Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

ആദി …. ആഹ്ഹ … ഞാൻ നാളെ അവരോട് വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് …… ഞാൻ ചിലപ്പോൾ അവരോടൊപ്പം പോകും ….. ലക്കിയെക്കൂടി ഞാൻ കൊണ്ടുപോകുന്നു ……

ജയ ….. ലയ ഇപ്പോൾ കിട്ടുന്നത് നല്ലൊരു ചാൻസ് ആണ് …. പോയി അടിച്ചു പൊളിക്ക് ….. കുറച്ചുകൂടി കഴിഞ്ഞാൽ പിന്നെ  ഒരിടത്തും പോകാൻ കഴിയില്ല ……  കണ്ടല്ലോ എന്റെ അവസ്ഥ ……

പിറ്റേന്ന് രാവിലെ രണ്ടുപേർ ആദിയുടെ വീട്ടിലെത്തി ……   ഗോപിസാറും വിനോദും അവരെ അകത്തേക്ക് ക്ഷണിച്ചു ……. അവർ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആദിയും ലയയും അമ്പലത്തിൽ പോയിട്ട് വന്നു …. ആദിയെക്കണ്ടതും അവർ എഴുന്നേറ്റു ….. അവർ ലയയുടെ താലിയിലേക്ക് നോക്കി …..  ആദിയും ലയയും അകത്തേക്ക്പോയി ഡ്രസ്സ് മാറി വന്നു ……  എല്ലാവരും കുറച്ചുനേരം സംസാരിച്ചിരുന്നു ……. അവർ ആദിയേയും ലയയും കൊണ്ട് പോകാനിറങ്ങി …….  ഗോപിസാറും അവരോടൊപ്പം ഇറങ്ങി ….. ലയ അത്യാവശ്യം വേണ്ട ആദിയുടെ സാധനങ്ങളുമായി ഒരു കാറിലേക്ക് കയറി ….. പുറകെ ഗോപിസാറും ആദിയും …… ആ കാറിൽ ഇവർ മൂന്ന് പേരല്ലാതെ ഒരു ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു ……. മുന്നിലും പിന്നിലും രണ്ട് കാറുകളുടെ അകമ്പടിയോടെ കാറുകൾ കുതിച്ചുപാഞ്ഞു …….  ഒരു എട്ട് മണിക്കൂർ കഴിഞ്ഞ് ഇവരുടെ ഡ്രൈവറെ മാറ്റി …….  മൂവരും  ഉറങ്ങി  എഴുന്നേൽക്കുമ്പോൾ അവർ ഒരു കടൽ പ്രദേശത്ത് എത്തിയിരുന്നു ……. അവർ വലിയൊരു കോട്ടക്കുള്ളിലേക്ക് പ്രവേശിച്ചു …….  ഗോപിസാറിന്റെ കൈയ്യിൽ ഒരു ഏലസ്സ് കെട്ടി  കുറിതൊട്ടു ….. ഒരു പ്രത്യക വസ്ത്രങ്ങൾ അവർക്ക് നൽകി ……  അവരെയും കൊണ്ട് ആ വാഹനം മുന്നോട്ടുപോയി …..

ഒരു തരി സ്ഥലം വിടാതെ മുഴുവൻ കൃഷി ചെയ്തിരിക്കുന്നു …. നെൽവയൽ തടങ്ങളിലൂടെ വലിയൊരു വീടിന് മുന്നിൽ വണ്ടി നിന്നു ……  ഇവരെ സ്വീകരിക്കാൻ കുറെ ആൾക്കാർ ആ കൊട്ടാരതുല്യമായ വീടിൽ നിന്നും പുറത്തേക്ക് വന്നു …….  അവരെ സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി …… അവർക്ക് ഓരോ മുറികളും നൽകി …….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025