Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

മഹേന്ദ്ര പുത്രൻ ….. ഗിനികൾ ആരെയും ഒന്നിനും നിർബന്ധിക്കില്ല …..  ആഗ്രഹം പോലെ നടക്കട്ടെ …. ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാകും ……  നാളെ പൂജ കഴിഞ്ഞാൽ പോകാനുള്ള വാഹനം തയ്യാറാക്കാം …….  എല്ലാത്തിനും ഞാൻ ആദിത്യനോട് ക്ഷമ ചോദിക്കുന്നു …..  നല്ലതു വരട്ടെ ……

പിറ്റേന്ന് പൂജകൾ കഴിഞ്ഞു ….. അവർക്ക് പോകാനുള്ള വാഹനം മുറ്റത്ത് തയ്യാറാക്കി നിർത്തി ……  ഗോപി സാർ മുന്നിലും ആദിയും ലയയും കാറിന്റെ പിന്നിലും കയറി …..  ആദിയുടെ തോളിൽ ചാരി ലയ ഇരുന്നു ……

ആ കോട്ട വാതിൽ കടക്കുംവരെ ജനങ്ങൾ അവരെ അനുഗമിച്ചു ….. പിറ്റേന്ന് ഉച്ചയോടെ അവർ വീട്ടിലെത്തി ……

അവിടെ നടന്ന സംഭവങ്ങൾ എല്ലാം ജയയോടും വിനോദിനോടും പറഞ്ഞു ……. ജയാ ഒരുപാട് കരഞ്ഞു ……

രാത്രി കിടക്കാൻ നേരം …..

ലയ ….. എന്നോട് പോലും ഒരുവാക്ക് പറഞ്ഞില്ലല്ലോ ?

ലയ ചോദിച്ച ഒരു ചോദ്യങ്ങൾക്കും ആദി മറുപടി നൽകിയില്ല …….

രണ്ടു മാസങ്ങൾക്ക് ശേഷം ….. ലയ ഗർഭിണിയാണെന്ന് ഗോപി സാർ മഹേന്ദ്ര പുത്രനെ അറിയിച്ചു ,,,,,,  നാടും പരിവാരവുമായി മഹാരാജപുരത്തുനിന്നും അവരെത്തി …..  ഒരു ബോക്സ് അവർ ലയക്ക് സമ്മാനമായി നൽകി ….. ആദിയും മഹാരാജപുരവുമായുള്ള  ബന്ധം നാട്ടുകാർ  അറിഞ്ഞു തുടങ്ങി ……

അവർ ലയയെ മഹാരാജപുരത്തേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചെങ്കിലും ആദി അത് നിരസിച്ചു ……  സൗമിനിയുടെ താലി അവർ അമ്പലത്തിൽ സൂക്ഷിക്കാൻ അവർ ആവശ്യപ്പെട്ടെങ്കിലും അതും ആദി വിസമ്മതിച്ചു ……  പെട്ടെന്ന് ഒരു ദിവസം  ആദി , ലയയെയും കൂട്ടി  ഫ്രാൻസിലേക്ക് തിരികെ പോയി ……  അതിനൊരു കാരണം ഉണ്ടാകുമെന്ന് ഗോപിസാറിനും തോന്നി …… ഒരു നാടിനെത്തന്നെ ഉപേക്ഷിച്ചു വന്ന ആദി ഒന്നും കാണാതെ ഒന്നും ചെയ്യില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു …….   ജയക്കും വിനോദിനും ഒരു പെൺകുട്ടി ജനിച്ചു ….. ഗോപിസാറിന്റെ നഷ്ടപ്പെട്ട സ്വത്തുവകകൾ ഇരട്ടിയായി മഹേന്ദ്ര പുത്രന്റെ സാഹത്തോടെ തിരിച്ചു പിടിക്കാൻ തുടങ്ങി …..  വർഷങ്ങൾ കൊണ്ട് പഴയ പ്രതാപം അയാൾ വീണ്ടെടുത്തു …… വിനോദ് ആദ്യം ഷാജിയെ അവിടെനിന്നും ഒട്ടിച്ചു വിട്ടു ….. ബിസ്സ്നെസ്സ് എല്ലാം മതിയാക്കി ഗോപിസാറിനെ സഹായിച്ച് വിനോദ് അയാളോടൊപ്പം കൂടി  …..  ലയയെയും  ആദിയെയും കുറിച്ച് പിന്നീടുള്ള ഒരു കാര്യവും ഗോപി സാറിനുപോലും  അറിയാൻ പറ്റാതായി ……  അതിൽ ഒരു വിഷമവും ഗോപിസാറിന് തോന്നിയില്ല …… അവർക്ക് കുട്ടികൾ ജനിച്ച കാര്യങ്ങൾ പോലും ആരെയും അറിയിച്ചില്ല …..  ലയക്കും അവിടെ ജോലി കിട്ടി …..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025