Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 2

 

പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി. രജിത എന്തെങ്കിലും പറഞ്ഞ് കൊടുത്ത് കാണുമോ? എന്താവും ഇവൾ അറിഞ്ഞ രഹസ്യം !!?

 

“ഹെന്താടി പറയ്” ഞാൻ ഉത്സുകനായി

 

“സ്വകാര്യം ആണ് ചെവിയിൽ പറയാം.. വേറെ ആരേലും കേട്ടാൽ നമ്മൾ രണ്ടാളും കുടുങ്ങും”…

അവൾ അൽപ്പം ഭയത്തോടെ തിക്കും പൊക്കും നോക്കി പറഞ്ഞു.

അതുംകൂടി കേട്ടപ്പോ എനിക്ക് ഉറപ്പായി പണി പാളി… ഞാൻ അല്പം വിറക്കാൻ തുടങ്ങി. അമ്മ സ്ഥലത്ത് ഇല്ലന്നെ ഉള്ളൂ. ഇവിടുള്ള പല ടീച്ചർമാരും അമ്മയുടെ സ്പൈസ് ആണ്. പ്രത്യേകിച്ച് രേഷ്മ ടീച്ചർ ഒക്കെയും. എന്താണ് അവളുമാര് ഇവളോട് പറഞ്ഞത് എന്ന് ഒരു രൂപവും ഇല്ല. രജിത ആണെങ്കിൽ ഒരു മനുഷ്യപ്പറ്റ് ഇല്ലാത്ത ആളാണ്. അവളുടെ എൻജോയ്മെൻ്റിന് വേണ്ടി എന്തും ചെയ്ത് കളയുന്ന ഒരു സ്വഭാവക്കാരി.

 

മിടിക്കുന്ന ഹൃദയത്തോടെ ഞാൻ അൽപ്പം താഴ്ന്ന്, ചെവി മാനസിയുടെ മുഖത്തോട് അടുപ്പിച്ചു.

 

അവൾ ഒരു കൈ കൊണ്ട് വായ അൽപ്പം മറച്ച്, ശ്വാസം പിടിച്ച് പയ്യെ പറഞ്ഞു.

 

“അതേയ്… അവര് പറയുവാ… എനിക്കും അറിയാം എന്ന്”

 

ഞാൻ അവളുടെ മുഖത്ത് സംശയത്തോടെ നോക്കി.

“നിനക്കോ..?? നിനക്ക് എന്ത് അറിയാം ന്ന്”..?? ഞാൻ ചോദിച്ചു.

 

“ഫുൾ കേക്കടാ മനൂ കോശി”… അവൾ പിന്നെയും ഞൊടിഞ്ഞു.

 

ഞാൻ ഒന്നും മിണ്ടിയില്ല. ബോൾ അവളുടെ കോർട്ടിൽ ആയിപ്പോയി.

 

അവൾ ബലമായി എൻ്റെ തല പിടിച്ച് ചെവിയിൽ അൽപ്പം ഉറക്കെ തന്നെ പറഞ്ഞു..

“എനിക്കും തെറി വിളിക്കാൻ അറിയാമെടാ ‘മയരെ’ “…

എന്നിട്ടവൾ പൊട്ടി ചിരിച്ചുകൊണ്ട് റോക്കറ്റ് പോലെ പാഞ്ഞു പോയി.

 

ഞാൻ ആകെ ബ്ലിംഗസ്യ എന്നായി. പറിക്കാനായിട്ട് രജിതയോട് ഉള്ള കള്ളത്തരം കാരണം ഈ പീറ പെണ്ണിൻ്റെ കുഴിയിൽ വരെ ചെന്ന് ചാടി കൊടുത്തല്ലോ..! കോപ്പ്. പെട്ടന്ന് ഈ കൊച്ചു കാന്താരിയുടെ തെറിവിളി മനസ്സിലേക്ക് വന്നു. ‘മയരേ’..! എനിക്ക് ചിരി വന്നു. ഒരു തെറി പോലും അറിയില്ല. പാവം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025