Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിവിധതരം ആലിംഗനങ്ങൾ

5)ദി ബാക്ക് ഹഗ്
=============ഈയൊരു ആലിംഗനം ലഭിക്കുന്ന
സമയം,ആലിംഗനം ചെയ്യുന്ന വ്യക്തിയെ നിങ്ങൾ യഥാർത്ഥത്തിൽ കാണുന്നില്ലെങ്കിലും,ആലിംഗനം ചെയ്യുന്നത് നിങ്ങൾ നന്നായി ആസ്വദിക്കും.

നിങ്ങളെ ആലിംഗനം ചെയ്യുന്ന വ്യക്തിക്ക് നിങ്ങളോടുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് ഈയൊരു ആലിംഗനനരീതിയിൽ നിന്നും മനസിലാവുക.

ഒരുപക്ഷെ നിങ്ങളുടെ അസാന്നിധ്യം അവനെ അല്ലെങ്കിൽ അവളെ വല്ലാതെ ബാധിക്കുമെന്നും ഈ ഒരു രീതിയിൽ നിന്നും മനസിലാക്കാം.

നിങ്ങളുടെ പങ്കാളി നിങ്ങളോടൊത്ത്
സ്വസ്ഥത കണ്ടെത്തുന്നു ഏന്നും,
നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും,നിങ്ങൾ അയാൾക്ക് എത്രത്തോളം പ്രാധാന്യമുള്ള വ്യക്തിയാണെന്നും
ഈയൊരു ആലിംഗനരീതിയിൽ നിന്ന് മനസിലാക്കാം.

നിങ്ങളുടെ പിന്നിലുള്ള വ്യക്തിയെ നിങ്ങൾക്ക് കാണാൻ കഴിയാത്തതിനാലും അതാരാണെന്ന് ആദ്യം നിങ്ങൾക്കറിയാത്തതിനാലും ഇതിനെ വികൃതി ആലിംഗനമെന്നും ( നോട്ടി ഹഗ് )വിളിക്കുന്നു.

ഒരാൾ നിങ്ങളെ ഈ രീതിയിൽ കെട്ടിപ്പിടിക്കുകയും ആലിംഗനത്തിനിടയിൽ നിങ്ങളുടെ മുടിയിൽ ചുംബിക്കുകയും
ചെയ്താൽ അയാൾ നിങ്ങളെ സ്നേഹിക്കുന്നുവെന്നത് ഉറപ്പാണ്.
*****
6)ദി സ്ട്രാഡിൽ ഹഗ്
================

പ്രണയമുള്ള ആളുകളുടെയിടയിൽ
കണ്ടുവരുന്ന സ്വഭാവിക ആലിംഗന
രീതിയാണിത്.ഈ ആലിംഗനം വളരെ സ്വകാര്യമായി ചെയ്യുന്നതും, ലൈംഗിക പിരിമുറുക്കത്തിന്റെ അടയാളങ്ങൾ കാണിക്കുന്നതുമായ
ഒന്നാണ്.

നിങ്ങൾക്ക് എല്ലാവരേയും ഈ രീതിയിൽ കെട്ടിപ്പിടിക്കാൻ കഴിയില്ല, കാരണം ഇത് പ്രണയിക്കുന്നവർക്ക്
വേണ്ടിയുള്ളതാണ് എന്നത് തന്നെ.

ഈയൊരു ആലിംഗനരീതിയിൽ വിശ്വാസ്യതയുടെ പ്രശ്നം വരുന്നുണ്ട്. അതിനാൽ നിങ്ങൾ ഈയൊരു ആലിംഗനം നൽകുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക.

സാധാരണ പെൺകുട്ടികളാണ് ഈ ഒരു ആലിംഗന രീതിക്ക് മുൻകൈ എടുക്കാറ്.ഇത് പങ്കാളികൾ തമ്മിലുള്ള നല്ലൊരു ശാരീരിക ബന്ധത്തിന്റെ സൂചനകളും നൽകാറുണ്ട്.
*****
7)ദി ലെണ്ടൻ ബ്രിഡ്ജ് ഹഗ്
======================

ഇത് തികച്ചും പ്രത്യേകതയുള്ള ഒരു ആലിംഗനരീതിയാണ്.കാരണം ഇരു വ്യക്തികളും പരസ്പരം അവരുടെ ശരീരത്തിന്റെ മുകൾ ഭാഗത്ത് മാത്രം സ്പർശിക്കുന്നു,അതേസമയം അവരുടെ ശരീരത്തിന്റെ താഴത്തെ ഭാഗങ്ങൾ വളരെ അകലെയാണ്.

മര്യാദയുള്ള ആലിംഗനമെന്നാണ് ഇതിനെ വിളിക്കുന്നത്.തണുപ്പൻ മട്ടിലുള്ള ഒരു രീതി.രാഷ്ട്രീയക്കാരും നയതന്ത്രജ്ഞരും പലപ്പോഴും ഇതുപോലെ കെട്ടിപ്പിടിക്കുന്നത് കാണാം.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025