Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആജീവനാന്തം

“””ഏയ് ചേച്ചി പഴംകഞ്ഞി ഒന്നുമല്ല… നല്ല അസ്സല് മലബാറി ധംബിരിയാണി ആണ്””” ചേച്ചി അതിന് മറുതൊന്നും പറയാതെ ഇടംകൈ കൊണ്ട് കണ്ണ് രണ്ടും പൊത്തി ചിരിച്ചു…

അടുത്ത തവണ കുപ്പി എനിക്ക് നേരെയാണ് വന്ന് നിന്നത്, ഞാൻ ട്രൂത്ത് എടുത്തു

“””സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു കള്ളം പറഞ്ഞത് കൊണ്ട് റിലേഷനിൽ ആവാതെ പോയ കഥ നേരത്തെ പറഞ്ഞല്ലോ… അപ്പൊ അതിന് ശേഷം എത്ര റിലേഷൻസ് ഇതുവരെ ഉണ്ടായിട്ടുണ്ട്?””” ചേച്ചി തിരിച്ചും അത്തരം ഒരു ചോദ്യം ചോദിച്ചത് എനിക്ക് ഇഷ്ടമായി…

“””റിലേഷൻ എന്ന് പറയുമ്പോൾ ഇതുവരെ അങ്ങനെ സീരിയസ് ആയിട്ട് ഒന്നുമുണ്ടായിട്ടില്ല…. ഇടക്ക് ഓരോ കുട്ടികളുടെ കൂടെ ഡേറ്റിന് ഒക്കെ പോയിട്ടുണ്ടെങ്കിലും ഒന്നും അങ്ങനെ ഒരു റിലേഷൻ വരെ എത്തിയിട്ടില്ല…””” ചേച്ചി അത് കേട്ട് കാര്യമായി തല കുലുക്കി…

അടുത്ത തവണ കുപ്പി ചേച്ചിയുടെ നേരെ നിന്നു, പുള്ളിക്കാരി വീണ്ടും ട്രൂത്ത് എടുത്തു…. ഈ തവണ ഞാൻ അല്പം ധൈര്യം സംഭരിച്ച് എന്റെ ഉള്ളിലുള്ള ഒരു ചോദ്യം ചോദിക്കാൻ തീരുമാനിച്ചു

“””ചേച്ചീ…അത് പിന്നെ…. കഴിഞ്ഞാഴ്ച നമ്മള് ആ പബ്ബിൽ പോയിട്ട്, അവിടെ വെച്ച് ഡാൻസ് കളിക്കുന്നതിനിടെ ഞാൻ…………. ഞാൻ ചേച്ചിയെ കിസ്സ് ചെയ്ത് പോയി….. അപ്പൊ ചേച്ചി അവിടന്ന് ഇറങ്ങി പോന്നു…. പക്ഷെ അതിന് ശേഷം ആ വിഷയത്തെ കുറിച്ച് സംസാരിക്കണ്ട എന്നാണ് ചേച്ചി പറഞ്ഞത്, പിന്നെ അത് കഴിഞ്ഞ് ഒന്നും സംഭവിക്കാത്തത് പോലെയാണ് ചേച്ചി പെരുമാറിയത് എന്നോട്…. എന്തുകൊണ്ടാണ് ചേച്ചി അങ്ങനെ പെരുമാറിയത്?”””” അതായിരുന്നു എന്റെ ചോദ്യം….. അത് കേട്ടതും ചേച്ചി ഒന്ന് ഞെട്ടി, പുള്ളികാരി എന്ത് പറയുമെന്ന് അറിയാതെ കുഴയുന്നത് ഞാൻ കണ്ടു…

“””ഗോകു….. അത് അന്ന്….. അന്നത്തെ സംഭവം…. അത് നിന്റെ മാത്രം തെറ്റല്ല….. ഞാൻ ആദ്യമേ റിയാക്റ്റ് ചെയ്തില്ല…. പിന്നെ….. അതുകൊണ്ട് നിന്നെ മാത്രം അതിൽ കുറ്റം പറയാൻ പറ്റില്ല…. സോ ആ വിഷയം പിന്നീട് സംസാരിക്കാതെ ഇരിക്കുന്നതാണ് നമ്മൾക്ക് രണ്ടുപേർക്കും നല്ലതെന്ന് ഞാൻ കരുതി””” ചേച്ചി ഒരുവിധം പറഞ്ഞൊപ്പിച്ചു… പുള്ളിക്കാരിയുടെ മുഖത്ത് നിന്നും എനിക്ക് പറയാതെ വിഴുങ്ങിയ വരികൾ വരെ വായിച്ചെടുക്കാൻ സാധിച്ചു…. അന്ന് ഒരു നിമിഷം ചേച്ചിയും എന്നെ പോലെ തന്നെ ആ ചുംബനം ആഗ്രഹിച്ചിരുന്നു, പക്ഷെ പെട്ടെന്ന് ചെയ്യുന്നത് തെറ്റാണെന്ന് തോന്നി ഇറങ്ങി പോയതാണ്…. അതാണ് പിന്നീട് ആ വിഷയം സംസാരിക്കാൻ താല്പര്യം കാണിക്കാതെ നിന്നത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025