Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 16

നീതു എന്നെയും കൊണ്ട് ഒരു റൂമിലേക്ക് കയറി മുറിയുടെ ഒരു മൂലയിൽ നിന്നും ഏങ്ങലടി ഉയർന്നു കേട്ടപ്പോൾ തന്നെ ആളെവിടയാണെന്നു മനസ്സിലായി.

“മീനാക്ഷി…..”

എന്റെ വിളിക്ക് അല്പം കടുപ്പം കൂടിയത് കൊണ്ടാവണം. പെട്ടെന്നവളൊന്നു ഞെട്ടി എന്നെ നോക്കി പിന്നെ കരഞ്ഞു വീർത്ത മുഖത്ത് കരച്ചിൽ പിടിച്ചു നിർത്താൻ ഒരു വിഫല ശ്രെമം നടത്തി.
അത് വെറും പാഴ്ശ്രെമം ആക്കിക്കൊണ്ട് കണ്ണീരു അവളെ കബിളിപ്പിച്ചു വീണ്ടും പുറത്തേക്ക് ചാടി.

“നീതു ഒന്ന് പുറത്തേക്ക് നിക്കുവോ…”

ഞാൻ പറഞ്ഞത് കേട്ടതും നീതു ദയനീയ ഭാവത്തിൽ മീനുവിനെ നോക്കി പിന്നെ എന്നെയും.

“ചേച്ചി വേണ്ട, ചേച്ചി ഒന്നും പറയണ്ട പാവം വന്നപ്പോൾ മുതൽ കരച്ചിലാ..”

ഞാൻ ഒന്നൂടെ നോക്കിയപ്പോൾ നീതു പിന്നൊന്നും പറയാതെ പുറത്തേക്ക് പോയി.

“മീനാക്ഷി…..കരച്ചില് നിർത്തിയെ….നീ കരഞ്ഞതിലും ഇരട്ടി ഞാനും ഹരിയും ഈ സമയം കൊണ്ട് അനുഭവിച്ചിട്ടുണ്ട്.”

എന്റെ വാക്കു കേട്ട് അടക്കിപ്പിടിച്ച ഞെരക്കം മാത്രം മീനുവിന്റെ ഉള്ളിൽ നിന്ന് വന്നു തലകുമ്പിട്ടു നിന്ന് തേങ്ങുന്ന അവളെ കാണുമ്പോൾ ചെന്ന് കെട്ടിപ്പിടിച്ചു ഒന്നാശ്വസിപ്പിക്കാൻ തോന്നുന്നുണ്ട് പക്ഷെ ഇപ്പോൾ ഞാൻ ഇത് ചെയ്തില്ലെങ്കിൽ ഇനിയും അവൾക്ക് ഇതുപോലെ പലതും തോന്നും മനസ്സ് കട്ടി ആക്കി ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
അവളെ വലിച്ചുയർത്തി കവിള് പൊത്തി ഒരടി കൊടുത്തു.
പാവം ഒന്ന് തിരിഞ്ഞു പോയി ചാഞ്ഞു വീഴാനൊരുങ്ങിയ അവളെ ചേർത്ത് പിടിച്ചു.

“ഇതെന്തിനാണെന്നറിയോ…..…..
…………….നിന്റെ സ്വന്തം ചേച്ചിയാ ഞാൻ എന്റെ ഗംഗയെ പോലെ തന്നെയാ എനിക്ക് നീയും, ഒരു നിമിഷം എങ്കിൽ ഒരു നിമിഷം നീ ഇല്ലാതായാലുള്ള കാര്യം ആലോചിച്ച എന്റെ അവസ്ഥ നിനക്ക് ഊഹിക്കാൻ പറ്റില്ല. അത്രത്തോളം നിന്നെ സ്നേഹിച്ചിട്ടും നീ എനിക്കും ഹരിക്കും തിരിച്ചു തന്നതിനുള്ള സമ്മാനം കൊള്ളാം…….നീ ചിന്തിച്ചത് നിന്നെ കുറിച്ച് മാത്രമാണ് ഒരിക്കലെങ്കിലും ഞങ്ങളുടെ ഭാഗത്തു നിന്ന് ചിന്തിച്ചിരുന്നെങ്കിൽ നീ ഇതുപോലെ ഒന്ന് ചെയ്യില്ലയിരുന്നു…………………….എന്തിനാ മോളെ ഞങ്ങളെ വിട്ടു പോവാൻ തോന്നിയെ……”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025