അങ്ങനെ ചോദിച്ചാൽ ഇഷ്ട്ടപെടാതിരിക്കാൻ കാരണം ഒന്നും ഇല്ലല്ലോ …
ഇതുവരെ അങ്ങനെ ഒന്നും തോന്നിയിട്ടില്ല ….
എല്ലാവരും കൂടെ പറയുമ്പോൾ…..
എനിക്ക് അറിയില്ല ഏട്ടാ …..
ആമി….. ആദ്യം അവർ ഇവിടെ എത്തട്ടെ …
ഞാൻ വിഷ്ണുവിനോട് ചോദിക്കാം ….
പിന്നെ നിനക്ക് ഇഷ്ട്ടമില്ലെങ്കി ….
അത് നടത്താൻ ഏട്ടൻ സമ്മതിക്കില്ല … സത്യം ….
ഇത്രയും പോരെ ….. ഏട്ടൻ്റെ ആമിക്കുട്ടിക്ക് ….
ഹ്മ്മ് മതി മതി …..
വിഷ്ണുവേട്ടൻ ഒക്കെ എന്നാണാവോ വരുന്നേ …???
മിക്കതും അടുത്ത ആഴ്ച എന്നാ ….
മാമി പറഞ്ഞത് …..
അതൊക്കെ പോട്ടെ …
എനിക്ക് ഈ പ്രാവിശ്യം നല്ല ഒരു ഗിഫ്റ്റ് വേണം …
ഗിഫ്റ്റോ എന്തിന് ..??
ഏട്ടന് അറിയില്ലേ …???
അല്ലെങ്കിലും ഏട്ടന് ഇപ്പോ എന്നെ കുറിച്ച് ഒരു ചിന്തയും ഇല്ലാ …
എൻ്റെ പിറന്നാൾ വരുവല്ലേ ഏട്ടാ ….
ഹ ഹ ഹ …
അതായിരുന്നോ കാര്യം …
അത് എനിക്ക് നല്ല ഓർമയുണ്ട് ….
ഇന്നേക്ക് ഇരുപത്തിയൊന്നാം ദിവസം …
ഞാൻ അത് മറക്കോ…. ആമിക്കുട്ടി…
ഹ്മ്മ് ….
നമുക്ക് ഇന്ന് പുറത്തു പോയാലോ …??
എങ്ങോട്ട് …???
എങ്ങോട്ടേലും പോവാം അഭികുട്ടാ …
വാ എഴുന്നേൽക്ക് ….
അഭിയുടെ കൈ പിടിച്ചുവലിച്ച് …. ആമി അഭിയെ എഴുന്നേൽപ്പിച്ചു ….
എന്നിട്ട് അവർ വീട്ടിലോട്ട് നടന്നു ……
***************************************
