Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി

പക്ഷെ ഈ കാഴ്ചകൾ ഒന്നും ആസ്വദിക്കാൻ ഉള്ള ഭാഗ്യം ഞങ്ങൾക്ക് ഇല്ലായിരുന്നു. കുളക്കടവ് ഞങ്ങൾ കുട്ടികൾക്ക് ഓഫ്‌ലിമിറ്റ് ആണ്. പ്രതേകിച്ച് എനിക്ക്. ഒരു മുത്തശ്ശി കഥ ആണ് കാരണം. പണ്ടെങ്ങോ കുളത്തിൽ വീണു മരിച്ച ഒരു വാല്യക്കാരിയുടെ ആത്മാവ് കുളത്തിൽ ഉണ്ട് അത്രേ. ഉഗ്ര രൂപിണി ആയ ജലയക്ഷിയുടെ രൂപം പ്രാപിച്ച അവൾ സന്ധ്യ കഴിഞ്ഞു കടവിൽ വരുന്ന തറവാട്ടിലെ ചെറുപ്പക്കാരെ ഒക്കെ മുക്കി കൊല്ലും പോലും. ഒരു സില്ലി സ്റ്റോറി പക്ഷെ പണ്ട് ആ കഥകൾ കെട്ട് ഞാൻ പേടിച്ചതിന് കയ്യും കണക്കും ഇല്ല. എത്ര എത്ര രാത്രികൾ ഞാൻ ഞെട്ടി ഉണർന്നിട്ടുണ്ട് എന്നോ. കുളം എന്ന് കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടി വരുന്നത് മുത്തശ്ശി പറഞ്ഞ് തന്ന കഥയിലെ കൂർത്ത ചോര ഇറ്റു വീഴുന്ന പല്ലും നഖവും ജ്വലിക്കുന്ന കണ്ണുകളും ഉള്ള ജലയക്ഷിയുടെ രൂപം ആണ്. അത് കൊണ്ട് തന്നെ കുളക്കടവിൽ പോവുന്ന പോയിട്ട്  തൊടിയിലെ ആ ഭാഗത്തേക്ക്‌ നോക്കുക പോലും ചെയ്യില്ലായിരുന്നു  ഞാൻ. അത്രക്ക് ധൈര്യം ആയിരുന്നു. പക്ഷെ ഒറ്റ ദിവസം കൊണ്ട് ആണ്  അതെല്ലാം മാറി മറിഞ്ഞത്.

ഞാനും അച്ചു ചേച്ചിയും മാത്രേ തറവാട്ടിൽ ഉണ്ടായിരുന്നുള്ളൂ ബാക്കി പിള്ളേർ സെറ്റ് എല്ലാം എവിടെ യോ പോയിരിക്കുവായിരുന്നു. അച്ചു ചേച്ചി എന്ന് പറഞ്ഞാൽ അശ്വനി വല്യച്ഛന്റെ മൂത്ത മോള്. രാവിലെ ചേച്ചി എന്നോ കുളത്തിൽ കുളിക്കാൻ പോവാൻ കൂട്ട് വരാവോ എന്ന് ചോദിച്ചു. ഞാൻ അന്ന് പത്തിൽ പഠിക്കുകയാണ്. പൊടി മീശ ഒക്കെ വന്നു വലിയ ഒരു ആണായി എന്ന് ഒരു തോന്നൽ ഒക്കെ ഉള്ള സമയം. എനിക്ക് പേടി ആണെന്ന് പറയാൻ ഒരു ചമ്മൽ ഉള്ളത് കൊണ്ട് ഇല്ലാത്ത ധൈര്യം സംഭരിച്ചു ചേച്ചിയുടെ ഒപ്പം ചെന്നു. പകൽ ആണ് ചേച്ചി ഒപ്പം ഉണ്ട് എന്നൊക്കെ ഉള്ള ധൈര്യതിൽ ആണ് പോയത്.

ചേച്ചി പടി കെട്ടുകൾ ഇറങ്ങി, ഇട്ടിരുന്ന ബ്ലൗസ് അഴിച്ചുമാറ്റി, പാവാട കൊളുത്ത് ഊരി നെഞ്ചിന്റെ മുകളിൽ കേറ്റി ഉടുത്തു. പിന്നെ ആ പടിയിൽ ഇരുന്നു കൊണ്ട് ദേഹത്തും മുടിയിലും എണ്ണ തേക്കാൻ തുടങ്ങി, എന്റെ മുന്നിൽ ആ കൊഴുത്ത കാലുകളും മറ്റും അനാവൃത മായി. ചേച്ചി നല്ല സുന്ദരി ആണ്. കൂട്ടത്തിൽ മുഴുപ്പും തുടിപ്പും കൂടുതൽ അച്ചു ചേച്ചിക്ക് ആണ്, പക്ഷെ ഇതൊക്കെ കണ്ടിട്ടും എനിക്ക് ഒന്നും തോന്നിയില്ല. ഞാൻ ഓരോന്ന് പറഞ്ഞുകൊണ്ട് ചേച്ചിയുടെ അരികിൽ ഇരുന്നു, സമൃദ്ധമായ ആ മുടിയിൽ മസ്സാജ് ചെയ്യും പോലെ എണ്ണ തേച്ച് പിടിപ്പിച്ചു.

കൂട്ടത്തിൽ ഞാൻ മാത്രമേ ആണായി ഉള്ളു എന്നത് കൊണ്ട് തന്നെ അവരിൽ ഒരാൾ ആയി തന്നെ ആണ് ഞാൻ വളർന്നത്. ഞങ്ങൾ എല്ലാരും ഒരുമിച്ച് ആണ് കിടന്നിരുന്നത്. പലപ്പോഴും അവരൊക്കെ  ഡ്രസ്സ്‌ മാറുന്നത് പോലും എന്റെ മുന്നിൽ നിന്ന് ആണ്, അത് കൊണ്ട് ഒക്കെ തന്നെ ആവും ചേച്ചിയുടെ തുടയും തലയിൽ ഞാൻ വിരൽ ഓടിക്കുമ്പോ ശരീരം കുലുങ്ങുന്നത് അനുസരിച്ചു എന്റെ കണ്മുന്നിൽ തുള്ളി തുമ്പുന്ന ആ മാറിടങ്ങളും ഒക്കെ കണ്ടിട്ടും എനിക്ക് ഒന്നും തോന്നാഞ്ഞത്. ഞാനും ചേച്ചിയും ഓരോന്ന് പറഞ്ഞ് കൊണ്ട് ഇരിക്കുന്ന ഇടക്ക് ആണ് ചേച്ചി ഒരു ആഗ്രഹം പറഞ്ഞത്. ചേച്ചിക്ക്  ആ മുല്ലപൂക്കൾ വേണം അത്രേ, മാലകെട്ടാൻ. കാട്ടുമുല്ല മാലകെട്ടാൻ എടുക്കാറില്ല എങ്കിലും ഞാൻ ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ തീരുമാനിച്ചു. ഞാൻ ആ കാടു പിടിച്ചു നിന്നിരുന്ന ചെടികൾ ഒക്കെ വകഞ്ഞു മാറ്റി അങ്ങോട്ടു ചെന്നു. പക്ഷെ കയ്യ് എത്തുന്ന ഇടത്ത് ഒന്നും നല്ല പൂക്കൾ ഉണ്ടായിരുന്നില്ല. ഞാൻ വെള്ളത്തിലേക്ക് ഇറങ്ങി നിന്നിരുന്ന ഒരു കുല പൂവ് പറിക്കാൻ മുന്നോട്ട് ആഞ്ഞു. കാലു വഴുക്കി കുളത്തിലേക്ക് വീണു. കരയുടെ തൊട്ട് പറ്റെ ആയിരുന്നു എങ്കിലും ആ ഭാഗത്ത് ഒക്കെ നല്ല ആഴം ഉണ്ടായിരുന്നു.

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025