Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 8

“എനിക്ക് നിങ്ങളെ താലി കെട്ടണം. ഒന്നിനു വേണ്ടിയും ഞാൻ നിങ്ങളെ വിട്ടു കളയില്ല എന്ന ഉറപ്പിനായി ഒരിക്കലും നിങ്ങൾ എന്നെ വിട്ടു പോവില്ല എന്ന ഉറപ്പിനായി.”
ഞാൻ പറഞ്ഞത് കേട്ടതും അരുത്തതെന്തോ കേട്ടെന്ന ഭാവത്തിൽ രണ്ടു പേരും എന്നെ നോക്കി.
“ഇല്ല അത് മാത്രം ഞാൻ സമ്മതിക്കില്ല നിക്ക് അതിനു കഴിയില്ല, ഞങ്ങൾക്ക് ഭർത്താക്കന്മാരു വാഴില്ല അറിഞ്ഞോണ്ട് ഞാൻ എങ്ങിനെയാ……”
എന്റെ നെഞ്ചിൽ കിടന്നു വീണ്ടും ഗംഗ കരച്ചിലായി.
“നീയില്ലാണ്ട് ഞങ്ങൾക്ക് പറ്റില്ല ഹരി അതൊഴിച്ചു വേറെ എന്ത് വേണേലും ചോദിച്ചോ.”
വസുവും അതെ നിലപാടിലാണെന്നു മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി.
“എങ്കിൽ എനിക്ക് നിങ്ങളിൽ കുഞ്ഞിനെ വേണം നമ്മുടെ കുഞ്ഞുങ്ങൾ, ഇതെവിടെയും ജയിക്കാനല്ല, ജീവിതാവസാനം വരെ നിറഞ്ഞു നിങ്ങളെ സ്നേഹിക്കാൻ.”
“എനിക്കതിന് കഴിയില്ല അതിനും കൂടി ഗംഗ നിനക്കായി കുഞ്ഞിനെ തരും നമ്മുടെ എല്ലാവരുടെയും കുഞ്ഞ്.”
വസുവിന്റെ ഉറച്ച ശബ്ദം അവിടെ മുഴങ്ങിയതോടെ. ഞാൻ എഴുന്നേറ്റു, അത്രയും മതി ആയിരുന്നു എനിക്കു.
കേട്ടത് ഉൾകൊള്ളാൻ പ്രയാസപ്പെട്ടു നിൽക്കുന്ന ഗംഗയെ കൈകളിൽ കോരി എടുത്ത് ഞാൻ കാറിനരികിലേക്ക് നടന്നു. കാറിന്റെ മുൻവശത്തെ ഡോർ തുറന്നു എന്റെ മടിയിൽ തന്നെ ഗംഗയെ ഇരുത്തി ഞാനും ഇരുന്നു. എന്റെ കഴുത്തിലൂടെ കൈ ചുറ്റി മുഖം നെഞ്ചിൽ ചേർത്ത് മയങ്ങിയ പോലെ അവൾ കിടന്നു, ചുറ്റും നടക്കുന്ന ഒന്നും അവൾ അറിയുന്നില്ല എന്ന് തോന്നി.
ഡ്രൈവർ സീറ്റിലിരുന്ന വസുവും ഒന്ന് കണ്ണടച്ച് എന്റെ മടിയിലിരുന്ന ഗംഗയെ തലോടിയപ്പോൾ , എന്റെ ഇടതു കൈകൊണ്ട് വസുവിനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. കണ്ണിൽ നിന്ന് ഉരുണ്ടു വീണ രണ്ട് തുള്ളികൾ ഞാൻ തുടച്ചെടുത്തു.
“സോറി,”
ചുണ്ടുകൾ കൊണ്ട് പതിയെ ഈ രണ്ട് പാവങ്ങളെ കുറച്ചു നേരത്തേക്കാണെങ്കിൽ പോലും വിഷമിപ്പിച്ചതിനു ഞാൻ പറഞ്ഞു. അത് വരവ് വെച്ചിട്ടെന്നപോലെ വസൂ ഒന്നുയർന്നു എന്റെ നെറ്റിയിലും ഒരുമ്മ തന്നു.
ഗംഗ ഇപ്പോഴും ഉറക്കത്തിലെന്നപോലെ എന്റെ നെഞ്ചിൽ തന്നെ കിടപ്പാണ്.
വണ്ടിയിൽ ഒരു കുഞ്ഞിനെ പോലെ എന്റെ മടിയിൽ ചുരുണ്ട് കൂടി ഇരുന്ന ഗംഗയുടെ മുടിയിൽ തഴുകി ഞാൻ ഇരുന്നു.

“ഡി പെണ്ണെ ഇരുന്നുറങ്ങിയോ.”
വസൂ എന്റെ മടിയിൽ ഇരുന്ന ഗംഗയെ നോക്കി പറഞ്ഞു.
അത് കേട്ടതും പെണ്ണൊന്നൂടെ ചുരുണ്ട് കുറച്ചൂടെ എന്നിലേക്ക് ചുരുങ്ങി. പിന്നെ മുഖമുയർത്തി കള്ള കണ്ണോടെ എന്നെ നോക്കി പിന്നെ ഉയർന്നു എന്റെ ചുണ്ടിൽ ഒന്ന് മുത്തിയിട്ടു നാണിച്ചു പിന്നേം ചുരുണ്ടു.
“അയ്യട പെണ്ണിന്റെ നാണം കണ്ടില്ലേ.”
ഡ്രൈവിങ്ങിനിടെ സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുത് സാരിക്കു വെളിയിൽ കണ്ട ഗംഗയുടെ വയറിൽ ഒന്ന് നുള്ളി വസൂ പറഞ്ഞു.
“സ്സ്സ് നിക്ക് വേദനിച്ചു.”
പെണ്ണ് കണ്ണ് കൂർപ്പിച്ചു എന്നെ നോക്കി ചിണുങ്ങി.
“സാരൂല്ലാ നമ്മുക്കെ വീട്ടിൽ ചെന്നിട്ടു വസൂനെ പിച്ചി കൊല്ലാട്ടോ.”
അത് കേട്ടതും ഗംഗ തല തിരിച്ചു വസൂനെ നോക്കി നാക്കു നീട്ടി കാണിച്ചു, പിന്നെയും എന്റെ കഴുത്തിൽ തൂങ്ങി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025