“‘ ചേച്ചി… എന്തായി… നമുക്ക് ഇപ്പൊൾ പോവാൻ പറ്റില്ലേ…'”
ഞാൻ അവനോട് ചെയ്ത ക്രൂരത ഒക്കെ മറന്ന് അവൻ പിന്നെയും എന്നെ ചേച്ചി എന്ന് വിളിക്കുന്നു.അവനെ മനസ്സിലാക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ട് ആയി തോന്നി.
ഞാൻ: നിന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊടുത്തായിരുന്നു. റിസൾട്ട് കിട്ടി. നിനക്ക് ക്യാൻസർ ആണ്. വേഗം ചത്ത് പോകും എന്നാണ് ഡോക്ടർ.
എന്നിലെ മൃഗം അവനോട് യാതൊരു ദയയും ഇല്ലാതെ പച്ചയായി അവന്റെ മരണ വാർത്ത ഞാൻ അവനെ അറിയിച്ചു. അവന്റെ ബ്ലഡ് റിസൾട്ട് അവന്റെ മടിയിലേക്ക് ഇട്ട് കൊടുത്തു. അവൻ അവിടെയും എന്നെ ഞെട്ടിച്ചു. റിസൾട്ട് വായിച്ച അവന്റെ മുഖത്ത് സന്തോഷത്തിന്റെ കിരണങ്ങൾ വിരിയുന്നത് ഞാൻ കണ്ടു. സ്വന്തം മരണ വാർത്ത അറിഞ്ഞ് സന്തോഷിക്കുന്ന ആദ്യത്തെ വ്യക്തി ഇവൻ ആയിരിക്കും.
‘” നീ എന്താ ചിരിക്കുന്നത്…. നീ ചാവാൻ പോകുന്നു എന്നാണ് ഞാൻ പറഞ്ഞത്.'”
ഞാൻ കുറച്ച് ഈർശ്യയോടെ പറഞ്ഞു.
” അതിൽ കൂടുതൽ സന്തോഷം എനിക്ക് ഇനി വേറെ എന്തുണ്ട് ചേച്ചി….'”
” നിനക്ക് പേടി ഇല്ലേ…'”
“‘ ഞൻ എന്തിനാ ചേച്ചി പേടിക്കുന്നത്. എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല. ഉളളവർ എല്ലാം എന്റെ മരണം കണ്ട് സന്ദോഷിക്കുന്നവരാ. പിന്നെ എനിക്ക് ആകെ കുറച്ച് ഫ്രണ്ട്സ് ആയി ചേച്ചിയും മയായും,ആൻ മറിയയും,റോഷനും ,മനുവും ഒക്കെ ആണ് ഉള്ളത്. ഞാൻ ചത്താൽ ചേച്ചി കരയോ…”
അവന്റെ ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം ഇല്ലായിരുന്നു.ഉള്ളിൽ ഇതിന് മുമ്പ് ഇല്ലാത്ത ഒരു തരം വേദന.
‘” നീ കിടക്ക് . ഇപ്പൊ ഡിസ്ചാർജ് ആക്കും. ഞാൻ ഇപ്പൊൾ വരാം. “‘
അവനെ അവിടെ ആക്കി ഡോക്ടറുടെ അടുത്ത് പോയി മരുന്നും ഡിസ്ചാർജ് ചീട്ടും എഴുതി വാങ്ങി. ശരീരം മാത്രം ഉള്ള അവസ്ഥ. മനസ്സ് വേറെ എവിടെയോ ആണ്. ബില്ല് അടച്ച് ഞാൻ അവനെ കൊണ്ട് തിരിച്ച് ലോഡ്ജിലേക്ക് തിരിച്ചു.അവനെ റൂമിൽ ആക്കിയ ശേഷം ഞാൻ നേരെ ഹോട്ടലിലേക്ക് തിരിച്ചു .
റോഷനും മനുവും മായയും ആൻനും ഒക്കെ കോളജിൽ പോയി. റൂമിൽ ഞാൻ ഒറ്റക്കും ആയി. കൊറേ നേരം എന്തോക്കെയോ ആലോചിച്ച് കിടന്നു. ജീവിതത്തിൽ ഞാൻ എത്രയോ പേരെ കരയിച്ചിരിക്കുന്നു എത്രയോ പേരുടെ ജീവിതം വച്ച് കളിച്ചിരുന്നു. അന്നെല്ലാം മനസ്സിൽ ഒരു അട്ടഹാസം ആയിരുന്നു.
നിതിൻ. ആരാ അവൻ. ഇതിന് മുമ്പ് ഞാൻ ഇത് പോലെ ഒരു ഫീൽ അനുഭവിച്ചിട്ടില്ല. കണ്ണടച്ചാൽ അവന്റെ കരയുന്ന മുഖം.
പെട്ടെന്ന് ആണ് എനിക്ക് ബോധം വന്നത്. ഞാൻ ഓടി പോയി എന്റെ ഹാൻഡ് ബാഗ് തുറന്നു. അതേ… അന്ന് അവൻ പോലും അറിയാതെ അവന്റെ മുറിയിൽ നിന്നും മോഷ്ടിച്ച അവന്റെ ഡയറി.
