Kambikuttan Malayalam

Sex stories Kambikuttan kambikathakal

അബ്രഹാമിന്റെ സന്തതി 5

“നീയെനിക്ക് കിട്ടിയ പുണ്യമാണു.. എന്നെ വിട്ട് ഒരിക്കലും നീ പോവരുത് …
അങ്ങനെ പോയാ സാദിഖ് പിന്നെ ഉണ്ടാവില്ല്യാാ”!!
എന്റെ കണ്ണ് നിറഞ്ഞു..

അവളെന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.. എന്നിട്ട് എന്റെ തല പിടിച്ച് അവളുടെ ഷോൾഡറിൽ വെച്ചു..

” എന്റെ ഇക്കാനെ വിട്ട് ഞാനൊരിക്കലും എവിടെയും പോവില്ല..”

ഏതാണ്ട് ഇന്നലെത്തെ ഫിറ്റിലേക്ക് ഞാൻ എത്തി.. നാക്കും കാലും കുഴഞ്ഞു തുടങ്ങി.. അവളുടെ തോളിൽ മുഖം ചേർത്ത് ഞാനങ്ങനെ ഇരുന്നു..

“ഇക്കാ വാ എണീക്ക്.. പോവ്വാം..”

“കുറച്ച് കഴിഞ്ഞ് പോവാടി.. ചക്കരെ.. ഞാൻ കുറച്ച് നേരം കൂടി നിന്റടുത്ത് ഇരിക്കട്ടെ..”

“നേരമെത്രയായെന്നറിയൊ”..

” അതെത്രയെങ്കിലുമാകട്ടെ..എന്റെ വീട്ടിൽ എന്റെ പ്രിയപെട്ടവളോടപ്പം ഇരിക്കുന്നതിനു ഞാനാരെ യാ പേടിക്കേണ്ടത്…’?
“അല്ലെങ്കിലും സാദിഖിനു ആരെയും പേടിയില്ല്യാാ..”

അവളെന്ന് പിടിച്ച് പൊക്കി.. എണീപ്പിച്ചു.. തോളിൽ കൂടി കയ്യിട്ട് ഞങൾ താഴെക്കിറങ്ങി..

നേരെ എന്റെ റൂമിലേക്ക്..

എന്നെ കട്ടിലിൽ കിടത്തി.. കയ്യിലെ മുറിവ് മരുന്നൊക്കെ തേച്ച് വെച്ച് കെട്ടി.. പോകാൻ നേരം ഞാനവളെ കയ്യിൽ പിടിച്ചു.. വിളിച്ചു..

“നാദിയാ.. എന്നെയിട്ടേച്ച് പോവാല്ലെ..”!!..

അവളൊന്ന് ചിരിച്ച് കൈവിടുവിക്കാൻ ശ്രമിച്ചു.. ഞാൻ കൂടുതൽ ബലമായി പിടിച്ചു.. അവൾ ബലമായി വിടുവിച്ചു.. പോകാനായി വാതിൽക്കൽ എത്തി..
എന്റെ കണ്ണുകൾ പാതിയടഞ്ഞ നിലയിലായിരുന്നു അപ്പോഴും.. ഞാൻ ചെരിഞ്ഞ് കിടന്ന് കൈ കൊണ്ട് പരതി നാദിയാനെ വിളിച്ചുകൊണ്ടിരുന്നു.. ഇതെല്ലാം കണ്ട് വാതിൽ പടിയിൽ നിൽക്കുന്നു.. നാദിയാ.

പെട്ടന്ന് എന്റെ ഉള്ളിൽ നിന്ന് നാദിയാ എന്നൊരു വിളി ഉറക്കെയായിപോയി..

അത് കേട്ട് പെട്ടന്ന് എന്റെയടുത്തേക്ക് വന്ന് എന്റെ വാ പൊത്തികൊണ്ട്..
” ഇക്കാ പതുക്കെ..”

“നാദിയാാ”..

” ഉം..”

“നീ.. നീ.. പോയൊ..!?

” ഇല്ല..”

“പോവ്വൊ”?..

” പോണൊ..”?

“വേണ്ടാ..”!!

” എന്നാ പോണില്ല്യാാ”!!..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025