തൽ അങ്ങനെ ഒരുപാട്…

അതൊന്നും സത്യത്തിൽ എന്നെ അത്രക്കും അധികം വിഷമത്തിൽ ആക്കിയില്ല..
പക്ഷേ ആഷിക ഇല്ലാത്ത ആ അവസ്ഥ അതെനിക്ക് താങ്ങാവുന്നതിലും അപ്പുറായിരുന്നു…
ഞങ്ങൾ തമ്മിൽ അത്രയ്ക്കൊന്നും അടുത്ത് ഇടപഴകിയിട്ട്‌ ഇല്ല എങ്കിലും അവലുമൊത്തുള്ള ഓരോ കുഞ്ഞു നിമിഷങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതായിരുന്നു..
ഞാൻ അവയിൽ നിന്നും കണ്ടെത്തിയിരുന്ന സന്തോഷം അതിരറ്റത് ആയിരുന്നു..

ഒരിക്കലും എന്റെ ഇഷ്ടം ഞാൻ അവളെ അറിയിച്ചിരുന്നില്ല.. അറിയിക്കാൻ തുടങ്ങിയ നിമിഷത്തിൽ ആണ് പ്രണയത്തിന് ഉള്ള അവളുടെ എതിർപ്പും പുച്ഛവും എല്ലാം വീണ്ടും അവളിൽ നിന്ന് തന്നെ കേൾക്കേണ്ടി വന്നത്.. പിന്നെ പറയാൻ തോന്നിയില്ല..

എല്ലാം വിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും ഒരുപാട് ഉപദേശിച്ചു.. അവളെ ഓർത്ത് ഇനി ജീവിതം പാഴാക്കരുത് എന്നു അവൾക്ക് അവളുടെ ജീവിതത്തിന്റെ സ്വാതന്ത്ര്യം നൽകണം എന്നും പറഞ്ഞ്..

ശരിയാണ് ഞാൻ ഇനിയും അവളെ ശല്ല്യം ചെയ്യുന്നതിൽ അർത്ഥം ഇല്ല..
പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്കവളെ മറക്കാൻ ആയില്ല…

ഒരിക്കൽ കൂടി വീണ്ടും കാണണം എന്നും എന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറയണം എന്നും ഞാൻ തീരുമാനിച്ചു..

പക്ഷേ എനിക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല.. യു കെയിൽ പോകുന്നു എന്ന് പറഞ്ഞാണ് അവസാനമായി ഞങൾ തമ്മിൽ പിരിയുന്നത്..

പല വഴികളിലൂടെയും അവളെ ഞാൻ അന്വേഷിക്കാൻ ശ്രമിച്ചു.. നടന്നില്ല.. അവസാനം ഞാൻ യു കെയിൽ നിന്നും പബ്ലിഷ് ചെയ്യുന്ന എല്ലാ ട്രാവൽ ജേണലുകലും തെടിപിടിച്ച് വായിക്കാൻ തുടങ്ങി..

ദിവസങ്ങളോളം ഞാൻ കമ്പ്യൂട്ടറിന് മുന്നിൽ ചിലവഴിച്ചു.. പ്രാന്തമായ ഒരു മാനസിക ഘട്ടത്തിലൂടെ ആയിരുന്നു ഞാൻ കടന്നു പോയി കൊണ്ടിരുന്നത്..

അങ്ങനെ അവസാനം ഒരുപാട് റിസേർച്ച് ഒക്കെ നടത്തി അവൾ ജോലി ചെയ്യുന്ന മാഗസിൻ ഞാൻ കണ്ടെത്തി…

അതിനു ശേഷം അവരുടെ കോൺടാക്ട് വിവരങ്ങൾ എല്ലാം തപ്പിയെടുത്ത് ഞാൻ അവരെ കോൺടാക്ട് ചെയ്തു…

“എന്നിട്ട്..??”

വളരെ ആകാംക്ഷയോടെ ആണ് കാർലോ അത് ചോദിച്ചത്…

ഞാൻ വീണ്ടും തുടർന്നു…

ഒരുപാട് കോളുകൾക്കും മെയിലുകൾക്കും ശേഷം ഞാൻ അവസാനം ആഷികയുമായി സംസാരിക്കാൻ ഉള്ള അവസരം കണ്ടെത്തി..

“എന്നിട്ട് നിങൾ തമ്മിൽ സംസാ രിച്ചോ..??”

ഞാൻ ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും തുടർന്നു …

ഇല്ല…. എന്നോട് സംസാരിക്കാൻ അവൾക്ക് താൽപര്യം ഇല്ല എന്ന മെസ്സേജ് ആണ് എനിക്ക് അവസാനമായി കിട്ടിയത്..

The Author

Rahul RK

✍️✍️💖💖
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025