Kambikuttan Malayalam

Sex stories Kambikuttan kambikathakal

നരകത്തിലേക്കുള്ള വഴി

‘ രണ്ടു കെട്ടിയത് പോരെ ” ജോസുട്ടി പിറു പിറുത്തോണ്ട് തിരിഞ്ഞു നടന്നു

………………..

രാവിലെ പതിവ് പോലെ സാലിയുടെ ഒച്ചപ്പാട് കേട്ടാണ് അവന്‍ എഴുന്നേറ്റത്. പല്ല് തെപ്പോക്കെ സാലിയുടെ മുന്നില്‍ പെടാതെ കഴിച്ചു .അടുക്കളയില്‍ വന്ന് എന്നാ കാപ്പിക്ക് എന്ന് നോക്കിയപ്പോള്‍ ചെണ്ട കപ്പയും മത്തി കറിയും . വായില്‍ വെള്ളമൂറി . മീന്‍ ആഴ്ചയില്‍ ഒരിക്കലെ കവലയില്‍ വരൂ …ജോസുട്ടി ടൌണില്‍ ഓട്ടം പോകുവാനെ വങ്ങും . അവന്‍ ഒരു പ്ലേറ്റില്‍ കപ്പയും മീനും എടുത്തു

‘ വെക്കടാ അവിടെ …നിന്റെ പെമ്പറന്നോത്തി ഒണ്ടാക്കിയതല്ല …അത് ‘

സാലി അവന്റെ കയ്യില്‍ ഒറ്റ തട്ട് . പ്ലേറ്റ് സഹിതം കപ്പയും മീനും താഴെ

‘ അവന്‍ വന്നേക്കുന്നു ..കിടക്കാനും തിന്നാനും …വേറെ എന്തേലും ഉപകാരമുണ്ടോട നിന്നെ കൊണ്ട് “

ജോസുട്ടിക്കു ഒന്നും മനസിലായില്ല . രണ്ടു മൂന്നു പേര്‍ക്ക് കഴിക്കാനുള്ള കപ്പയുണ്ടതില്‍

‘ഞാന്‍ മടുത്തു …ഞാനോരുത്തി ഇവിടെ ഉണ്ടെന്ന ചിന്തയില്ലാതെ എല്ലാരും കാലത്തേ പോകും ..ഞാനീ കോഴീം പശൂം ആയിട്ട് വര്‍ത്താനോം പറഞ്ഞു ” സാലി അവിടെ തറയിലിരുന്നു ഭിത്തിയിലേക്ക് ചാരി കരയാന്‍ തുടങ്ങി . ജോസുട്ടിക്കു അവളെ ആശ്വസിപ്പിക്കണം എന്നുണ്ട് ..പക്ഷെ അവളുടെ സ്വഭാവം വെച്ച് എന്നാ പറയുന്നേ എന്നാ പ്രവര്‍ത്തിക്കുന്നെ എന്ന് അറിയാന്‍ പറ്റത്തില്ല . സാലി ഓരോന്ന് പതം പറഞ്ഞു എങ്ങലടിക്കുവാണ്. ജോസുട്ടി അവളുടെ അടുത്തിരുന്നു തല അവന്റെ തോളത്തേക്ക് ചായ്ച്ചു വെച്ചു’. ഭാഗ്യത്തിന് എതിര്‍പ്പൊന്നും ഉണ്ടായില്ല

” കരയാതെ കുഞ്ഞേച്ചി ..എല്ലാം നേരെയാകും …ഞാനിന്നലെ വല്യെച്ചീടെ അടുത്ത് പോയാരുന്നു ..ഇച്ചിരി പൈസ തരാന്ന് പറഞ്ഞു ..ഞാനും ഒരു ചിട്ടി ചേര്‍ന്നിട്ടുണ്ട് ബാങ്കില് …അന്പതിന്റെ ..അത് വട്ടമെത്തുമ്പോ പിടിച്ചാ മൊത്തം തൊകേം കിട്ടും …ഇനി അത് നോക്കുന്നില്ല …പിടിക്കാന്‍ പോകുവാ …ഒള്ളത് കിട്ടട്ടെ …നല്ല ആലോചന വന്നാ നമുക്ക് നടത്തണം ‘

സാലി ആദ്യം കാണുന്ന പോലെ അവനെ കണ്ണും മിഴിച്ചു നോക്കി . അവളുടെ കണ്ണില്‍ നിന്ന് കണീര്‍ കുടുകുടാന്നു വന്നു. ജോസുട്ടി അവളുടെ നെറ്റിയില്‍ ഉമ്മ വെച്ചിട്ട് ആ കണ്ണീര്‍ തുടച്ചു

” ഇനി എന്നാ നല്ല ആലോചന വരാനാടാ ജോസുട്ടി …നല്ല പ്രായം എല്ലാം കഴിഞ്ഞില്ലേ ..ഇനി വരുന്നൊരു വല്ല രണ്ടാം കെട്ടുകാരോ മുതുക്കന്മാരോ ആരിക്കും ..ഇന്നാള് വന്ന പോലെ ‘ സാലി അവന്റെ തോളത്തേക്ക് ഒന്ന് കൂടി ചാഞ്ഞു

” അതൊന്നുമല്ല കുഞ്ഞേച്ചി …നല്ല ഒരു ചെറുക്കന്‍ വരും ..രാജകുമാരനെ പോലെ …. എന്റെ കുഞ്ഞേച്ചി സുന്ദരിയല്ലേ “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025