ഡോണ നിസ്സഹായതയോടെ പറഞ്ഞു.
അനന്തരാമന്‍ ആലോചനയോടെ തലയാട്ടി.
“സര്‍..അവര്‍ കബീറിനെ വധിച്ചത് മുംതാസ് കേസില്‍ ഞാന്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണം അതിന്റെ പരിസമാപ്തിയിലേക്ക് എത്തി എന്നറിഞ്ഞപ്പോള്‍ ആണ്..ഞങ്ങള്‍ കബീറിലേക്ക് എത്തുന്നു എന്ന് മനസിലായപ്പോള്‍ അവര്‍ ചെയ്ത അറ്റകൈ ആണ് ദ്വിവേദിയെ വരുത്തിയതിന്‍റെ പിന്നില്‍. മുംതാസിന്റെ മരണത്തിനു പിന്നില്‍ അവരാണ് എന്നതിന്റെ വ്യക്തമായ തെളിവ് എന്റെ പക്കലുണ്ട്..കേസ് റീ ഓപ്പണ്‍ ചെയ്യിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു തുടങ്ങുമ്പോള്‍ ആണ് ഇതിലെ ഒന്നാം പ്രതിയായ കബീര്‍ കൊല്ലപ്പെടുന്നത്..അവന്‍ ഇല്ലാതായതോടെ കൂട്ടുപ്രതികള്‍ ആയ ഡെവിള്‍സ് ഏറെക്കുറെ സുരക്ഷിതരുമായി..അപ്പോള്‍ കൊലയുടെ മോട്ടീവ് വ്യക്തമല്ലേ സര്‍..” ഡോണ ഐജിയെ നോക്കി.
“ഡോണ..കേസ് റീ ഓപ്പണ്‍ ആയിട്ടില്ല; അത് ഡോണ മറക്കരുത്. ഒരിക്കല്‍ വിധിയായ കേസ് അങ്ങനെ ഈസിയായി റീ ഓപ്പണ്‍ ചെയ്യാന്‍ പറ്റില്ല. കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണ് അങ്ങനെ ശ്രമിക്കുന്നത് തന്നെ..അങ്ങനെ ഒന്ന് സംഭവിച്ചാല്‍ പോലീസ് ഫോഴ്സും ശക്തമായ വിമര്‍ശനത്തിനു വിധേയമാകും.. വളരെ ശക്തമായ ജന പ്രക്ഷോഭവും മീഡിയ ഇന്‍ഫ്ലുവന്‍സും ഉണ്ടായാല്‍ മാത്രമേ ഈ കേസ് വീണ്ടും പരിഗണിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാകൂ..അങ്ങനെയൊന്നും ഇതുവരെ ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക്, ഡോണയ്ക്ക് മാത്രം അറിയാവുന്ന അന്വേഷണ വിവരങ്ങളുടെ പേരില്‍ അവര്‍ ഈ കൊല നടത്തി എന്ന് സ്ഥാപിച്ചെടുക്കുക എളുപ്പമല്ല. പിന്നെയുള്ള ഏകമാര്‍ഗ്ഗം കൊല ചെയ്തയാള്‍ നേരിട്ട് പോലീസിനോട് കുറ്റം സമ്മതിക്കുക എന്നതാണ്..ഇപ്പോള്‍ വാസു എന്ന നിങ്ങളുടെ സുഹൃത്തിനെ ചാണ്ടി പ്രതിയായി കേസ് ചാര്‍ജ്ജ് ചെയ്ത സ്ഥിതിക്ക്, ഈ പറയുന്ന ദ്വിവേദി പൂര്‍ണ്ണ സുരക്ഷിതനാണ്..അയാള്‍ സ്വമേധയാ വന്നു കീഴടങ്ങും എന്ന് ഡോണ കരുതുന്നുണ്ടോ?” ഐജി ചോദ്യഭാവത്തില്‍ അവളെ നോക്കി.
“അയാളെ തിരഞ്ഞു സബ് ഇന്‍സ്പെക്ടര്‍ പൌലോസ് പോയിട്ടുണ്ട് സര്‍..”
അനന്തരാമന്‍ സഹതാപത്തോടെ അവളെ നോക്കി ചിരിച്ചു.
“ഡോണ..ദ്വിവേദിയുടെ ചരിത്രം ഒരുപക്ഷെ ഡോണയ്ക്ക് അറിയില്ലായിരിക്കാം..പത്തോ ഇരുപതോ പേര്‍ വിചാരിച്ചാല്‍ പോലും അയാളെ കീഴ്പ്പെടുത്താന്‍ പറ്റില്ല..അയാള്‍ പല കൊലകളും നടത്തി എന്ന് അഭ്യൂഹം ഉണ്ടെങ്കിലും, ആ കൊലകള്‍ എല്ലാം തന്നെ ഒന്നുകില്‍ ആത്മഹത്യ അതല്ലെങ്കില്‍ അപകടമരണം എന്ന നിലകളില്‍ ആയിരുന്നു..യാതൊരു തെളിവും ഒരു സ്റ്റേറ്റ് പോലീസിനും അയാള്‍ക്കെതിരെ ഇന്നുവരെ കിട്ടിയിട്ടില്ല. ഈ വീഡിയോ ആണ് ദ്വിവേദിക്ക് എതിരെ ഉള്ള ആദ്യത്തെ തെളിവ്..പക്ഷെ ഇത് ശരിയാണ് എന്ന് സ്ഥാപിക്കാന്‍ അയാളെ നമുക്ക് കിട്ടണം..കേരള പോലീസ് അതിനു ശ്രമിക്കാന്‍ പോകുന്നില്ല എന്ന് ഞാന്‍ പറയാതെ തന്നെ ഡോണയ്ക്ക് ഊഹിക്കാമല്ലോ? പൌലോസ് എന്ന ഒരാളല്ല, അയാളെപ്പോലെ പത്തുപേര്‍ വിചാരിച്ചാല്‍ ദ്വിവേദിയെ തൊടാന്‍ പോലും പറ്റില്ല..അയാളോട് പിന്മാറാന്‍ പറയുന്നതാണ് ബുദ്ധി..”
