Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആനിയുടെ പുതിയ ജോലി 5

“പിന്നെ എപ്പോൾ?” ടോണി ഉടനെ ആകാംഷയോടെ ചോദിച്ചു.

ആനി അതിന് മറുപടി പറയുന്നതിനു മുൻപ് അവളുടെ കമ്പ്യൂട്ടറിൽ നോട്ടിഫിക്കേഷൻ സൗണ്ട് മുഴങ്ങി. “കം ടു മൈ ഓഫീസ്, മിസ്സ്‌ ആനി.” മെസ്സേജ് രാജേഷിൽ നിന്നായിരുന്നു.

“മാനേജർ വിളിക്കുന്നുണ്ട് എന്നെ. നിങ്ങൾ വർക്ക്‌ തുടർന്നോളൂ. ഞാൻ തിരിച്ചു വന്നിട്ട് നമുക്ക് പോയി ഊണു കഴിക്കാം. അപ്പൊ സംസാരിക്കാം ബാക്കി.” ആനി സീറ്റിൽ നിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“ഓക്കെ ആനി മാഡം.” എല്ലാവരും ഒരു പോലെ പറഞ്ഞുകൊണ്ട് ആനിയ്ക്ക് വഴിമാറിക്കൊടുത്തു. അവൾക്കാ മാഡം വിളി നന്നേ ബോധിച്ചു. മൂന്നുപേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ രാജേഷിന്റെ ഓഫീസ് ക്യാബിനിലേക്ക് നടന്നു..

ആനി ഒരു നെടുവീർപ്പോടെയാണ് അവിടേക്ക് ചെന്നത്. എന്തിനാണ് ഇപ്പൊ വിളിപ്പിച്ചതെന്ന് അറിയില്ലല്ലോ. ഉള്ളിൽ ദൈവത്തെ ഒന്ന് പ്രാർത്ഥിച്ചുകൊണ്ട്,

“മേ ഐ കം ഇൻ സർ?” ആനി അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു.

“യെസ്, ആനി. കം, സിറ്റ് ഡൌൺ.” രാജേഷ് അത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

ആനി അവിടത്തെ കസേരയിൽ ഇരുന്നപ്പോൾ രാജേഷിന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി. എന്താണ് പറയാൻ പോകുന്നതെന്നോർത്ത്..

രാജേഷ്: “ലുക്ക്‌, മിസ്സ്‌ ആനി. നിങ്ങളുടെ ടീമിന്റെ ടാസ്‌ക്കുകളിൽ എന്താ ഒരു അപ്ഡേറ്റും ഇല്ലാത്തത്? മിക്ക വർക്സും ഡെഡ്‌ലൈൻ കഴിഞ്ഞിട്ടും പാതി വഴിയിലാ കിടക്കുന്നത്. അതിന്റെ പ്രഷർ മുഴുവൻ ഞാനാ നേരിടേണ്ടിവരുന്നത്. ദാ ഇപ്പൊക്കൂടി ഒരു ക്ലയന്റ് ഫോൺ ചെയ്ത് വെച്ചതേയുള്ളു.”രാജേഷ് അൽപ്പം പ്രകോപിതനായി തന്നെ പറഞ്ഞു.

“ഐയാം സോറി സർ.” ആനി തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.

“തനിക്ക് പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി. എനിക്ക് പുഷ്പം പോലെ വേറെ ആളെ കണ്ടുപിടിച്ച് ജോലിക്ക് വെക്കാം. വെറുതെ സമയം മെനക്കെടുത്താനായിട്ട്..” രാജേഷ് വീണ്ടും പറഞ്ഞു. അയാളുടെ ശകാര രീതി പതിവിലും കൂടുതലാണെന്ന് ആനിക്ക് തോന്നിപ്പോയി.

“സോറി സർ. റിയലി സോറി.” ആനി വീണ്ടും ക്ഷമാപണം നടത്തി.

ആനിയുടെ മാപ്പ് പറച്ചിൽ കേട്ടിട്ടും രാജേഷ് ഒരു 5 മിനിറ്റ് കൂടി ശക്കാരവും ഉപദേശങ്ങളും തുടർന്നു. ഇനി മുതൽ അവൾ ശനിയാഴ്ച കൂടി അവളുടെ ടീം വർക്കിംഗ്‌ ഡേ ആക്കണമെന്നും രാജേഷ് പറഞ്ഞു. ആനിയ്ക്ക് അതെല്ലാം സമ്മതിച്ചുകൊടുക്കുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളു. എന്തായാലും താൻ മാത്രം വിചാരിച്ചാൽ ആ പെന്റിങ് വർക്സ് എല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് അവൾക്കറിയാം. ആ മൂന്ന് മണ്ടന്മാരും കൂടി നല്ലപോലെ വർക്ക്‌ ചെയതാലേ ഇതൊക്കെ നടക്കൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025