“ഞാനിന്നലെ പറഞ്ഞ ആ പെൺകുട്ടിയില്ലെ നാദിയ.. അവളുടെ വീട്ടിലേക്ക്..”..
” ഉച്ചക്കെത്തില്ലെ”!??
“ആ എത്തും..”
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ഞാൻ വണ്ടിയെടുത്ത് പുറത്തേക്കിറങ്ങി..
“സഫ്നാ ഞാൻ ഇറങ്ങുവാ.. ഉച്ചക്ക് എത്താം..”
“ആ ഇക്കാക്കാ”
പറഞ്ഞ് ഞാൻ ഇറങ്ങി..
വാട്ട്സാപ്പ് എടുത്ത് നോക്കി.. അവൾ മെസേജ് കണ്ടിട്ടുപോലുമില്ല.. ലാസ്റ്റ് സീൻ ഏഴര തന്നെ..!! നെറ്റ് തീർന്നുകാണും..
ഞാൻ ഓർത്ത്..
പോകും വഴി.. കുറച്ച് ബേക്കറി സാധനങ്ങൾ വാങ്ങിഞാൻ..
നേരെ അവളുടെ വീടിന്റെ കനാൽ സൈഡിൽ വണ്ടിയൊതുക്കി.. ഞാൻ പാലം കടന്ന് അവളുടെ വീട്ടിലേക്ക് നടന്നു.. വീട്ടിലേക്ക് എത്തി.. നോക്കുമ്പോ വീട് പൂട്ടിയിട്ടിരിക്കുന്നു..
“ങേ.. പൂട്ടിയിട്ടിരിക്കുന്നൊ.. അപ്പൊ അവരൊ??” ഞാൻ ഓർത്തുകൊണ്ട്.. ഇറങ്ങി.. ഇറങ്ങാം നേരമാണു കണ്ടത് കോളിങ് ബെല്ലിനടുത്ത് ഒരു പേപ്പർ പതിച്ചിരിക്കുന്നു..
ഞാൻ അങ്ങോട്ട് ചെന്ന് നോക്കി..
അതിൽ , ഒരുപ്രൈവറ്റ് ബാങ്ക് ജബ്തി ചെയ്തെന്നും അറ്റാച്ച് ചെയ്തിരിക്കുന്നെന്നും എഴുതി വെച്ചിരിക്കുന്നു.
കുറച്ച് മാറി മുറ്റത്തായി ഒരു ബോഡും..
“അപ്പൊ ഇന്നലെ വൈകീട്ട് വരെ അവളെവിടെയിരുന്നാണു എന്നോട് സംസാരിച്ചിരുന്നത്?? ഇന്നെലെയൊന്നും ശബ്ദത്തിൽ വിഷമമൊ മറ്റൊ ഒന്നുമില്ലായിരുന്നു..എന്നൊട് എന്തുകൊണ്ട് പറഞ്ഞില്ല.. എന്നൊക്കെ ആലോചിച്ച് ഞാൻ ഇറങ്ങി.
” മൈരു… ഒരു ഗുദാം ആണല്ലൊ ഇവിടെ അടുത്തിന്നും ഒരു വീടുപോലുമില്ല.. കോപ്പ്””
ഞാൻ പിറുപിറുത്തുകൊണ്ട് വണ്ടിയുടെ അടുത്തെത്തി..
“മൈരു .. ഇനി സസ്പെൻസും കോപ്പുമൊന്നും വേണ്ടാ..”
അങ്ങെനെ പറഞ്ഞ് ഞാൻ ഫോണെടുത്ത് നാദിയാടെ നമ്പറിൽ കാൾ ചെയ്തു..
ചെ.. മൈരു.. ഔട്ട് ഒഫ് കവറേജ് ഏരിയാ..
ചെ…എടങ്ങേറായൊ..
ഞാൻ നേരെ.. ജാഫറിന്റെ വീട്ടിലേക്ക് വിട്ടു..
അവിടുന്ന് പിന്നേം പോണം നാല്പത്തഞ്ച് കിലോമീറ്റർ..
“അങ്ങോട്ട് പോകാൻ വഴിയില്ലല്ലൊ.. ജാഫർ വന്നാലെ അങ്ങോട്ടിവൾ പോകൂ.. ജാഫറിന്റെ തള്ളയായിട്ട് ഇവൾ ചേരില്ല..”
ഹെയ്.. അവൾ പോയാലും ഉമ്മയെവിടെ??
എനിക്കാകെ ചിന്തയായ്..
ഞാൻ വണ്ടി തിരിച്ചു.. നാദിയാടെ വീടിന്റെ പരിസരത്തെ വീട്ടുകാരോട് ചോദിക്കാം.. എന്ന് കരുതി .. അടുത്തുള്ള വീട്ടിൽ കയറി ചോദിച്ചു..
രണ്ട് മാസം മുമ്പ് പോയതാശ്നെന്നും എങ്ങോട്ടാണെന്ന് അറിയില്ലെന്നും.. അവർ പറഞ്ഞു..
ഞാൻ വീണ്ടും നാദിയാടെ നമ്പറിൽ വിളിച്ചു..
കിട്ടുന്നില്ല..
ഞാൻ ജാഫറിന്റെ വീട്ടിലേക്ക്..
“എന്തായാലും അവിടെയൊന്ന് അന്വോഷിക്കാം”
