Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷിയും ഞാനും

ഇത്രയുമുണ്ടായപ്പോ തന്നെ അവളെന്നെ ചുറ്റിപ്പിടിച്ചിരുന്നു.

 

“ഏയ് വാ അങ്ങോട്ടിരിക്ക്….”

 

സോഫായിലേക്ക് അവളെ ഇരുത്തുന്നതോടൊപ്പം എതിരെ കിടന്ന വേറൊന്നിലേക്ക് ഞാനുമിരുന്നു. അവളുടെ ആ വല്യ ഉണ്ടക്കണ്ണുകൾ നിറയെ ആരെയൊക്കെയോ ഭയന്നിരുന്നു. ഭീതിയോടെയുള്ള അവളുടെ ചുറ്റുമുള്ള നോട്ടം…..

 

“കുട്ടി ഏതാ….??”

 

“എന്നെ തട്ടിക്കൊണ്ട് വന്നതാ….”

 

“ആര്….??”

 

“അറിയില്ല….. അവരൊക്കെ….,
അവരൊക്കെ എന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു.”

 

എങ്ങലടിച്ച് കരയുന്നതിനൊപ്പം അവൾ എങ്ങനെയെക്കെയോ പറഞ്ഞൊപ്പിച്ചു.

 

“ഏയ് കരയാതെ ആരും വരില്ല. ഞാനൊന്ന് നോക്കട്ടെ….”

 

“വേണ്ട സാർ നിക്ക്, പേടിയാ…..”

 

പെട്ടന്നെന്റെ കുഞ്ഞാറ്റയേയാണ് ഓർമ വന്നത്. ഞങ്ങള് മൊത്തം നാല് മക്കളാ. അതിൽ കുഞ്ഞാറ്റയായിരുന്നു നാലമൾ….!!

 

“കുട്ടി വാ…..”

 

അവളെ എഴുന്നേല്പിച്ച് അടുത്തുള്ള മുറിയിൽ കൊണ്ട് ചെന്നാക്കി. എന്റെ ഇത്രേം വർഷത്തെ ജീവിതത്തിൽ ഇങ്ങനൊന്ന് ഇതാദ്യമായിരുന്നു. പെട്ടന്ന് മനസ്സിലേക്ക് വന്നതും ചില പ്രേത പടങ്ങളിലെ ക്ലിഷേ സീനുകൾ തന്നാണ്…..!!

 

“കുറച്ച് നേരം റെസ്റ്റ് എടുത്തോ.”

 

ബെഡിലേക്ക് അവളെ ഇരുത്തിയ ശേഷം ഞാൻ ആദ്യം തിരഞ്ഞത് അവൾക്ക് മാറിയുടുക്കാൻ ഏതേലും ഡ്രെസ്സ് ഉണ്ടോന്നാണ്. ആ മുറിയിലെ തന്നെ അലമാരയിൽ നോക്കിയപ്പോ അവൾക്ക് കൊടുക്കാനെന്ന പോലെ ഒരു ചുവന്ന ധാവണി ഞാൻ കണ്ടു. സിനിമാക്കാരൻ ആയത് കൊണ്ടാണോ എന്നറിയില്ല, ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓരോ രംഗവും പണ്ടെവിടെയോ കണ്ട സിനിമകളിലെ രംഗം പോലായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025