Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംവിധാന സഹായി 4

“ഈ ബാലേട്ടന് എന്താ പറ്റിയത് ഒന്നും മനസ്സിലാകാതെ എന്തൊക്കെയോ പറഞ്ഞിട്ട് പുറത്തേക്ക് പോയി കനലിൽ ആരാണ് ഇപ്പോൾ വെള്ളം കോരി ഒഴിച്ചത് ?”

“മോൻ ആദ്യം നന്നായി ഒന്നു കുളിച്ചിട്ടു വാ .. നല്ല ക്ഷീണം ഉണ്ടല്ലോ മുഖത്ത് “

“ഇന്നലെ രാത്രി ഒരു പോള കണ്ണടയ്ക്കാൻ പറ്റിയില്ല രാധേച്ചി നല്ല ഓട്ടമായിരുന്നു ഇപ്പോഴാണ് ഒന്ന് ഫ്രീ ആയത് “

രാധേച്ചിക്ക്‌ മറുപടി നൽകി കുളിച്ച് റെഡിയായി ആഹാരം കഴിക്കുവാനായി ഞാനിരുന്നു.

“ബാലേട്ടൻ ആകപ്പാടെ വിഷമത്തിലാണ് മോനേ പശുവിനെ വളർത്തുന്നതിനു വേണ്ടി ഭൂപണയ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു നാലാം മാസം പശു ചത്തു പോയി ഇപ്പോൾ കുടിശ്ശിക അടക്കം ലോൺ തിരികെ അടക്കേണ്ട അവസ്ഥയാണ് “

എനിക്ക് ചോറു വിളമ്പി തന്നു കൊണ്ട് രാധേച്ചി വിഷമത്തോടെ പറഞ്ഞു.

“എത്രയോ ചേച്ചി ലോൺ അടയ്ക്കാൻ ഉള്ളത് ?”

“ഇരുപത്തി അയ്യായിരം രൂപ ആണ് മോനെ എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ല “

“ഹേ .. അത്രയേ ഉള്ളൂ അതിനു ആണോ ഇങ്ങനെ വിഷമിക്കുന്നത് .. സാരമില്ലന്നെ… “

“മോന് അത് പറയാം രണ്ടു ദിവസത്തിനുള്ളിൽ ഞങ്ങൾ എങ്ങനെ പണം ഉണ്ടാക്കാൻ ആണ് ? “

ആഹാരം വിളമ്പി തന്ന രാധേച്ചിയുടെ കണ്ണു നിറയുന്നതു കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം. എവിടെ വച്ചോ എങ്ങനെയോ എനിക്ക് അറ്റു പോയ കുടുംബ ബന്ധങ്ങൾ , ആദ്യം രാധേച്ചിയെ കണ്ടപ്പോൾ തന്നെ ഒരു മൂത്ത ചേച്ചിയുടെ സ്ഥാനം അവർക്ക് നൽകാനാണ് എനിക്ക് തോന്നിയത്.

എങ്ങനെ രാധേച്ചിയെ സഹായിക്കാം എന്ന് ചിന്തിച്ചു കൊണ്ട് വിളമ്പി വെച്ച ആഹാരത്തിൽ കൈകളിട്ടു ഇളക്കിയ എന്നോട് രാധേച്ചി ചോദിച്ചു ,

“മോനെ .. അവിടെ സിനിമ സെറ്റിൽ എനിക്ക് എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തി തരുവാൻ സാധിക്കുമോ പാത്രം കഴുകാനോ തുണിയലക്കാനോ അങ്ങനെ എന്തെങ്കിലും ജോലി അവിടെ വേണ്ടി വരില്ലെ .. ?”

പ്രതീക്ഷയോടെയുള്ള അവരുടെ ചോദ്യം എന്റെ ഉള്ളുലച്ചു ,

“അവിടെ അങ്ങനെ ജോലി ഒന്നും ഉണ്ടാകില്ല ചേച്ചി ഉണ്ടെങ്കിൽ തന്നെ അത് ചെയ്യാൻ അവിടെ നൂറ് ആൾക്കാരാണ് ..”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025