Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11

 

ആദി : അമ്മ ഇതെങ്ങോട്ടാ

 

അമ്മ : ഒന്ന് പുറത്തു പോയിട്ടു വരാം വെളിയിൽ വല്ല സംസാരവുമുണ്ടോ എന്നറിയാലൊ

 

ആദി : അതൊന്നും ഉണ്ടാകില്ല അമ്മേ ആരും ഇതൊന്നും അറിഞ്ഞു പോലും കാണില്ല

 

അമ്മ : എനിക്കൊരു സമാധാനമില്ലെടാ ഞാൻ ഒന്ന് പോയി നോക്കിയിട്ടുവരാം

 

ഇത്രയും പറഞ്ഞു അമ്മ വീടിനു പുറത്തേക്കു പോയി

 

രൂപ : അമ്മ എങ്ങോട്ടാ പോയത്

 

ആദി : നീ വന്നത് പുറത്ത് ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ എന്ന് നോക്കാൻ പോയതാ മിക്കവാറും അമ്മ തന്നെ ഇത് പാട്ടാക്കും

 

രൂപ : പ്രശ്നമാകൊ

 

ആദി : പിന്നെ വലിയ പ്രശ്നമാകും നിനക്കെന്താടി എന്റെ വീട്ടിൽ എന്ത് നടന്നാൽ ഈ നാട്ടുകാർക്കെന്താ അവര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ അതൊന്നും എനിക്ക് ഒരു പ്രശ്നമേ അല്ല പക്ഷെ മാമന്റെ കാര്യമാണ്

 

രൂപ : മാമൻ അറിഞ്ഞാൽ പ്രശ്നമാകുമൊ

 

ആദി : ഉം ആകും മാമൻ മോളെക്കൊണ്ട് എന്നെ കെട്ടിക്കാൻ ഇരുന്നതാ അമ്മ വാക്കും കൊടുത്തിരുന്നു

 

ഇത് കേട്ട രൂപയുടെ മുഖം പെട്ടെന്ന് വാടി

 

ആദി : നീ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ മാളുവിനെ തന്നെ അങ്ങ് കെട്ടാം എന്ന് ഞാനും കരുതിയതാ ഉം കുഴപ്പമില്ല എന്തായാലും നിനക്ക് എന്നെ ഇഷ്ടമല്ലല്ലൊ കുറച്ചു നാൾ കഴിയുമ്പോൾ ഇവിടുന്ന് പോകുകയും ചെയ്യും അപ്പൊൾ മാമനോട് എല്ലാം തുറന്ന് പറഞ്ഞു മാളുനെ കെട്ടാം അതോടെ പ്രശ്നമൊക്കെ തീരും

 

ഇത് കേട്ട  രൂപ പെട്ടെന്ന് തന്നെ ആദിയെ തള്ളിമാറ്റി റൂമിലേക്ക് ഓടി ഇത് കണ്ട ആദി അവളുടെ പിന്നാലെ റൂമിലേക്ക് എത്തി

 

ആദി : എന്താടി പ്രശ്നം എന്ത് പറ്റി

 

രൂപ : ഹേയ് ഒന്നുമില്ല

 

രൂപ പതിയെ കണ്ണു തുടച്ചുകൊണ്ടു പറഞ്ഞു

 

ആദി : ഒന്നുമില്ലാന്നിട്ടാണോ ഇരുന്ന് കരയുന്നത്

 

രൂപ : അതിന് ആര് കരഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025