ആരതി: നമുക്ക് പ്രതികാരം ആൻ്റണി യില് നിന്നും തുടങ്ങണം. അവൻ വേണം ആദ്യം മരിക്കാൻ.അങ്ങനെ ഓരോരുത്തരും അവസാനം ആരും കൂടെ ഇല്ലാതെ ഒറ്റയ്ക്ക് അവനും ജോൺ.
അർജുൻ: നമുക്ക് നോക്കാം. പിന്നെ എതിരാളികളും അത്രയ്ക്ക് week അല്ല. വേറെ ഒരു കാര്യം കൂടി ഉണ്ട് അവൻ്റെ പല ബസ്സിനസിലും പല ഫോറിൻ gangsters ആണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത് അപ്പൊൾ അവരെ കൂടി നേരിടേണ്ടി വരാം സോ നമ്മൾ ഇത് തീർക്കും എന്ന് എനിക്ക് ഉറപ്പില്ല. പിന്നെ ഒരു വഴി ഉള്ളത് ഞാൻ അവരുടെ വിശ്വസ്തൻ ആയി തന്നെ നിൽക്കണം. അതിനു നിൻ്റെ കയ്യിൽ ഉള്ള തെളിവുകൾ എനിക്ക് വേണം.
ആരതി: അത് പറ്റില്ല അർജുൻ . കാരണം അത് കൊടുത്താൽ പിന്നെ എൻ്റെ അപ്പ ജയിലിൽ തന്നെ ആയിരിക്കും അതുണ്ടാവാൻ പാടില്ല.
അർജുൻ: ഫോട്ടോ കോപ്പി ആയാലും മതി. പിന്നെ ഇതൊന്നും മൂന്നാമത് ഒരാള് അറിയുകയും ചെയ്യരുത് മനസ്സിലായോ?
ആരതി: ആഹ് മനസ്സിലായി. എന്താ ശെരിക്കും നിൻ്റെ പ്ലാൻ അത് പറ ആദ്യം?
അർജുൻ: അതൊക്കെ ഞാൻ വഴിയേ പറയാം. പക്ഷേ അരുൺ എങ്ങനെ ജോണിന് ശത്രു ആയി നിൻ്റെ അപ്പനും ജോണും തമ്മിൽ ഉള്ള ബന്ധം എന്താണ് ഇതൊക്കെ എനിക്ക് അറിയണം.
ആരതി: ചെട്ടായിയും ഞാനും ആയുള്ള ബന്ധം തന്നെ ആണ് ശെരിക്കും ചേട്ടായി ജോണിന് ശത്രു ആവാനും കാരണം. അതൊക്കെ അറിയണം എങ്കിൽ വീണ്ടും ആ കാലഘട്ടത്തിലേക്ക് തന്നെ പോണം. ചേട്ടായി എറണാകുളം law കോളജിലും ഞാൻ AIMS ലും പഠിക്കുന്ന ആ കാലഘട്ടത്തിലേക്ക് . ഞങ്ങൾ തമ്മിൽ കാണുന്ന പരിചയ പെടുന്ന, ഇഷ്ഠത്തിൽ ആവുന്ന,ഞങൾ സ്വപ്നം കാണാൻ തുടങ്ങിയ ആ കാലഘട്ടത്തിലേക്ക്….
2015 Feb 14
( Perspective of ആരതി)
AIMS COLLAGE CAMPUS ,,
അർച്ചന: ആരതീ നീ വാലൻ്റൈൻ പാർട്ടിയ്ക്ക് വരുന്നുണ്ടോ?
