മനു ഓരോന്ന് ആലോചിച്ചു കുളിക്കാൻ കയറി. ഇന്ന് പറ്റിയ അവസരം ആണ്. പറ്റാവുന്ന അത്രെയും മുതലെടുക്കണം. അവൻ തീരുമാനിച്ചു.
കുളി കഴിഞ്ഞു അവൻ താഴേക്ക് ഇറങ്ങി. സിമിയും കുളി കഴിഞ്ഞ് അടുക്കളയിൽ കയറിയതേയുള്ളൂ.
മനു : ചേച്ചിയെ മോർണിംഗ് ടീ ഇട്ടോ?
സിമി : ഇല്ലടാ ദാ ഇപ്പൊ തരാം.
മനു : ഇല്ലേൽ വേണ്ട ഞാൻ ഉണ്ടാക്കാം ചേച്ചി അവിടെ ഇരിക്ക്.
സിമി : വേണ്ട വേണ്ട നീ ഒന്ന് ചുമ്മാതിരുന്നേ.
മനു : ഞാൻ അടിപൊളി ആയിട്ട് ഉണ്ടാക്കും. ചേച്ചിയുടെ ചായയെ കാൾ നല്ലതായിരിക്കും.
സിമി : എന്തൊക്കെ പറഞ്ഞാലും നീ ഉണ്ടാക്കേണ്ട
മനു : ഹാ ഈ ഒരു ദിവസം അല്ലേ ചേച്ചി വിശ്രമിക്ക് ഞാൻ ഉണ്ടാക്കാം.
അവൻ സിമിയെ നിർബന്ധിച്ചു അവളുടെ തോളിൽ പിടിച്ചു കസേരയിൽ ഇരുത്തി. അവൻ പെട്ടന്ന് തോളിൽ പിടിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി. എന്നാലും അവൻ തന്നോട് കാണിക്കുന്ന ആ രീതി അവൾക് വല്ലാതെ ഇഷ്ടപ്പെട്ടു.
അവൻ ചായ ഇടുന്ന രീതി ഒക്കെ സിമി അവിടെ ഇരുന്ന് കൊണ്ട് വീക്ഷിച്ചു.
അവൾ അവനെ കുറിച് ആലോചിക്കുവാൻ തുടങ്ങി.
നല്ല ആരോഗ്യം ഉണ്ട്, പൊക്കം, സൗന്ദര്യം സ്വഭാവവും കൊള്ളാം.പിന്നെ അതുമാത്രമല്ലല്ലോ…ഇവനെ കെട്ടുന്നവൾ ഒരു ഭാഗ്യവതി തന്നെ.
വൈകാതെ അവൻ ചായ ഉണ്ടാക്കി സിമിക്ക് കൊടുത്തു. ഒരു കപ്പിൽ അവനും എടുത്തു ഒരുമിച്ച് ഇരുന്നു കുടിക്കാൻ ആരംഭിച്ചു.
മനു : എങ്ങനുണ്ട്?
സിമി : ഉം കൊള്ളാം.. നീ എലയ്ക്ക ഇട്ടുവല്ലേ?
മനു : അതേ.. ഇഷ്ടപെട്ടില്ലേ?
സിമി : ഹാ ഇഷ്ടപ്പെട്ടു..പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല
മനു : പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് എന്റെ കൈയിൽ ഉള്ളത്.
സിമി : അറിയാമേ..
അവർ രണ്ടുപേരും ചിരിച്ചു.
സിമി : എടാ മനു.. നിനക്ക് ലൈൻ ഒന്നുമില്ലേ?
മനു : ഹാ…പണ്ട് +2 വിനു പഠിച്ചപ്പോൾ ഉണ്ടായിരുന്നു.. അത് പിന്നീട് പോയി
സിമി : കോളേജിൽ ഒന്നുമില്ലേ?
