Kambikuttan Malayalam

Sex stories Kambikuttan kambikathakal

യോനീ വനം

റിമി നാളെ തനിക്കു ശ്യാമിന്റെ മേൽ കിട്ടാൻ പോകുന്ന അധികാരം നേരത്തെ എടുത്തു ഉപയോഗിച്ചു..

റിമിയുടെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഒരു കമന്റ് കേട്ടപ്പോൾ ശ്യാം ഒന്ന് ചമ്മി..

വാസ്തവത്തിൽ അപ്പോൾ മാത്രമാണ് ശ്യാം തന്റെ കക്ഷം ശ്രദ്ധിച്ചത്.. ശരിയാ, മഹാ ബോറായിരിക്കുന്നു….

അടുത്ത ദിവസം മുടി വെട്ടാൻ പോയത് പതിവ് ബാർബർഷോപ്പിൽ അല്ല… അതിന് ഒരു ദുരുദ്ദേശം ഉണ്ടെന്ന് കൂട്ടിക്കോ…

മുടി വെട്ടാൻ ചെന്ന ചെക്കൻ ഷർട്ട് ഊരി ആണിയിൽ ഇട്ടത് എന്തിനെന്ന് ബാർബർ മനസിലാക്കിയില്ല… മുടി വെട്ടിന് ശേഷം കൈ പൊക്കി കാണിച്ചു കുറച്ചു നേരം ബാർബർ പകച്ചു നിന്നു… ഒടുവിൽ വീണ്ടും ശ്യാം കൈ പൊക്കി വടിക്കാൻ പറഞ്ഞപ്പോൾ മനസില്ലാ മനസോടെ കക്ഷം വടിക്കാൻ തുടങ്ങി… ഈ പ്രായത്തിൽ ഉള്ള ആരും ഈ ഒരു കാര്യത്തിന് ശ്രമിച്ചതായി അറിയില്ല.. എന്തായാലും ഒരു കക്ഷം വടിച്ചു, അടുത്ത കക്ഷതിലോട്ട് പ്രവേശിക്കുമ്പോൾ സാക്ഷാൽ അച്ഛൻ നില്കുന്നു, മുന്നിൽ.. ശ്യാം ചമ്മി വെളുത്തു, ഒരു കക്ഷം വടിച്ചു നിൽക്കുന്ന അച്ഛൻ അവന്റെ മുഖത്തു ഒന്നേ നോക്കിയുള്ളൂ, അത്പോലെ ഇറങ്ങി..  ഇറങ്ങി പോകാൻ തുടങ്ങുമ്പോൾ ബാർബർ വിളിച്ചു കാറുന്നു, “ഈ കാക്ഷോം കൂടിയേ ഉള്ളൂ “

അയാൾ അറിയുന്നോ, പോയത് അച്ഛനാണ് എന്ന് !

ചമ്മൽ എന്ന് പറഞ്ഞാൽ പോര, ഒരു ഒന്നൊന്നര ചമ്മൽ.  …. അച്ഛൻ അമ്മയോട്, അമ്മ സുമയോട്, സുമ റിമിയോട്…. അങ്ങാടി പാട്ട് പോലെ ഇനീ അറിയാൻ ആരുമില്ല…

അടുത്ത നാൾ റിമിയുടെ ഫോൺ കാൾ, “ഇന്നലെ എന്തായിരുന്നു, ബാർബർഷോപ്പിൽ “

കുറച്ചു ചമ്മൽ അകറ്റാൻ വേണ്ടി “ബാർബർ ഷോപ് ആണുങ്ങൾക്കുള്ളതാ “ശ്യാം പറഞ്ഞു

“ആണുങ്ങൾക് ഉള്ളതാ, ആണ് -കുട്ടികൾക്കു ഉള്ളതല്ല “ഈശ്വരാ ഏത് നേരത്താണ് എനിക്കത് തോന്നിയത് “…”മൂപ്പിലാന്മാർ ചെയുന്ന പോലെ ഇയാളുടെ പ്രായത്തിൽ ഒരാൾ ഉള്ള ആരെങ്കിലും ബാര്ബറെ കൊണ്ട് കക്ഷം വടിപ്പിക്കുമോ “

“ഒന്ന് പോ റിമി “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025