Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 10

“വസൂ മോള് ഹോസ്പിറ്റലിൽ നിന്നിറങ്ങുവാ വന്നിട്ട് ബാക്കി എന്താ വേണ്ടതെന്നു വെച്ചാൽ നോക്കാം ന്നു പറഞ്ഞു.”

കാൾ കഴിഞ്ഞു റൂമിലേക്ക് വന്ന വഴി ഹേമ പറഞ്ഞു.

“മോള് റസ്റ്റ് എടുത്തോട്ടോ ഞാൻ ഇപ്പൊ വരാം.”
ഗംഗയുടെ കവിളിൽ ഒന്ന് തട്ടി തലോടി ഹേമ അടുക്കളയിലേക്കു പോയി. എഴുന്നേറ്റു അവളുറങ്ങട്ടേ എന്ന് കരുതി മാറാൻ തുടങ്ങിയ എന്നെ വാശിയോടെ ചുണ്ടു കൂർപ്പിച്ചു പിടിച്ചു അവൾ ചേർത്ത് പിടിച്ചു പിന്നെ എന്റെ മടിയിലേക്ക് തല വെച്ച് എന്നെ നോക്കി കിടന്നു.

“ഇച്ചേയി വരുന്ന വരെ ന്റെ കൂടെ വേണം, എങ്ങും പൊണ്ടാ നിക്ക് ഇങ്ങനെ കണ്ടോണ്ടിരിക്കണം.”

കുറുമ്പൊളിപ്പിച്ചു പെണ്ണ് തീർത്തു പറഞ്ഞു .

“ഇതിപ്പോ എന്ത് പറ്റി പെണ്ണിനൊരു പുന്നാരമൊക്കെ കൂടിട്ടുണ്ടല്ലോ.”

ഞാൻ പറഞ്ഞതും എന്റെ കൈ പിച്ചിപ്പറിച്ചു എന്നെ നോക്കി ഇളിച്ചു കൊണ്ട് ഗംഗ എന്റെ മടിയിൽ തലയിട്ടുരുട്ടി.

“ദേ പെണ്ണെ അടങ്ങി കിടക്കെട്ടോ അധികം ഇളകുവോന്നും വേണ്ട.”

“യ്യോ നീ ഇപ്പോഴേ ഇങ്ങനെ ആയോ, ന്നെ ഇനി തോളത്തു കൊണ്ട് നടക്കുവോ ചെക്കാ നീയ്.”

“ആഹ് വേണേൽ നടക്കാം.”
എന്റെ മറുപടിയിൽ ഗംഗയുടെ മുഖത്ത് തെളിഞ്ഞ പൂക്കാലത്തിന്റെ സുഗന്ധത്തിൽ ഞാനും പൂത്തുലഞ്ഞു.
പരസ്പരം ഊട്ടിയും, തലോടിയും തഴുകിയും സ്വപ്‌നങ്ങൾ പങ്കുവെച്ചും ഞങ്ങൾ സമയം തള്ളി നീക്കി.
*******************************************************************

എപ്പോഴോ എന്റെ മടിയിൽ കിടന്നു ഉറങ്ങിപ്പോയ എന്റെ ഗംഗകുട്ടി പുറത്തു വസൂ വന്ന കാറിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്.
ഉടനെ ചാടി പിടിച്ചു എഴുന്നേൽക്കാൻ നോക്കിയ അവളെ ഞാൻ പിടിച്ചു കിടത്തി.

“അടങ്ങി ഇവിടെ തന്നെ ഇരിക്ക് പെണ്ണെ വസൂനെ ഞാൻ പോയി നോക്കിക്കോളാം.”

ചുണ്ടു കൂർപ്പിച്ചു എന്നെ നോക്കിയ അവളുടെ ചുണ്ടിൽ ഒന്ന് പിടിച്ചാട്ടി ഞാൻ പുറത്തേക്ക് ചെന്നു.
വസൂ കാറിൽ നിന്നിറങ്ങി ഹാൻഡ് ബാഗും തോളിലിട്ട് എന്നെ നോക്കി ചിരിച്ചോണ്ട് അകത്തേക്ക് കയറി.

“എവിടെടാ പെണ്ണ്.”

“റൂമിലുണ്ട്, വസൂ അവൾക് കുറച്ചു ടെൻഷനും അതുപോലെ എക്സൈറ്റ്‌മെന്റും ഉണ്ട്, എനിക്ക് ചെറിയ പേടി ഉണ്ട്,………… അവൾ അത്രയുമൊക്കെ ആഗ്രഹിച്ചിട്ടു ഇനിയെങ്ങാനും അത് ഒന്നുമല്ലെന്നു അറിഞ്ഞാൽ……”

“ഡാ ചെക്കാ കൂടുതൽ ആലോചിച്ചു നീ ടെൻഷൻ ആവതിരുന്നാൽ മതി ഇതിപ്പോ അവളെക്കാളും ടെൻഷൻ നിനക്കുണ്ടല്ലോ. നമുക്ക് നോക്കാട,……..പെണ്ണിന്റെ പീരിയഡ് ആകാൻ ആയോ?”
“ഇല്ല അവൾക്ക് രണ്ടു ദിവസം കൂടി ഇല്ലേ.”

“ആഹ് ഞാൻ എന്തായാലും കിറ്റ് എടുത്തിട്ടുണ്ട്, പോസിറ്റീവ് ആയാൽ നാളെ നമുക്ക് അവളേം കൊണ്ട് ഹോസ്പിറ്റലിൽ പോകാം, പേടിക്കണ്ടടാ ഇത് പോസിറ്റീവ് ആയിരിക്കും, ന്റേം ഗംഗേടേം പ്രാർത്ഥനയാ അങ്ങനെ ഒന്നും മൂപ്പര് കാണാതെ പോവില്ല.”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025