“” ഹലോ””
മറുഭാഗത്ത് ഹലോ എന്ന ശബ്‌ദം കേട്ടതും ……
അയാൾ പേടിയോടെ ……തിരിച്ചുസംസാരിച്ചു ….
“””മാസ്റ്റർ….”””
“” കൂടുതൽ ഒന്നും പറയുന്നില്ല …..
താടകാ വനത്തിലേക്ക് ചെല്ലൂ ….
അവിടെ അവൾ വരും …..
ഇത്രയും നാൾ ഞാൻ കാത്തിരുന്നത് ….
ഈ ഒരു ദിവസത്തിനു വേണ്ടിയാണ് …..””””
അയാൾ അട്ടഹസിച്ചു ചിരിച്ചു …..
എന്നിട്ട് വീണ്ടും സംസാരിച്ചു തുടങ്ങി ….
“””ചൈത്രമാസത്തിലെ നവമി തിയ്യതി …..
അന്ന് എനിക്ക് അവളെ കിട്ടിയിരിക്കണം ……
ഇരുപത്തിമൂന്ന് വർഷത്തെ കാത്തിരിപ്പാണ് ……
അവളെ ജീവനോടെ എനിക്ക് വേണം ……
താടകാ വനത്തിലെ മധ്യഭാഗത്തുള്ള വീരഭദ്ര ക്ഷേത്രത്തിലെ ബലിക്കല്ലിൽ….
അവളുടെ രക്തം വീഴ്ത്തണം ….. അത് കഴിഞ്ഞ് അവളെ ഇവിടെ കൊണ്ടുവരണം ….
അവളുടെ ഫോട്ടോ നിനക്ക് ഇപ്പോ കിട്ടിക്കാണും …..മനസിലായലോ …””””
മറുഭാഗത്ത് ….
“””യെസ് മാസ്റ്റർ….””””
അയാൾ വീണ്ടും സംസാരിച്ചു ….
“”” അവളെ മാത്രമേ നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളു …
എന്നാൽ പുരുഷ രൂപം ഇന്നും തെളിഞ്ഞു വന്നിട്ടില്ല ….
ഇപ്പോഴും മറഞ്ഞിരിക്കുന്നു .. …
ആ പുരുഷ രൂപം എപ്പോൾ വേണമെങ്കിലും മറനീക്കി പുറത്തുവരാം …
അതുകൊണ്ട് ശ്രദ്ധിച്ചുവേണം എല്ലാകാര്യവും ചെയ്യുവാൻ ….””””
മറുഭാഗത്ത് -“””മനസിലായി മാസ്റ്റർ ….
ഞാൻ എല്ലാ കാര്യവും ശ്രദ്ധയോടെ ചെയ്തോളാം ….””””
