Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംവിധാന സഹായി 4

“മോനേ സിനിമയിലൊക്കെ അഭിനയിക്കാനുള്ള അറിവോ വിവരമോ കഴിവോ എനിക്കില്ല , ഞാൻ ഒരു തമാശയായി പറഞ്ഞതാണ് നമുക്ക് ലോൺ തിരിച്ചടയ്ക്കാൻ മറ്റെന്തെങ്കിലും വഴികൾ നോക്കാം “

“എന്റെ പൊന്നു ചേച്ചി വന്നു കയറിയത് ഒരു സുവർണാവസരമാണ്, ചേച്ചി തന്നെയല്ലേ അല്പം മുൻപ് എന്നോട് പറഞ്ഞത് ജോലിക്കാരിയുടെ ഒഴിവ് എന്തെങ്കിലും ഉണ്ടോ എന്ന് ഇതും ഒരു ജോലിക്കാരി യുടെ വേഷം ആണ് “

“നീ എന്തൊക്കെയാണ് മോനെ ഈ പറയുന്നത് സത്യമായിട്ടും എനിക്ക് ഒന്നും മനസ്സിലാകുന്നില്ല .. ഈ ചേച്ചിയെ കളിയാക്കുകയാണോ ?”

“ചേച്ചി ഞാൻ കളിയാക്കിയതല്ല സിനിമയിൽ ഒരു ജോലിക്കാരിയുടെ വേഷം വന്നിട്ടുണ്ട് ഒരു പുതുമുഖം അത് ചെയ്യണമെന്ന് ഡയറക്ടർക്ക് നിർബന്ധം. നായകൻ സിജു മേനോന്റെ ഒപ്പമുള്ള വേഷമാണ് .. “

ഞാൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ചേച്ചിക്ക് അൽപമൊന്ന് വിശ്വാസം വന്നു. ആ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു , പിന്നീട് ചെറിയ ഒരു അന്ധാളിപ്പോട് കൂടി എന്നോട് ചോദിച്ചു ,

“മോനേ ഞാൻ ഇതുവരെ ഒരു സിനിമാ ഷൂട്ടിങ് കണ്ടിട്ടു കൂടിയില്ല എങ്ങനെയാണ് വലിയ വലിയ നടന്മാരുടെ കൂടെയൊക്കെ അഭിനയിക്കുന്നത് …?”

“എല്ലാ പുതുമുഖങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് ചേച്ചി, ഇവിടെ നിങ്ങൾ അഭിനയിച്ച പേരെടുക്കാൻ അല്ല മറിച്ച് എത്രയും വേഗം ലോൺ അടയ്ക്കാൻ ഒരു വഴി.. അത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത് … ചേച്ചി സിനിമയിൽ അഭിനയിക്കുന്നതിന് ബാലേട്ടന് എന്തെങ്കിലും എതിർപ്പ് ഉണ്ടാകുമോ ?”

“മോനേ എന്റെ ഓർമ്മയിൽ ബാലേട്ടൻ ഇതു വരെ ഒരു സിനിമയും കണ്ടിട്ടില്ല .. പിന്നെ പുറത്തു നിന്നുമുള്ള നാട്ടുകാർക്ക് എസ്റ്റേറ്റിന് അകത്തേക്ക് കയറുവാൻ പറ്റാത്തതു കൊണ്ട് നാട്ടുകാരും അറിയുകയില്ല .. ഈ നാട്ടിലുള്ള ആൾക്കാരും ബാലേട്ടനെ പോലെ തന്നെയാണ് സിനിമ കാണൽ ഒക്കെ വിരളമാണ് അതുകൊണ്ട് തൽക്കാലം ഇക്കാര്യം ബാലേട്ടനോട് പറയണ്ട “

ഉറച്ച ശബ്ദത്തോടെ ഉള്ള ചേച്ചിയുടെ വാക്കുകൾ എനിക്ക് ആശ്വാസം പകർന്നു എങ്കിലും ഭർത്താവിനെ അറിയിക്കാതെ ഭാര്യയെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചു കൊണ്ടു പോകുന്ന കാര്യം ഓർത്ത് മാനസിക വിഷമവും തോന്നി.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025