അച്ഛാ …,,,,,
ഈ പ്രാവിശ്യം സംഭാവന എത്ര കൊടുത്തു …
അതൊക്കെ പഴയ മുറ പോലെ തന്നെ
ഒന്നിനും ഒരു കുറവും ഇല്ലാ …..
പിന്നെ മാറ്റാനാളത്തെ ചുറ്റുവിളക്ക് ,പൂമൂടലും,
അതേപോലെ ഉദയാസ്തമന പൂജയും നമ്മുടെ പേരിലാണ് …
അതുകൊണ്ട് എപ്പോഴും അവിടെ വേണം ….
അന്ന് തന്നെ ആണ് ആമി മോളുടെ ഡാൻസും …
അന്ന് ഊട്ട് ഉള്ളത് കൊണ്ട് നല്ലതിരകാവും ….
പരിപാടികൾ കാണാൻ കുറെ പേർ ഉണ്ടാവും ….
അതെ ആമി ചന്ദ്രശേഖരൻ വിളിച്ചു
എന്താ അച്ഛാ …??
നി എല്ലാം പഠിച്ചിട്ടിലെ …??
അതോ കുഞ്ഞിലേ പോലെ …
കർട്ടൻ പൊങ്ങുമ്പോ പേടിച്ച് ഓടി വരോ …..
അത് പറഞ്ഞ് എല്ലാവരും കൂട്ട ചിരി ആയി ….
ആമിക്ക് ആ കാര്യം പറയുന്നത് തന്നെ നാണക്കേടാണ് ….
അതൊക്കെ ചെറുപത്തിലല്ലേ അച്ഛാ …
ഇപ്പൊ വലിയ കുട്ടി അല്ലെ ….
ഞാൻ നന്നായി കളിച്ചോളാം ….
എപ്പോഴും എന്നെ കളിയാക്കാൻ മാത്രമേ നിങ്ങൾക്ക് സമയം ഉള്ളോ …
വീണ്ടും എല്ലാവരും കൂടെ ചിരിച്ചു …..
ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് മനസിലാക്കിയ ആമി …
അഭിയോട് തൻ്റെ കൂടെ വരുവാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു ….
അതു മനസ്സിലാക്കിയതും ആമി പോയതിനു പിന്നാലെ അഭിയും എഴുന്നേറ്റു….
ഇതൊക്കെ ചന്ദ്രശേഖരനും മല്ലിക്കകും മനസ്സിലായിരുന്നു ….
അഭി എഴുന്നേറ്റതും അദ്ദേഹം ഒന്ന് ആക്കി ചുമച്ചു …
അത് കേട്ടതോടെ അഭി ഒന്ന് തിരിഞ്ഞു നോക്കി ……
എല്ലാവരും അഭിയെ തന്നെ നോക്കിയിരിക്കുന്നു…..
അഭി അതു കണ്ടതോട് കൂടി വേഗം തന്നെ ആമിയുടെ അടുത്തൊട്ട് ഓടി ….
ആമിയുടെ അടുത്ത് എത്തിയതും ….
ആമി അഭിയെ നോക്കി ചിരിച്ചുകൊണ്ടിരുന്നു ….
