Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനി ടീച്ചർ 2

അടുത്ത നിമിഷം തന്നെ രണ്ടാമത്തെ അടി അവന്റെ ചെകിട്ടത്ത് കിട്ടി. : അറിയാതെയോ..? അറിയാതെയോ..?

അവന്റെ മുഖത്ത് ഓരോ തവണ അടിച്ചുകൊണ്ട് അവൾ ചോദിച്ചു.

അപമാനവും വേദനയും കൊണ്ട് അവന്റെ കണ്ണിന് വെള്ളം വന്നു. ഇത്രയൊക്കെ അടിച്ചിട്ടും ആനിയുടെ കലി അടങ്ങിയില്ല : അവിടെ വച്ച് പെരുമാറാതിരുന്നത് നിന്റെ അമ്മയെ ഓർത്ത് മാത്രാണ്… നീയൊന്നും ഒരു കാലത്തും നന്നാവില്ല.. പഠിപ്പിച്ച ടീച്ചറെ തന്നെ ച്ചി….

അറപ്പോടെ അവൾ പറഞ്ഞു.

 

” ടീച്ചർ എന്നോട് ക്ഷമിക്കണം. ”

അവൻ യാചിച്ചു.

പക്ഷെ അവളുടെ മനസ്സ് അലിഞ്ഞില്ല.

” ടീച്ചർ എനി ഒരിക്കലും എന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊന്നും ഉണ്ടാവില്ല…ഞാൻ വേണേൽ ടീച്ചറുടെ കാല് പിടിക്കാം. ”

അവൻ കേണു പറഞ്ഞു.

അവൻ എന്തൊക്കെ പറഞ്ഞിട്ടും ആനിയുടെ ഭാഗത്ത് നിന്നും നല്ലൊരു പ്രതികരണം ഉണ്ടായില്ല.

കലങ്ങിയ കണ്ണുകളോടെ വിധു തലകുമ്പിട്ടു നിന്നു. പിന്നീട് കുറച്ച് നേരത്തേക്ക് മുറി നിശബ്ദമായി. ആരും പരസ്പരം മിണ്ടിയില്ല.

” എനി നീയിത് ആവർത്തിക്കുമോ ? ”

അവൾ ചോദിച്ചു.

കണ്ണ് തുടച്ചു കൊണ്ട് ഇല്ലായെന്ന് അവൻ മൂളി.

” മം…. എനി എന്നോടെന്നല്ല മറ്റൊരു സ്ത്രീയോടും നി ഇങ്ങനെ പെരുമാറാൻ പാടില്ല. ഇത് നിനക്കെരു പാഠമായിരിക്കണം ”

” ഇല്ല ടീച്ചർ എനി ഞാൻ ഒരിക്കലും ഇങ്ങനെയൊന്നും ആരോടും ചെയ്യില്ല”

” സത്യമല്ലേ ? ”

” സത്യം. ടീച്ചർക്ക് എന്നെ വിശ്വസിക്കാം… ഞാൻ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല. ”

” അങ്ങനെയാണേൽ നിനക്ക് കൊള്ളാം.”

അവൾ പറഞ്ഞ് അവസാനിപ്പിച്ചു.

ശേഷം പതിവ് പോലെ ട്യൂഷൻ ക്ലാസ് ആരംഭിച്ചു.

തുടരും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025