ഞാൻ പക്ഷെ എന്റെ കൈ അതിൽ തൊടാതെ….അവളെ വിട്ട് കട്ടിലിന്റെ ക്രാസിൽ ചാരിയിരുന്നു…
അവൾ എന്റെ മുഖത്തു കുറച്ചു നേരം നോക്കി കിടന്ന ശേഷം അവളുടെ മുഖം എന്റെ അരക്കെട്ടിലേക്ക് അടിപ്പിച്ചു. അത് മനസിലായ ഞാൻ….. ഒരു തലയിണ എടുത്ത് മടിയിൽ വെച്ച ശേഷം അവളെ വലിച്ചു അവളുടെ തല അതിന് മുകളിൽ വെച്ചു…
“””എന്താടി… പെണ്ണെ “”””
ഞാൻ അവളെ നോക്കി പുരികം ഉയർത്തി ചോദിച്ചു.
“””ഞാൻ ചെയ്‌തു തരാ…. ഏട്ടാ “””
അവൾ നിഷ്കളങ്കമായി അത് പറഞ്ഞപ്പോൾ ഞാൻ അവളെ ഇറുക്കിയണച്ചു… അവളുടെ ചുണ്ടിൽ ഒന്ന് മുത്തി.
“””””വേണ്ട…. എനിക്ക് എന്റെ പെണ്ണിനെ ഇങ്ങനെ കെട്ടിപിടിച്ചു ഇരുന്ന മതി “”””
അങ്ങനെ ആ രാത്രി ഞാൻ അവളുടെ ഒപ്പം ചിലവഴിച്ചു…. കളിയോ പിടിയോ ഒന്നും തന്നെ ഉണ്ടായില്ല വെറും ചുംബനങ്ങൾ മാത്രം… വെളുപ്പിന് അവൾ തന്നെ എന്നെ വിളിച്ചു എഴുന്നേൽപ്പിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടു.
>>>>>>><<<<<<<<<
അങ്ങനെ വീണ്ടും ദിനങ്ങൾ കൊഴിഞ്ഞു വീണു…. പൂജയുടെ വാശി കാരണം ഞാൻ എഞ്ചിനീയറിംഗ് സപ്പ്ളി അടിച്ച പേപ്പർ ഒക്കെ എഴുതിയെടുത്തു…. കൂടാതെ എനിക്ക് ഒരു കമ്പനിയിൽ ജോലിയും കിട്ടി…. ഇനി എനിക്ക് ധൈര്യമായി എന്റെ പെണ്ണിനെ വിളിച്ചെറുക്കം…. പിന്നെ സീതയെ മറന്നിട്ടില്ല… അവൾ ഒരു ദിവസം നേരിൽ കാണണം എന്ന് പറഞ്ഞട്ടുണ്ട്.
അങ്ങനെ ഒരു ഞായറാഴ്ച………
ഞാൻ വൈകുന്നേരം……. എന്റെയും പൂജയുടെയും വീടിന്റെ ബാക്കിലെ പുഴയുടെ അരികിൽ നിൽക്കുകയാണ്.
“”””എന്താ… മോനെ… ആരെ സ്വപ്നം കണ്ട് നിക്കുവാ “”””
അവിടേക്ക് നടന്നു വരുന്ന പൂജ ചിരിയോടെ ചോദിച്ചു.
ഒരു ചുവന്ന ദാവണി ആണ് അവൾ ധരിച്ചിരിക്കുന്നത്.
ഞാൻ ഒരു കറുപ്പ് ഷർട്ടും കാവി മുണ്ടും… ഞാൻ അവളുടെ ആ വരവിൽ അവളുടെ സൗന്ദര്യം നോക്കി നിന്നു പോയി…
“””ചോദിച്ചത് കേട്ടില്ലേ ആരെ സ്വപ്നം കണ്ടു നിക്കുവാണ് എന്ന് “””
അവൾ എന്റെ അരികിൽ വന്നു നിന്നു കാറ്റിൽ പാറിപ്പറക്കുന്ന അവളുടെ മുടിയിഴയെ ഒതുക്കി കൊണ്ട് ചിരിയോടെ ചോദിച്ചു.
