സിമി മനുവിന് പിറകിൽ അഭയം തേടി നിന്നു. എന്നിട്ട് അയ്യാളെ കോപത്താലും ഭയത്താലും നോക്കി. മനു സിമിയെ ഒതുങ്ങി നില്കാൻ വേണ്ടി ഇടത്തെ കൈ കൊണ്ട് അവളുടെ വയറിൽ പിടിച്ചു പിറകിലോട്ട് നിർത്തി.
സിമി തന്റെ കൈയിൽ നിന്ന് രക്ഷപെട്ടതിൽ മത്തായി കുപ്പിതനായി.
മത്തായി : എടാ കൊച്ചനെ മര്യാദക്ക് അവളെ ഇങ്ങ് വിട്ട് തന്നേരെ..
മനു : താൻ ഇപ്പൊ ഇവിടന്ന് ഇറങ്ങീലേൽ അടിച്ചു നിന്റെ കൈയും കാലും ഓടിക്കും.
മത്തായി : എടാ ചെറുക്കാ നിനക്ക് ഈ മത്തായിയെ അറിഞ്ഞു കൂടാ കേട്ടോ?
മനു : ഓഹോ താൻ ആയിരുന്നോ അത്.. ഒന്ന് കെട്ടിയിട്ടും നാടാകെ കള്ള വെടി വച്ചു കൊണ്ട് നടക്കുന്ന കാമഭ്രാന്തൻ.
തനിക്ക് നാണമ്മില്ലെടോ? ഒരു ഭർത്താവ് ഇല്ലാത്ത സ്ത്രീ അതും തന്റെ ബന്ധു അവരെ ഇങ്ങനെ ഉപദ്രിവക്കാൻ ശ്രെമിച്ചതിൽ.
മത്തായി : ഇല്ല എന്റെ കണ്ണിൽ അവള് പെണ്ണ് തന്നെയാ നല്ല അസ്സല് പെണ്ണ്..
മനു : ഇറങ്ങി പോടോ ഇവിടന്ന്
മത്തായി : അത് പറയാൻ നീ ആരാടാ വരത്തൻ പട്ടി. ഇല്ലേൽ നീ എന്തോ ചെയ്യും.
മനു : ഇല്ലേ തൂക്കി എടുത്ത് വെളിയിൽ എറിയും.
മത്തായി : ആഹാ എന്നാൽ അതൊന്ന് കാണണമല്ലോ
മത്തായി മനുവിന് നേർക്ക് വരാൻ തുടങ്ങി. മനു നിർഭയനായി അങ്ങനെ തന്നെ നിന്നു.
മത്തായി : മാറി നിക്കട ചെക്കാ ഇത് നമ്മുടെ കുടുംബ കാര്യമാ നീ നിന്റെ പാട്ടിനു പോകുന്നതാ നല്ലത്.
മനു : ഇല്ലേൽ താൻ എന്തോ ചെയ്യും
മത്തായി അവന്റെ കഴുത്തിനു നേരെ കൈ പൊക്കി അവനെ തള്ളി നീക്കുവാൻ കൈ പൊക്കി.
മനു അയാളുടെ കൈ അവന്റെ ഇടത് കൈ കൊണ്ട് തള്ളിയിട്ടു അയ്യാളുടെ അടിവയറ്റിൽ ഒരിടി കൊടുത്തു. മത്തായി നിന്ന് പുളഞ്ഞു. എന്നാലും അയാൾ തിരിച്ചടിക്കാൻ ശ്രെമിച്ചു.
മത്തായി വലത് കൈ കൊണ്ടു അവന്റെ കഴുത്തിൽ മുറുകെ പിടിച്ചു. മനു ഒന്ന് പരുങ്ങി.സിമി ആ കാഴ്ച കണ്ടു പരിഭ്രമിച്ചു.
